പി. ഭാസ്കരൻ, ബിച്ചു തിരുമല, മാ​ങ്കൊമ്പ് ഗോപാലകൃഷ്ണൻ, വയലാർ, ശ്രീകുമാരൻ തമ്പി, റഫീക്ക് അഹമ്മദ്

ജീവിതം പല ഗാനം

‘സു​ഖ​മൊ​രു ബി​ന്ദു ദുഃ​ഖ​മൊ​രു ബി​ന്ദു

ബി​ന്ദു​വി​ൽനി​ന്നും ബി​ന്ദു​വി​ലേ​ക്കൊ​രു

പെ​ൻ​ഡു​ല​മാ​ടു​ന്നു ജീ​വി​തം–അ​തു ജീ​വി​തം...’

മ​ല​യാ​ള സി​നി​മ​ക​ളി​ലെ ജീ​വി​തം പ​റ​യു​ന്ന പാ​ട്ടു​ക​ളെക്കുറി​ച്ചു പ​റ​യു​മ്പോ​ൾ ആ​ദ്യം ഓ​ർ​മ​യി​ലെ​ത്തു​ന്ന ഗാ​നം. ജീ​വി​തം വ്യാ​ഖ്യാ​നി​ക്കു​ന്ന​തി​ൽ ഏ​റ്റ​വും മു​ന്നി​ൽ നി​ൽ​ക്കു​ന്ന ഗാ​നം. ജീ​വി​ത​വും മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളെ കു​റി​ച്ചും ധാ​രാ​ളം പാ​ട്ടു​ക​ൾ ര​ചി​ച്ച ശ്രീ​കു​മാ​ര​ൻ ത​മ്പി​യു​ടേ​താ​ണ് ഈ ​വ​രി​ക​ൾ. 1973ൽ ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ‘ഇ​തു മ​നു​ഷ്യ​നോ?’ എ​ന്ന സി​നി​മ​യി​ൽ, എം.​കെ. അ​ർ​ജു​ന​ൻ ഈ​ണം ന​ൽ​കി​യ ഗാ​നം, യേ​ശു​ദാ​സി​ന്റെ ആ​ലാ​പ​ന​വും ബി. ​വ​സ​ന്ത​യു​ടെ ഹ​മ്മി​ങ്ങും ചേ​ർ​ന്ന​പ്പോ​ൾ അ​തീ​വ ഹൃ​ദ്യ​മാ​യി.

സു​ഖ​വും ദുഃ​ഖ​വും ഇ​ഴ​ചേ​രു​ന്ന മ​നു​ഷ്യ​ജീ​വി​തം ഘ​ടി​കാ​ര​ത്തി​ന്റെ പെ​ൻ​ഡു​ല​ച​ല​ന​വു​മാ​യി മ​നോ​ഹ​ര​മാ​യി ചേ​ർ​ത്തു​വെ​ച്ചു ശ്രീ​കു​മാ​ര​ൻ ത​മ്പി. ‘ജീ​വി​തം ഒ​രു പെ​ൻ​ഡു​ലം’ എ​ന്ന് അ​ദ്ദേ​ഹം ആ​ത്മ​ക​ഥ​ക്ക് ശീ​ർ​ഷ​ക​മാ​യെ​ടു​ത്ത​തും ഈ ​ഗാ​ന​ത്തി​ൽ​നി​ന്നുത​ന്നെ.

ജീ​വി​ത​ത്തെ സം​ഗീ​ത​വു​മാ​യി കോ​ർ​ത്തി​ണ​ക്കി​യ ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് കാ​ല​ത്തെ ഒ​രു ഗാ​ന​മാ​ണ്:

‘സം​ഗീ​ത​മീ ജീ​വി​തം

ഒ​രു മ​ധു​ര സം​ഗീ​ത​മീ ജീ​വി​തം

ഒ​രു മ​ധു​ര സം​ഗീ​ത​മീ ജീ​വി​തം.’

