പൊതുവെ മതങ്ങളെ കൈകാര്യം ചെയ്യാൻ മടിക്കുന്നവരാണ് സിനിമക്കാർ. തൊട്ടാൽ പൊള്ളുന്ന വിഷമാണെന്നതുതെന്ന കാരണം. അടുത്തകാലത്ത് മതങ്ങളെയെല്ലാം കണക്കിന് പരിഹസിച്ച സിനിമയായിരുന്നു രാജ്കുമാർ ഹീരാനിയുടെ പി.കെ. സത്യസന്ധതയും നിഷ്പക്ഷതയും കൊണ്ട് ജനപ്രിയമായിരുന്നു പി.കെയുടെ ഇതിവൃത്തം. മലയാളത്തിലെ ആദ്യ പാൻ ഇന്ത്യൻ സിനിമയെന്ന വിശേഷണം പേറിയാണ് മുരളി ഗോപി തിരക്കഥയെഴുതി ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്ത ടിയാൻ തീയറ്ററുകളിൽ എത്തിയിരിക്കുന്നത്. ഒറ്റവാക്കിൽ ടിയാനൊരു മതം മണക്കുന്ന സിനിമയാണ്. മതകീയമല്ലാത്ത, അത്തരം ചിഹ്നങ്ങൾ ദൃശ്യമല്ലാത്ത ഒറ്റ രംഗവും ടിയാനിലില്ല. ഭാരത ഭൂമിയിലെ പ്രബല മതങ്ങളായ ഹൈന്ദവ ഇസ്ലാമിക ദർശനങ്ങളിലെ ആശയങ്ങളുടെ സമൃദ്ധമായ ഉപയോഗമാണ് ടിയാനെ വ്യത്യസ്തമാക്കുന്നത്. ഇത്രമേൽ മതാത്മകമായ സിനിമകൾ മലയാളത്തിൽ ഇതിനുമുമ്പ് ഉണ്ടായിട്ടില്ലെന്ന് പറയാം. നേരത്തെ ഉണ്ടായിട്ടുള്ള പല മത കേന്ദ്രീകൃത മലയാള സിനിമകളും ഏതെങ്കിലും ഒരാശയെത്ത ചുറ്റിപ്പറ്റിയുള്ളതായിരുന്നു. ഹൈന്ദവ, ഇസ്ലാമിക ദ്വന്തങ്ങളിലെ ആദാന പ്രദാനങ്ങളെ ഗൗരവകരമായി കൈകാര്യം ചെയ്യുന്ന സിനിമയെന്ന നിലയിൽ ടിയാൻ ആഴത്തിലുള്ള വായന ആവശ്യപ്പെടുന്നുണ്ട്. പി.കെയിൽ മതങ്ങളെല്ലാം പ്രതിക്കൂട്ടിലായിരുന്നു. നർമ്മത്തിെൻറ അണമുറിയാത്തൊരു ധാര പി.കെയിൽ ഉണ്ടായിരുന്നു. പക്ഷെ ടിയാനിൽ ഇതൊന്നുമില്ല. രണ്ട് സിനിമകളും അതിെൻറ ജനിതകഘടനയിൽ തന്നെ വ്യത്യസ്തമാണെന്ന് സാരം.
ടിയാനിലെ സിനിമയും ടിയാനെന്ന സിനിമയും
എത്രമാത്രം സിനിമാറ്റിക് ആണ് ടിയാൻ? തീർച്ചയായും കച്ചവടച്ചേരുവകളെല്ലാം കുട്ടിച്ചേർത്ത ആൾക്കുട്ട സിനിമയാണിത്. ജനസാമാന്യത്തെ രസിപ്പിക്കാനുതകുന്ന അടിപിടിയും നായകത്വവും ക്രൂരനായ വില്ലനും ജയപരാജയങ്ങളും കൃത്യമായി സമാസമം ചേർത്തിരിക്കുന്നു സിനിമയിൽ. പുരോഗമനപരമെന്ന് പറയാവുന്നൊരു രാഷ്ട്രീയവും സിനിമ മുന്നോട്ടുവെക്കുന്നുണ്ട്. എല്ലാത്തരം കുടിയൊഴിപ്പിക്കലുകൾക്കുമെതിരേയുള്ള പോരാട്ടങ്ങൾക്ക് െഎക്യദാർഢ്യം പകരുന്ന സിനിമയാണിത്. കോർപ്പറേറ്റുകളും മത മാഫിയയും തമ്മിലുള്ള അവിശുദ്ധകുട്ടുകെട്ടിെൻറയും ആൾദൈവങ്ങളുടെ പിന്നാമ്പുറങ്ങളിൽ അടിഞ്ഞുകുടുന്ന ചോരയും ഭയവും മരണവും കട്ടപിടിച്ചുകിടക്കുന്ന ഇരുട്ടുകളെയും ടിയാൻ പ്രശ്നവൽക്കരിക്കുന്നു. ആൾദൈവങ്ങളോടുള്ള കലഹം ഇതിനുമുമ്പും മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ഏകലവ്യൻ സിനിമയിൽ പ്രധാന വില്ലൻ അതിക്രൂരനായൊരു ആൾദൈവമായിരുന്നു. പി.കെയിലും ആൾദൈവം തന്നെയായിരുന്നു മുഖ്യവില്ലൻ.
