സുഗന്ധം പരത്താത്ത പൂമരം -റിവ്യൂ

എല്ലാമുണ്ട്​. പാട്ടും നൃത്തവും കവിതയുമുണ്ട്​. വർണ്ണക്കാഴ്​ചകൾ ആ​േവാളമുണ്ട്​. കലയുടെ മേളപ്പെരുക്കമാണ്​. ഒരു കലോത്സവ മേളം തന്നെയുണ്ട്​. ഇത്രയുമായാൽ സിനിമയാകു​മെങ്കിൽ കാത്തുകാത്തിരുന്ന്​ തിയറ്ററിലെത്തിയ ‘പൂമരം’ ഒരൊന്നാന്തരം സിനിമയാണ്​. പക്ഷേ, അതുപോരല്ലോ. അതുകൊണ്ട്​ സിനിമ കഴിഞ്ഞിറങ്ങുന്നവർ ന്യായമായും ആ കുഞ്ഞ്​ ചോദ്യം ചോദിക്കും... 
‘ഇതിൽ സിനിമ എവിടെ...?’

ഒന്നര വർഷത്തെ പ്രയത്ന​മാണ്​ എബ്രിഡ്​ ഷൈ​​​െൻറ മൂന്നാമത്തെ ചിത്രമായ പൂമരത്തിനുള്ളത്​. അതിനും മുമ്പുതന്നെ ഒരുപക്ഷെ സംവിധായക​​​െൻറ മനസിലും ആത്മാവിലും ഇൗ സിനിമ ആവേശിച്ചിട്ടുണ്ടാകാം. ദീർഘകാല​െത്ത ഇൗ തപസ്സുകൾ അന്ത്യത്തിലേക്കെത്തു​േമ്പാൾ കാഴ്​ചയുടെ പൂമരമാകാത്തത്​ അണിയറക്കാരെ സംബന്ധിച്ച്​ വേദനാജനകമാണ്​. ചില സിനിമകൾ സംഭവിക്കുന്നത്​ അതി​​​െൻറ അവസാനത്തെ മിക്​സിങ്ങിലാണ്​. ഷൂട്ട്​ ​െചയ്യു​േമ്പാഴൊ പാ​െട്ടാരുക്കു​േമ്പാഴൊ അതൊരു സാധാരണ സിനിമയായിരിക്കും. അവസാനത്തെ കൂടിച്ചേരലിൽ അതുവര കാണാത്ത മാനങ്ങളിലേക്ക്​ സിനിമ ഉയരും. പൂമരത്തി​​​െൻറ അനുഭവം വിപരീത ദിശയിലാണ്​ സഞ്ചരിക്കുന്നത്​. ഇതി​​​െൻറ ചിത്രീകരണം നിറമുള്ളതും പകിട്ടുള്ളതുമാണ്​. സിനിമയോടൊപ്പം സഞ്ചരിച്ചവർ​ക്കും ആദ്യം ഇറങ്ങിയ പാട്ടുകൾ കണ്ടവർക്കും വലിയ പ്രതീക്ഷകൾ ഉണ്ടായിരിക്കും. പക്ഷെ അന്ത്യത്തിൽ നിങ്ങൾ പ്രതീക്ഷിച്ച​ ഫലമായിരിക്കില്ല ഉണ്ടാവുക.

പൂമരം വ്യക്​തി കേന്ദ്രീകൃതമല്ല. കാളിദാസ്​ ജയറാമാണ്​ നായകൻ. ഗൗതമൻ എന്നാണ്​ കഥാപാത്രത്തി​​​െൻറ പേര്​. പ്രധാന കഥാപാത്രം എന്നതിനപ്പുറം ഗൗതമൻ പ്രസക്​തനല്ല. 60 ശതമാനം പുതുമുഖങ്ങൾ അഭിനയിച്ച സിനിമ കൂടിയാണിത്​. അതിലൊരു പെൺകുട്ടിയാണ്​ മറ്റൊരുപ്രധാന വേഷത്തിലെത്തുന്നത്​. ​െഎറിൻ എന്നാണ്​ സിനിമയിൽ ഇൗ ​കഥാപാത്രത്തി​​​െൻറ പേര്​. ​െഎറിനായെത്തിയ പെൺകുട്ടി മികച്ച പ്രകടനം കാഴ്​ചവെച്ചിരിക്കുന്നു. ഇത്രയും ഉൗർജ്ജമുള്ള കഥാപാത്രത്തെ അടുത്ത കാലത്തൊന്നും തിരയിൽ കാണാനായിട്ടില്ല. സിനിമയിൽ അതിഥി താരങ്ങളായി കുഞ്ചാക്കോ ബോബനും മീരാജാസ്​മിനും എത്തുന്നുണ്ട്​. അവരവരുടെ പേരുകളിൽ തന്നെയാണ്​ ഇവരെത്തുന്നത്​. ജോജുവും ഇടക്കൊരു കഥാപാത്രമാകുന്നു. 