1957ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘ജ​യി​ൽ​പ്പു​ള്ളി’ സി​നി​മ​യി​ലെ ക​മു​ക​റ പു​രു​ഷോ​ത്ത​മ​നും ശാ​ന്ത പി. ​നാ​യ​രും ചേ​ർ​ന്ന് ആ​ല​പി​ച്ച ഈ ​ഗാ​നം ഇ​ന്നും ആ​സ്വാ​ദ​ക​രു​ടെ മ​ന​സ്സി​ൽ ഒ​ളി​മ​ങ്ങാ​തെ നി​ൽ​ക്കു​ന്നു. തി​രു​ന​യി​നാ​ർ​കു​റി​ച്ചി മാ​ധ​വ​ൻ നാ​യ​രു​ടേ​താ​ണ് വ​രി​ക​ൾ. ബ്ര​ദ​ർ ല​ക്ഷ്മ​ൺ ഈ​ണ​വും.

ജ​ന​ന​വും മ​ര​ണ​വും ചേ​ർ​ന്ന​താ​ണ​ല്ലോ ഓ​രോ ജ​ന്മവും. ജ​ന്മം എ​ന്ന വാ​ക്കി​ൽത​ന്നെ​യു​ണ്ട് ജ​ന​ന​വും (ജ) ​മ​ര​ണ​വും (മ). ​ജ​നി​ക്കു​മ്പോ​ൾ സ്വ​യം ക​ര​യു​ന്നതും മ​രി​ക്കു​മ്പോ​ൾ മ​റ്റു​ള്ള​വ​രെ ക​ര​യി​പ്പി​ക്കു​ന്ന​തു​മാ​ണ് മ​നു​ഷ്യ​ജീ​വി​തം.

‘ക​ണ്ണീ​രി​ൽ തു​ട​ങ്ങും ചി​രി​യാ​യ്‌ വ​ള​രും ക​ണ്ണീ​രി​ലേ​ക്കു മ​ട​ങ്ങും’ എ​ന്ന് ശ്രീ​കു​മാ​ര​ൻ ത​മ്പി ‘സു​ഖ​മൊ​രു ബി​ന്ദു’ എ​ന്ന ഗാ​ന​ത്തി​ൽ പ​റ​ഞ്ഞ​തും ഈ ​ജീ​വി​ത സ​ത്യ​മാ​ണ​ല്ലോ. ഇ​തേ സ​ത്യം അ​ദ്ദേ​ഹം ത​ന്നെ എ​ഴു​തി​യ

‘ക​ര​ഞ്ഞു​കൊ​ണ്ടേ ജ​നി​ക്കു​ന്നു നാം

​ക​ര​യി​ച്ചു​കൊ​ണ്ടേ മ​രി​ക്കു​ന്നൂ

വി​ട​ർ​ന്നാ​ൽ കൊ​ഴി​യാ​ത്ത

വ​സ​ന്ത​മു​ണ്ടോ -​മ​ണ്ണി​ൽ

നി​റ​ഞ്ഞാ​ലൊ​ഴി​യാ​ത്ത ച​ഷ​ക​മു​ണ്ടോ?’

(ചി​ത്രം ആ​ദ്യ​പാ​ഠം, സം​ഗീ​തം: എ.​ടി. ഉ​മ്മ​ർ, ആ​ലാ​പ​നം: യേ​ശു​ദാ​സ്, വ​ർ​ഷം 1977)

‘ഉ​ദി​ച്ചാ​ല്‍ അ​സ്ത​മി​ക്കും -​മ​ണ്ണി​ല്‍

ജ​നി​ച്ചാ​ല്‍ അ​ന്ത​രി​ക്കും

വി​ട​ര്‍ന്നാ‍ല്‍ കൊ​ഴി​യും

നി​റ​ഞ്ഞാ​ലൊ​ഴി​യും

വി​ധി ചി​രി​ക്കും കാ​ലം ന​ട​ക്കും.'

(ചി​ത്രം: ദി​വ്യ​ദ​ർ​ശ​നം, സം​ഗീ​തം, ആ​ലാ​പ​നം: എം.എ​സ്. വി​ശ്വ​നാ​ഥ​ൻ, വ​ർ​ഷം: 1973) എ​ന്നീ ഗാ​ന​ങ്ങ​ളി​ലു​മു​ണ്ട്.