രണ്ട് നായകന്മാരാണ് സിനിമയിൽ. ഇന്ദ്രജിത്ത് സുകുമാരെൻറ പട്ടാഭിരാമ ഗിരിയെന്ന ബ്രാഹ്മണനും പ്രിഥിരാജ് സുകുമാരെൻറ അസ്ലൻ മുഹമ്മദെന്ന ബോംബെക്കാരൻ ദാദയും. വില്ലനായ ആൾദൈവം മഹാശയ ഭഗവാനായി മുരളിഗോപിയും എത്തുന്നു. കഥാപാത്ര സൃഷ്ടിയിലും പരിസരനിർമ്മാണത്തിലും നല്ല കയ്യടക്കം മുരളിഗോപി പ്രകടിപ്പിച്ചിട്ടുണ്ട്. തെൻറ മുൻകാല സിനിമയായ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് പോലെ പഴുതടച്ചതും സുഭദ്രവുമായ കഥാപാത്ര സൃഷ്ടിയാണ് ടിയാനിലേതെന്ന് പറയാനാകില്ല. എങ്കിലും ആഴത്തിലുള്ള വായനയും മനനവും ഉെള്ളാരാളുടെ കയ്യൊപ്പ് ടിയാെൻറ തിരക്കഥയിലും സംഭാഷണങ്ങളിലും കാണാനാകും. വേദഗ്രന്ഥങ്ങെളപറ്റിയുള്ള ഗൗരവകരമായൊരു നിരീക്ഷണം പട്ടാഭിരാമഗിരിയെകൊണ്ട് മുരളിഗോപി പറയിക്കുന്നുണ്ട്. ‘േവദങ്ങളുടെ പകർത്തിയെഴുത്തുകാരനാണ് നാം. പകർത്തിയെഴുതുേമ്പാൾ എല്ലാം നാം എഴുതാറുണ്ട്. പക്ഷെ ൈദവവചനവും കപടരായ മനുഷ്യർ കടത്തിക്കൂട്ടിയ വചനവും നമുക്ക് തിരിച്ചറിയാനാകും. എല്ലാം എഴുതുമെങ്കിലും ജീവിതത്തിലേക്ക് എടുക്കാറുള്ളത് ദൈവ വചനം മാത്രമാണ്’. ഇൗ സംഭാഷണത്തിൽ ആഴത്തിലുള്ള കാഴ്ച്ചകളുടെ സൂക്ഷ്മദർശനമുണ്ട് എന്നത് സമ്മതിക്കാതിരിക്കാനാകില്ല.