പൂമരം പറയുന്നത്​ ഒരു കലോത്സവത്തി​​​െൻറ കഥയാണ്​. അഞ്ച്​ ദിവസം നീളുന്ന യൂനിവേഴ്​സിറ്റി കലോത്സവമാണ്​ ചിത്രത്തിലുള്ളത്​. മഹാരാജാസ്​ കോളേജും സ​​െൻറ്​ തെരേസാസ്​ കോളജും തമ്മിലുള്ള മത്സരത്തി​​​െൻറ കഥകൂടിയാണിത്​. എറണാകുളത്തെ മഹാരാജാസാണ്​ സിനിമയിലെ യഥാർഥ നായകൻ. വർഷങ്ങളും പേരുകളും ചരിത്രവുമെല്ലാം ഏതാണ്ട്​ അതുപോലെതന്നെ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നു. ഇതിനുമുമ്പ്​ മലയാള സിനിമകളിൽ ക​േലാത്സവങ്ങൾ ധാരാളം വന്നിട്ടുണ്ട്​. കുറഞ്ഞ രംഗങ്ങളിൽ മിന്നിമറയുന്ന പാട്ടു​​കളോ മറ്റോ ആയിരിക്കും ഇത്തരത്തിൽ കാണിക്കുക. പൂമരത്തിൽ സിനിമ തന്നെ ഒരു കലോത്സവ വേദിയായി മാറിയിരിക്കുന്നു.

സംഗീത ​പ്രധാനമാണ്​ പൂമരം. പാട്ടും കവിതയും തിങ്ങിവിങ്ങി നിൽക്കുന്നു. പുതിയ തലമുറക്കുട്ടികളെ സംഗീതത്തി​​​െൻറ ആധിക്യം വീർപ്പുമുട്ടിക്കാൻ ഇടയുണ്ട്​. തീർച്ചയായും സിനിമയിലെ സംഗീതം മനോഹരമാണ്​. പക്ഷെ മനോഹരമായത്​ എന്തിനാണിത്രയധികം എന്നത്​ പ്രസക്​തമായൊരു ചോദ്യമാണ്​. സിനിമയിൽ ഒരു തോക്ക്​ കാണിച്ചാൽ അതെവി​െടയെങ്കിലും പൊട്ടിയിരിക്കണം എന്നത്​ സാമാന്യമായൊരു​ തേട്ടമാണ്​. ഒരിക്കലും പൊട്ടാത്ത ​േതാക്കുകളേറെയുള്ള സിനിമകൂടിയാണ്​ പൂമരം. വെറുതെയിരിക്കു​േമ്പാൾ ഗിത്താറെടുത്ത്​ പാടുന്ന നായകനും ചായക്കട കാണു​േമ്പാൾ നാടൻ പാട്ട്​ പാടുന്ന കൂട്ടുകാരും എന്തിനാണിതൊ​െക്ക ചെയ്യുന്നത്​ എന്നറിയാനുള്ള അവകാശം കാഴ്​ച്ചക്കാരനുണ്ട്​. ഇത്തരം ചോദ്യങ്ങൾക്ക്​ കൃത്യമായി ഉത്തരമില്ലാതാവുന്നിടത്താണ്​ പൂമരം വിരസക്കാഴ്​ചയാകുന്നത്​. 