ജ​ന​ന​വും മ​ര​ണ​വും ആ ​സ​മ​യ​ങ്ങ​ളി​ലെ ക​ര​ച്ചി​ലും ല​ളി​ത​മാ​യ വ​രി​ക​ളി​ൽ പി. ​ഭാ​സ്ക​ര​ൻ ആ​വി​ഷ്ക​രി​ച്ച​ത് നോ​ക്കൂ:

‘പി​റ​ന്ന​പ്പോ​ള്‍ സ്വ​യം

പൊ​ട്ടി​ക്ക​ര​ഞ്ഞു​വ​ല്ലോ –ഇ​ന്നു

പി​രി​യു​മ്പോ​ള്‍ അ​ന്യ​രെ ക​ര​യി​ക്കു​ന്നു

ന​ര​ജ​ന്മ നാ​ട​ക​ത്തി​ലാ​ദ്യ​ന്ത​മി​ട​യ്ക്കി​ടെ

മു​ഴ​ങ്ങു​ന്ന പ​ല്ല​വി ക​ര​ച്ചി​ല്‍ മാ​ത്രം’

(ചി​ത്രം: ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കൂ. സം​ഗീ​തം: വി​ജ​യ​ഭാ​സ്ക​ർ, ആ​ലാ​പ​നം: യേ​ശു​ദാ​സ്, വ​ർ​ഷം: 1967)

‘വെ​ളി​ച്ചം അ​ക​ലെ’ എ​ന്ന ചി​ത്ര​ത്തി​ലെ ‘ജ​ന്മ​ബ​ന്ധ​ങ്ങ​ൾ’ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​ൽ ജീ​വി​ത​മെ​ന്ന​ത് ന​ദി​യാ​ണ്. വ​യ​ലാ​ർ രാ​മ​വ​ർ​മ ഇ​ങ്ങ​നെ എ​ഴു​തു​ന്നു:

‘ജ​ന്മ​ബ​ന്ധ​ങ്ങ​ൾ വെ​റും ജ​ല​രേ​ഖ​ക​ൾ

ജ​ന​ന​ത്തി​നും മ​ര​ണ​ത്തി​നും

ന​ടു​വി​ൽ ഒ​ഴു​കും

ജീ​വി​ത​ന​ദി​യി​ലെ ജ​ല​രേ​ഖ​ക​ൾ...’

ജീ​വി​ത​ത്തി​ൽ അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്ന സ​ന്തോ​ഷ​വും ദുഃ​ഖ​വും അ​നു​പ​ല്ല​വി​യി​ലെ

‘ഒ​രി​ട​ത്തു പൊ​ട്ടി​ച്ചി​രി​ക​ൾ

ഒ​രി​ട​ത്തു ബാ​ഷ്പോ​ദ​ക​ങ്ങ​ൾ’ എ​ന്നീ വ​രി​ക​ളി​ൽ വാ​യി​ച്ചെ​ടു​ക്കാം. (സം​ഗീ​തം: ആ​ർ.​കെ. ശേ​ഖ​ർ, പാ​ടി​യ​ത് യേ​ശു​ദാ​സ്, വ​ർ​ഷം 1975).

ജീ​വി​ത​ത്തെ ന​ദി​യാ​യി​ട്ടാ​ണ് വ​യ​ലാ​ർ ഉ​പ​മി​ച്ച​തെ​ങ്കി​ൽ പി. ​ഭാ​സ്ക​ര​ന​ത് വ​ൻ​ ന​ദി​യാ​ണ്.

‘ജീ​വി​തം ഒ​രു വ​ന്‍ ന​ദി... ഒ​ഴു​കും

ജ​ല​മി​തി​ല്‍ ദു​ര്‍വി​ധി

ഈ ​ഒ​ഴു​ക്കി​ല്‍ ഒ​ലി​ച്ചു​പോ​കും

മ​നു​ജ​ന്‍ ഒ​രു ചെ​റു പു​ല്‍ക്കൊ​ടി

തെ​ല്ലു​ദൂ​രം ചേ​ര്‍ന്നി​ടു​ന്നു.