ആഢ്യൈഹന്ദവതയുടെ പുനരുൽപ്പാദനം
പറയുേമ്പാൾ പുരോഗമനാത്മകമെന്ന് തോന്നുന്നൊരു ആഢ്യഹൈന്ദവത സിനിമയിലുടനീളം തളംകെട്ടി നിൽക്കുന്നുണ്ട്. ഇെതാരു വെറും പറച്ചിലായി അവസാനിപ്പിക്കേണ്ടതല്ല. തീർച്ചയായും സിനിമയിൽ നിന്നുള്ള തെളിവുകൾ പരിശോധിക്കേണ്ടതുണ്ട്. സിനിമയിലെ ആദ്യ നായകൻ പട്ടാഭിരാമഗിരിയെന്ന മലയാളി വേരുകളുള്ള ബ്രാഹ്മണൻ, ആദിശങ്കരെൻറ അദ്വൈത ദർശനങ്ങൾ പേറുന്നൊരു മഠത്തിെൻറ ഇന്നത്തെ കണ്ണിയാണ്. നൂറ്റാണ്ടുകളായി വേദസംരക്ഷണവും വേദ പഠനവുമായി കാലംകഴിക്കുന്ന ബ്രാഹ്മണ കുലത്തിലെ അംഗം. ആയുധവിദ്യ അറിയില്ലെങ്കിലും ജ്ഞാനത്തിെൻറ കാര്യത്തിൽ ഗിരി സ്വാമി അഗ്രഗണ്യനാണ്. മറ്റൊരു നായകനായ അസ്ലൻ മുഹമ്മദ് ബോംബെയെ കിടുകിടാ വിറപ്പിക്കുെനാരു ദാദയാണ്. ദാദയെന്ന് പറയുേമ്പാൾ നായകനായതിനാൽ നല്ലവനായ ദാദയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. അടിയും ഇടിയും കൊല്ലും കൊലയും അസ്ലന് ജീവിതത്തിൽ പതിവാണ്. ഇദ്ദേഹത്തിെൻറ ഭാര്യയാകെട്ട ആധുനികയും അമ്പലവാസിയുമായൊരു ഹിന്ദു പെൺകുട്ടിയും. അസ്ലന് അല്ലാഹുവിെൻറ തണലുണ്ടെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. കഥാപാത്ര സൃഷ്ടിയിലെ ഇരട്ട വ്യക്തിത്വം ഇവിടെ തുടങ്ങുന്നു. പട്ടാഭിരാമഗിരി നൂറ്റാണ്ടുകുടെ വേരുകളുള്ള പാരമ്പര്യമുള്ള ഒരാളാകുേമ്പാൾ അസ്ലൻ എങ്ങോ പൊട്ടിമുളച്ചൊരു കഥാപാത്രം മാത്രമാണ്. ഒന്ന് ജഞാനത്തേയും മറ്റൊന്ന് ഹിംസയേയും പ്രതിനിധാനം ചെയ്യുന്നു. സിനിമയിലുടനീളം ഇത്തരം ദ്വന്ത്വങ്ങളെ സമൃദ്ധമായി ഉപയോഗിച്ചിട്ടുണ്ട്. ഹൈന്ദവതയിലെ ശൈവ വൈഷ്ണവ പാരമ്പര്യങ്ങളിലെ സംഘർഷങ്ങളും സിനിമയിൽ കാണാം. മറ്റ് മതങ്ങളുടെ വരവിന് മുമ്പ് ഭാരതദേശം ശൈവ വൈഷ്ണവ സംഘർഷ ഭൂമിയായിരുന്നല്ലൊ. വില്ലനായ മഹാശയ ഭഗവാൻ ശൈവ പൂജകനാണ്. അയാളെ അസുരനെന്ന് തന്നെയാണ് സിനിമയുടെ ഒരുഭാഗത്ത് വിേശഷിപ്പിക്കുന്നത്. അസുര നിഗ്രഹത്തിന് നിയോഗിക്കപ്പെട്ട ബ്രാഹ്മണനായി ഗിരി സ്വാമിയും അയാളെ സഹായിക്കാനായി അസ്ലനും വരികയാണ്.