എബ്രിഡ് ഷൈ​​​െൻറ ക്ലാസിക്​ എന്ന്​ വിശേഷിപ്പിക്കാവുന്ന ‘1983’ ഉം പ്രേക്ഷകനെ രസിപ്പിച്ച ‘ആക്ഷൻ ഹീറോ ബിജു’വും ദൃശ്യപരിചരണത്തിൽ സ്വീകരിച്ചത്​ ഏതാണ്ട്​ ​ഒരേ രീതിയായിരുന്നു. അതി​​​െൻറ തുടർച്ച തന്നെയാണ്​ പൂമരത്തിലും. കഥാപാത്രങ്ങളുടെ തന്മയീഭാവങ്ങൾ കാമറയിൽ പകർത്തുകമാത്രമാണ്​ സിനിമയിൽ ചെയ്​തിരിക്കുന്നത്​. പുതിയ അഭിനേതാക്കളിൽ എല്ലാവരും തന്നെ ഇതിനോട്​ ഏറെ ഇണങ്ങി നിൽക്കുന്നു. ആക്ഷൻ ഹീറോ ബിജുവിലെ പൊലീസ്​ രംഗങ്ങളെ അനുകരിക്കുന്ന ചില രംഗങ്ങളും സിനിമയിലുണ്ട്​. വിജയിച്ച ധാരാളം കാമ്പസ്​ സിനിമകൾ ഇറങ്ങിയ കാലമാണ്​ മലയാള സിനിമയിലിത്​. കൃത്യമായി ടാർഗറ്റഡ്​ ഒാഡിയൻസ്​ ഉള്ള സിനിമകളായിരുന്നു ഇവയിൽ മിക്കതും. പൂമരത്തിലെത്തു​േമ്പാൾ ഇതിൽ അനിശ്​ചിതത്വമുണ്ട്​. ആരെയാണ്​ സിനിമ അഭിമുഖീകരിക്കുന്നത്​ എന്ന പ്രശ്​നമുണ്ട്​. ഇത്​ സിനിമയുടെ വാണിജ്യ വിജയത്തെ കാര്യമായി ബാധിക്കുക തന്നെ ചെയ്യും. വിമർശനങ്ങളുണ്ടായിട്ടും പ്രേമവും മെക്​സിക്കൻ അപാരതയും ക്വീനുമൊക്കെ പിടിച്ചുനിന്നത്​ തീയറ്റയിൽ ഇടിച്ചുകയറിയ കൗമാരത്തി​​​െൻറ തിണ്ണമിടുക്കിലായിരുന്നു. പൂമരം അവിടേയും പിന്തള്ളപ്പെടാനാണ്​ സാധ്യത. 

നായകനായ ഗൗതമ​​​െൻറ അച്ഛൻ പറയുന്ന ചില ഡയലോഗുകളാണ്​ പൂമരത്തി​​​െൻറ രാഷ്​ട്രീയം. നന്മ തന്നെയാണതി​​​െൻറ കാതൽ. വിജയവും പരാജയവും ആപേക്ഷികമാണെന്ന്​ സിനിമ പറയുന്നുണ്ട്​. നിങ്ങൾക്കൊരിക്കലും യഥാർഥമായത്​ സിനിമയിൽ കാണിക്കാനാവില്ല. യാഥാർഥ്യമെന്ന്​ തോന്നിക്കുക മാത്രമെ ചെയ്യാനാകൂവെന്ന്​ എന്നൊരു തത്വമുണ്ട്​. യഥാർഥമായത്​ കാണിക്കാനുള്ള വ്യഗ്രതയിൽ സിനിമാറ്റിക്കായത്​ നഷ്​ടമായൊരു സിനിമയാണ്​ പൂമരം. ഒറ്റവരക്കാഴ്​ച്ചകളുടെ മടുപ്പും ചൊടിപ്പും സിനിമക്കുണ്ട്​്​. കൂടുതൽ പരിശ്രമിച്ച്​ ഇതിലൊരു ആസ്വാദനം കണ്ടെത്തുന്നവർ ഭാഗ്യവാന്മാർ. അവർക്കുള്ളതല്ലൊ അവർക്ക്​ മാത്രമുള്ളതല്ലോ ഇൗ പൂമരം.

Tags:    
News Summary - Poomarama Malayalam Movie Review-Malayalam-Reviews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.