വേ​ര്‍പെ​ടു​ന്നു പി​ന്നെ​യും.’

(ചി​ത്രം: ബാ​ല്യ​പ്ര​തി​ജ്ഞ/പു​രു​ഷ​ര​ത്നം, സം​ഗീ​തം: കെ.​കെ. ആ​ന്റ​ണി, പാ​ടി​യ​ത്: എ​സ്. ജാ​ന​കി, വ​ർ​ഷം 1972)

ജീ​വി​തം പാ​രാ​വാ​ര​മാ​ണെ​ന്ന് മ​ങ്കൊ​മ്പ് ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​യു​ന്നു:

‘ഈ ​ജീ​വി​ത​മൊ​രു പാ​രാ​വാ​രം

എ​ന്തെ​ന്ത​പാ​രം

അ​ല​റും തി​ര​മാ​ല​ക​ൾ

അ​ടി​യി​ൽ വ​ൻ ചു​ഴി​ക​ൾ?

തി​ര​മു​റി​ച്ചെ​ന്നും മ​റു​തീ​രം തേ​ടി

തു​ഴ​യു​ന്നു ഞാ​നേ​ക​നാ​യ്...’

(ചി​ത്രം: ഇ​വ​നെ​ന്റെ പ്രി​യ​പു​ത്ര​ൻ, സം​ഗീ​തം: കെ.​ജെ. ജോ​യ്, പാ​ടി​യ​ത്: യേ​ശു​ദാ​സ്, വ​ർ​ഷം 1977 )

ജീ​വി​ത​ത്തെ ചു​മ​ടു​വ​ണ്ടി​യോ​ട് ഉ​പ​മി​ച്ച ഒ​രു ഗാ​നം വ​യ​ലാ​ർ എ​ഴു​തി​യി​ട്ടു​ണ്ട്. വെ​റു​മൊ​രു ചു​മ​ടു വ​ണ്ടി​യ​ല്ല, മ​നു​ഷ്യ​നും ദൈ​വ​വും ചു​മ​ച്ചു കി​ത​ച്ചു കൊ​ണ്ടു​വ​ന്ന ചു​മ​ടു വ​ണ്ടി.

‘ജീ​വി​ത​മൊ​രു ചു​മ​ടു​വ​ണ്ടി

ജ​ന​ന മ​ര​ണ വീ​ഥി​ക​ളി​ൽ

മ​നു​ഷ്യ​നും ദൈ​വ​വും​ ചു​മ​ച്ചു കി​ത​ച്ചു

കൊ​ണ്ടു​വ​ന്ന ചു​മ​ടു​വ​ണ്ടി.’

(ചി​ത്രം: അ​വ​ള​ൽ​പ്പം വൈ​കി​പ്പോ​യി, സം​ഗീ​തം: ദേ​വ​രാ​ജ​ൻ, പാ​ടി​യ​ത്: യേ​ശു​ദാ​സ്, വ​ർ​ഷം: 1971)

ജീ​വി​തം ഗാ​ന​വും മ​ധു​പാ​ന​വു​മൊ​ക്കെ​യാ​യി മാ​റു​ന്നു പി.​ജെ. ആ​ന്റ​ണി​ക്ക്. അ​ദ്ദേ​ഹം ‘പെ​രി​യാ​ർ’ എ​ന്ന ചി​ത്ര​ത്തി​നുവേ​ണ്ടി എ​ഴു​തി​യ ഗാ​നം നോ​ക്കൂ-

‘ജീ​വി​ത​മൊ​രു ഗാ​നം

അ​തി​മോ​ഹ​ന മ​ധു​പാ​നം

സു​ന്ദ​രാം​ഗി​മാ​രേ –നി​ങ്ങ​ള്‍

ക്കെ​ന്തി​നാ​ണു നാ​ണം...’

ജീ​വി​തം ആ​രോ എ​ഴു​തു​ന്ന പൂ​ർ​ണ​ത​യി​ല്ലാ​ത്ത ഗാ​ന​മാ​ണെ​ന്ന് പൂ​വ​ച്ച​ൽ ഖാ​ദ​ർ.