അഹം ബ്രഹ്മാസ്മിയും അനൽഹഖും
വിമർശനങ്ങൾക്കൊപ്പം കാണേണ്ട മറ്റൊരു വസ്തുത സിനിമ ഹൈന്ദവ ഇസ്ലാമിക ദർശനങ്ങളുടെ യോജിപ്പിെൻറ തലങ്ങളും അന്വേഷിക്കുന്നുണ്ട് എന്നതാണ്. ഹൈന്ദവതയിലെ പുത്തൻ ആക്രമണോത്സുക ധാരയായ രാഷ്ട്രീയ ഹിന്ദുത്വത്തിെൻറ ചില കൊള്ളരുതായ്മകളെ സിനിമ പ്രശ്നവൽക്കരിക്കുന്നുണ്ട്. മുസ്ലിം വിരോധവും പശുരാഷ്ട്രീയവും പലയിടത്തായി വിമർശിക്കപ്പെടുന്നു. സിനിമ എത്തിച്ചേരാൻ കൊതിക്കുന്നൊരു യോജിപ്പിെൻറ തലം അഹം ബ്രഹ്മാസ്മിയിലേക്കും അനൽഹഖിലേക്കുമാണ്. ആദി ശങ്കരൻ സ്പോൺസർ ചെയ്ത ‘അത് ഞാനാകുന്നു’ അല്ലെങ്കിൽ ‘ഞാനാണ് പരമ സത്യം’ എന്ന ആദർശമാണ് സിനിമയുടെ തത്വശാസ്ത്രം. ഇതിെൻറ ഇസ്ലാമിക പാഠഭേദമായ ‘അനൽഹഖ്’ എന്ന സൂഫി ആശയത്തെ സിനിമ ഉയിർപ്പിക്കുന്നുണ്ട്. പശ്ചാത്തല സംഗീതത്തിലുടനീളം അനൽഹഖും അഹം ബ്രഹ്മാസ്മിയും ചേർത്ത് തൊണ്ടകീറിപ്പാടി വെറുപ്പിക്കുന്നുണ്ട് ഗോപി സുന്ദർ. ഇൗ രണ്ട് ആശയങ്ങളേയും ചേർത്ത് നിരുപദ്രവവും മനുഷ്യത്വപരവുമായൊരു കലർപ്പിെൻറ തത്വത്തെ പ്രതിനിദാനം ചെയ്യാനാണ് സിനിമ ശ്രമിക്കുന്നത്. ഇവിടെ തിരക്കഥ അനുഭവിക്കുന്നൊരു പ്രതിസന്ധി ശങ്കരെൻറ ആഢ്യബ്രാഹ്മണ്യം എത്രമേൽ മണ്ണിേലക്ക് ഇറങ്ങിവരും എന്നതാണ്. സിനിമയിലൊരു ദലിത് കുടുംബമുണ്ട്. അവർ വെള്ളമെടുക്കുന്നത് ഗിരിസ്വാമിയുടെ കിണറ്റിൽ നിന്നാണ്. ഗിരിസ്വാമി അവരോട് അയിത്തം കൽപ്പിക്കുന്നില്ലെന്ന് ചുരുക്കം. അതിനപ്പുറത്തേക്ക് കഥാഗതി പുരോഗമിക്കുേമ്പാൾ ബ്രാഹ്മണനെ തൊഴുത് നിൽക്കുന്നൊരു ബിംബമായി ദലിത് കുടുംബത്തിലെ കുട്ടിയും ഒതുങ്ങിപ്പോകുന്നു. ഇവിടെയാണ് മുരളിഗോപിയുടെ പുത്തൻ ‘മതം’ അഥവാ ‘ദീൻ’ വലിയ സ്വത്വപ്രതിസന്ധിയിലേക്ക് ഇടറിവീഴുന്നത്. ദലിതനെപ്പോലെ പുതിയ ദീനിെല മുസ്ലിം സ്വത്വവും അത്ര സ്വതന്ത്രമല്ല. ഒന്നാമത് അനൽഹഖ് എന്നത് യഥാർഥ മതത്തിൽ നിന്നുള്ള വ്യതിചലനമായാണ് ഇസ്ലാമിക ലോകം കാണുന്നത്. അതിനാൽ തന്നെ അത്തരം സമീകരണങ്ങൾ ഇസ്ലാമികമല്ല എന്ന് പറയേണ്ടിവരും. മറ്റൊന്ന് ഒരുതരത്തിലുള്ള ശ്രേണീബദ്ധമായ സാമൂഹികഘടനയേയും ഇസ്ലാം പ്രേത്സാഹിപ്പിക്കുന്നില്ല എന്നതുതന്നെ.
