ലണ്ടൻ: വാർത്തകൾക്കൊടുവിൽ ഇൗ ആഴ്ച സ്റ്റോക്ഹോമിലെത്തി നൊബേൽ പുരസ്കാരം സ്വീകരിക്കുമെന്ന് വിഖ്യാത പോപ്ഗായകൻ ബോബ് ഡിലൻ അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് ഡിലനെ സാഹിത്യത്തിനുള്ള നൊബേലിന് തെരഞ്ഞെടുത്തത്.
എന്നാൽ, പലവിധ കാരണങ്ങൾ പറഞ്ഞ് കഴിഞ്ഞ ഡിസംബറിൽ നടന്ന ചടങ്ങിൽ സമ്മാനം വാങ്ങാൻ ഡിലൻ എത്തിയില്ല. സ്റ്റോക്ഹോമിൽ സ്വകാര്യ ചടങ്ങിൽെവച്ചാണ് അദ്ദേഹം പുരസ്കാരം സ്വീകരിക്കുകയെന്ന് പുരസ്കാരസമിതി അറിയിച്ചു. അന്ന് അദ്ദേഹത്തിെൻറ സംഗീതപരിപാടികളുമുണ്ടാകും.
സമിതി തന്നെയാണ് ഡിലൻ പുരസ്കാരം വാങ്ങാനെത്തുമെന്ന വിവരം പുറത്തുവിട്ടതും. സാഹിത്യ നൊബേൽ ലഭിക്കുന്ന ആദ്യ പാട്ടെഴുത്തുകാരനും ഗായകനുമാണ് ഇൗ 75കാരൻ. നിരവധിതവണ ബന്ധപ്പെട്ടിട്ടും ഡിലെൻറ ഭാഗത്തുനിന്ന് പ്രതികരണമുണ്ടാവാഞ്ഞപ്പോൾ ഉത്തരവാദിത്തമില്ലാത്തയാളെന്ന് നൊബേൽ സമിതി കുറ്റപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.