ചി​ത്രം: ധീ​ര. സം​ഗീ​തം: ര​ഘു​കു​മാ​ർ. വ​ർ​ഷം: 1982 യേ​ശു​ദാ​സ് പാ​ടു​ക​യാ​ണ്:

‘ജീ​വി​തം ആ​രോ എ​ഴു​തും ഗാ​നം

തേ​ങ്ങ​ലാ​യ് മാ​റും ഗാ​നം

താ​ള​മി​ല്ലാ ശ്രു​തി​ല​യ​മി​ല്ല

പൂ​ർ​ണ​ത​യി​ല്ലാ​ത്ത ഗാ​നം...’

കോ​ഴി​ശ്ശേ​രി ബ​ല​രാ​മ​ൻ എ​ന്ന ഗാ​ന​ര​ച​യി​താ​വി​ന് ജീ​വി​തം ഒ​രു മ​രീ​ചി​ക​യാ​ണ്. ചി​ത്രം: തീ​രം തേ​ടു​ന്ന തി​ര.

‘ജീ​വി​തം ഒ​രു മ​രീ​ചി​ക

ജീ​വി​താ​ശ​ക​ൾ മ​രീ​ചി​ക...’

(സം​ഗീ​തം: ശ്യാം, ​പാ​ടി​യ​ത്: യേ​ശു​ദാ​സ്, വ​ർ​ഷം: 1982)

‘നി​റ​കു​ടം’ എ​ന്ന സി​നി​മ​യി​ൽ അ​ച്ഛ​ൻ പാ​ടു​ന്ന താ​രാ​ട്ടു​പാ​ട്ടി​ൽ കു​ഞ്ഞി​നോ​ടാ​ണ് ജീ​വി​ത​ത്തെ​ക്കു​റി​ച്ച് പ​റ​യു​ന്ന​ത്.

‘ആ​രാ​രോ ആ​രാ​രോ ആ​രാ​രോ ആ​രി​രാ​രോ

ജീ​വി​ത​മെ​ന്നൊ​രു തൂ​ക്കു​പാ​ലം

ജീ​വി​ക​ള്‍ നാ​മെ​ല്ലാം സ​ഞ്ചാ​രി​ക​ള്‍

അ​ക്ക​രെ​ക്കെ​ത്താ​ന്‍ ഞാ​ന്‍

ബു​ദ്ധി​മു​ട്ടു​മ്പോ​ള്‍

ഇ​ക്ക​രെ നീ​യും വ​ന്ന​തെ​ന്തി-

നാ​രോ​മ​ല്‍ കു​ഞ്ഞേ...’

(ഗാ​ന​ര​ച​ന: ബി​ച്ചു തി​രു​മ​ല. സം​ഗീ​തം: ജ​യ​വി​ജ​യ. വ​ർ​ഷം: 1977)

ബി​ച്ചു തി​രു​മ​ല ‘ഉ​റ​ക്കം വ​രാ​ത്ത രാ​ത്രി​ക​ൾ’​ക്കു വേ​ണ്ടി എ​ഴു​തി​യ​താ​ണ്:

‘നാ​ട​കം ജീ​വി​തം രം​ഗ​ങ്ങ​ൾ മാ​റും

വേ​ഷ​ങ്ങ​ൾ തീ​രും താ​ര​ങ്ങ​ളും വേ​റി​ടും

കാ​ലം വേ​റേ കോ​ലം ന​ൽ​കും വീ​ണ്ടും...’