പുനർജന്മവും അധമബോധവും
എല്ലാ വിമർശങ്ങൾക്കും മുകളിൽ സിനിമ ചില നീചമായ ആശയങ്ങളും കടത്തിക്കൂട്ടുന്നുണ്ട്. പുനർജന്മവുമായി ബന്ധപ്പെട്ട ആവിഷ്കാരമാണത്. സിനിമ ഇനിയും കാണാനുള്ളവർക്ക് അലോസരമുണ്ടാക്കുമെങ്കിലും ടിയാനിലെ ഏറ്റവും വിനാശാത്മകമായ ആശയമെന്ന നിലയിൽ അതേപറ്റി പറയാതിരിക്കാൻ നിർവാഹമില്ല. സിനിമ പറയുന്നത് മനുഷ്യർ ജന്മബദ്ധരാണ് എന്നാണ്. ഇതാദ്യം കാണുന്നത് അസ്ലൻ മുഹമ്മദിെൻറ രണ്ടാം വരവിലാണ്. സംന്യാസിമാരാൽ ജ്ഞാനസ്നാനം ചെയ്യപ്പെട്ട് അശുദ്ധികളെല്ലാം നീക്കി രണ്ടാം ജന്മത്തിലേക്ക് അയാൾ പ്രവേശിക്കുകയാണ്. ഇവിടെ മരണം സംഭവിക്കുന്നില്ലെങ്കിലും ജന്മം മാറുകയാണ്. ഇവിടെവച്ച് മുസ്ലിം എന്ന നിലയിലെ ചെയ്ത ഹിംസകളെല്ലാം പരിഹരിക്കപ്പെടുന്നുണ്ട്. എങ്കിലും മുസ്ലിമായി ഇൗ ജന്മം തുടരാനാണ് അനുഭാവപൂർവ്വം അദ്ദേഹത്തിെൻറ ഗുരുക്കന്മാർ പറയുന്നത്. പിന്നീടയാൾ കൂടുതൽ കരുത്തോടെ യഥാർഥ ദൈവജ്ഞാനം നേടിയവനായി മാറുന്നു. ഇതും കടന്ന് പൂർവ്വ ജന്മത്തിലെ മറ്റൊരു കാഴ്ചയും സിനിമയിൽ കടന്നുവരുന്നുണ്ട്. അതൊരു യുദ്ധചിത്രീകരണമാണ്. റെയ്ച്ചൂർ യുദ്ധമെന്നാണ് സിനിമയിൽ അതിനെ വിശദീകരിച്ചിരിക്കുന്നത്. വിജയനഗര സാമ്രാജ്യവും ബീജാപൂർ സുൽത്താനേറ്റും തമ്മിൽ നടന്ന യുദ്ധമാണത്. യുദ്ധത്തിൽ മുസ്ലീം പ്രതിനിധാനമുള്ള ബീജാപൂർ പരാജയപ്പെടുകയും കൃഷ്ണ നദിക്ക് പിന്നിലേക്ക് തുരത്തപ്പെടുകയും ചെയ്തു. ഇതിൽ ഒന്നിച്ച് തോളോടുതോൾചേർന്ന് നിന്ന് പോരാടിയ പോരാളികളാണത്രെ പുതിയ കാലത്തെ ടിയാനിലെ നായകന്മാർ. ആരുടെ പടയാളികളാണ് ഇവരെന്ന് വ്യക്തമായി പറയുന്നില്ലെങ്കിലും സൂചകങ്ങൾ കൃത്യമാണ് എന്നതാണ് യാഥാർഥ്യം. ചുരുക്കത്തിൽ സംഘപരിവാറെന്ന ഒരുവള്ളത്തിൽ ചവിട്ടിത്തന്നെയാണ് ടിയാൻ നിൽക്കുന്നത്. ദലിതനും മുസ്ലിമും ബൗദ്ധനുമെല്ലാം സാംസ്കാരികമായി കീഴ്പ്പെടുന്ന ആഢ്യ ബ്രാഹ്മണ്യമെന്ന ഏക ആശ്രയത്തിലേക്കാണ് സിനിമ പ്രേക്ഷകനെ ക്ഷണിക്കുന്നത്. പക്ഷെ അങ്ങിനെ എത്താൻ ഇപ്പോഴുള്ള ചില്ലറ ഹിംസകൾ ഒഴിവാക്കണമെന്നും തിരക്കഥാകൃത്ത് പറയുന്നുണ്ട്. പരസ്പര യോജിപ്പിലുടെ നിങ്ങൾ നിങ്ങളുടെ സ്വത്വത്തിലേക്ക് മടങ്ങൂ എന്നും സിനിമ പറയാതെ പറയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.