(സം​ഗീ​തം: ശ്യാം. ​പാ​ടി​യ​ത്: യേ​ശു​ദാ​സ്, വ​ർ​ഷം 1978)

‘അ​യി​ഷ’ എ​ന്ന ചി​ത്ര​ത്തി​ൽ വ​യ​ലാ​ർ ഇ​ങ്ങ​നെ എ​ഴു​തി:

‘ശോ​കാ​ന്ത ജീ​വി​ത നാ​ട​ക വേ​ദി​യി​ൽ

ഏ​കാ​കി​നി​യാ​യ് നീ’

(​സം​ഗീ​തം: ആ​ർ.​കെ. ശേ​ഖ​ർ, ആ​ലാ​പ​നം: യേ​ശു​ദാ​സ്,1964 )

‘ജോ​സേ​ട്ട​ന്റെ ഹീ​റോ’ എ​ന്ന ചി​ത്ര​ത്തി​ൽ ജീ​വി​തം ഒ​രു ന​ട​ന​മാ​ണെ​ന്ന് റ​ഫീ​ക്ക് അ​ഹ​മ്മ​ദ്.

‘ജീ​വി​ത​മൊ​രു ന​ട​നം

അ​തി​ലാ​ടു​ക​യേ ശ​ര​ണം

പ​രി​ച​യ​മ​വ​ന​വ​നു​ണ്ടെ​ങ്കി​ൽ

അ​തു വി​ജ​യം അ​തി​ല​ളി​തം

ക​ര​ഗ​തം –പ​ര​മ​പ​ദം...’

‘ജീ​വി​തം’ എ​ന്ന സി​നി​മ​യി​ൽ ജീ​വി​ത​ത്തെ ഒ​രുനാ​ളി​ൽ വി​ട​ർ​ന്ന് മ​റ്റൊ​രു നാ​ളി​ൽ പൊ​ഴി​ഞ്ഞു​വീ​ഴു​ന്ന പൂ​വി​നോ​ട് ഉ​പ​മി​ച്ചി​രി​ക്കു​ക​യാ​ണ് പൂ​വ​ച്ച​ൽ ഖാ​ദ​ർ.

‘ജീ​വി​തം നി​ഴ​ല്‍ രൂ​പ​കം

ജീ​വി​തം അ​ഴ​ൽ പൂ​രി​തം

ഒ​രു നാ​ളി​ല്‍ വി​ട​രും

മ​റു​നാ​ളി​ല്‍ അ​ടി​യും

മ​ല​രോ​ട് സ​മ​മീ ജീ​വി​തം...’

(സം​ഗീ​തം: ഗം​ഗൈ അ​മ​ര​ൻ, ആ​ലാ​പ​നം: യേ​ശു​ദാ​സ്, 1984)

ജീ​വി​ത​ത്തി​ൽ പ്ര​ണ​യം പൂ​ത്തു​ല​യു​മ്പോ​ൾ ജീ​വി​തം പ്ര​ണ​യമ​ധു​ര​മാ​യി തോ​ന്നും. 1976ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘മു​ത്ത്’ എ​ന്ന ചി​ത്ര​ത്തി​ൽ അ​ങ്ങ​നെ​യും ഒ​രു ഗാ​ന​മു​ണ്ട്.

‘ജീ​വി​തം പ്ര​ണ​യ​മ​ധു​രം

ഹൃ​ദ​യ​ച​ഷ​കം നി​റ​യെ അ​മൃ​തം

ഈ ​നാ​ളി​ൻ ല​ഹ​രി നു​ക​രാ​ൻ

നീ ​വ​രൂ വ​രൂ നീ ​വ​രൂ വ​രൂ...’

(ര​ച​ന: കെ.​എ​സ്. ന​മ്പൂ​തി​രി, സം​ഗീ​തം: പ്ര​താ​പ് സിങ്, പാ​ടി​യ​ത്: രാ​ധ പി. ​വി​ശ്വ​നാ​ഥ്)

പു​തി​യ കാ​ല​ത്ത് ജീ​വി​തം ഒ​രു ത​മാ​ശ​യാ​യി.

2023ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘വാ​തി​ൽ’ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ആ ​ത​മാ​ശയുള്ള​ത്.

‘ജീ​വി​ത​മെ​ന്ന ത​മാ​ശ -അ​തി​ൽ

ആ​യി​ര​മാ​യി​രം ആ​ശ...’

(ര​ച​ന​യും സം​ഗീ​ത​വും സെ​ജോ ജോ​ൺ, പാ​ടി​യ​വ​ർ: ഷെ​ഹ​ബാ​സ് അ​മ​ൻ & ഫെ​ജോ), ‘ജീ​വി​തംപോ​ലെ ന​ദി​യൊ​ഴു​കി...’ (പ​രി​വ​ർ​ത്ത​നം, ശ്രീ​കു​മാ​ര​ൻ ത​മ്പി, എം. ​എ​സ്. വി​ശ്വ​നാ​ഥ​ൻ/യേ​ശു​ദാ​സ്, 1977), ‘ജീ​വി​ത​പ്പൂ​വ​ന​ത്തി​ൽ...’ (പൗ​രു​ഷം, വെ​ള്ള​നാ​ട് നാ​രാ​യ​ണ​ൻ, എ.​ടി. ഉ​മ്മ​ർ/യേ​ശു​ദാ​സ് & ക​ല്യാ​ണി മേ​നോ​ൻ, 1983), ‘ജീ​വി​തം സ്വ​യ​മൊ​രു ബ​ല​പ​രീ​ക്ഷ​ണം...’ (ബ​ല​പ​രീ​ക്ഷ​ണം, മ​ങ്കൊ​മ്പ് ഗോ​പാ​ല​കൃ​ഷ്ണ​ൻ, എം.​കെ. അ​ർ​ജു​ന​ൻ/ജോ​ളി എ​ബ്ര​ഹാം, 1978), ‘ജീ​വി​തം ഒ​രു വ​ഴി സ​ഞ്ചാ​രം’... (സി​റ്റി ഓ​ഫ് ഗോ​ൾ​ഡ്, അ​നി​ൽ പ​ന​ച്ചൂ​രാ​ൻ/പ്ര​ശാ​ന്ത് പി​ള്ള, പ്രീ​തി പി​ള്ള, 2016), ‘ജീ​വി​ത​മൊ​രു ന​വ​നാ​ട​കം’ (ചി​ത്രം: പോ​യ് മ​റ​ഞ്ഞു പ​റ​യാ​തെ, ര​ച​ന: പ്ര​ദീ​പ് ശി​വ​ശ​ങ്ക​ര​ൻ, ഈ​ണ​വും ആ​ലാ​പ​ന​വും: ഉ​ണ്ണി ന​മ്പ്യാ​ർ), ‘ജീ​വി​തം മാ​യ​പ്പ​മ്പ​രം (ഇ​തി​ഹാ​സ, ബി. ​ഹ​രി നാ​രാ​യ​ണ​ൻ, ദീ​പ​ക് ദേ​വ്, റോ​ണി ഫി​ലി​പ്പ് & ലോ​ൺ​ലി ഡോ​ഗ്ഗി, 2014), ‘ജീ​വി​ത​മെ​ന്ന​ത് വേ​ഗ​ത​യേ​റി​യ ട്വ​ന്റി ട്വ​ന്റി’ (ര​ക്ഷാ​ധി​കാ​രി ബൈ​ജു -​ഒ​പ്പ്), ബി.​കെ. ഹ​രി നാ​രാ​യ​ണ​ൻ, ബി​ജി​ബാ​ൽ, അ​രു​ൺ ആ​ലാ​ട്ട്, 2017), ‘ജീ​വി​ത​മാം യാ​ത്ര​യി​ൽ’ (പ്ര​ദീ​പ് ഉ​ണ്ണി​കൃ​ഷ്ണ​ൻ, ല​ത്തീ​ഫ് മു​ല്ല​ശ്ശേ​രി, സ​രി​ഗ​മ​ശ്രീ മോ​ഹ​ൻ, 2019)... ഇ​ങ്ങ​നെ ജീ​വി​തം വ്യ​ത്യ​സ്ത കാ​ഴ്ച​പ്പാ​ടു​ക​ളും സ​ങ്ക​ൽ​പ​ന​ങ്ങ​ളു​മാ​യി നി​റ​ഞ്ഞുനി​ൽ​ക്കു​ക​യാ​ണ്, മ​ല​യാ​ള സി​നി​മ​യി​ൽ.

Tags:    
News Summary - music feature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.