കാസർകോട്: കാസർകോെട്ട യുവാക്കളോട് നീതിക്ക് വേണ്ടി ശബ്ദിക്കാനാവശ്യപ്പെട്ട് ഹിപ്ഹോപ് ആൽബം. 'കുറേ നാള് നേരെയിണ്ടായിനിപ്പാ, മനസിലൊരു സന്തോഷവും, മജന്നപ്പാ മജ, ദാ ഇപ്പം പിന്നെം ബന്നിന് ഹലാക്കിെൻറ മുസീബത്ത്, ചായിെൻറ മുസീബത്ത്' തുടങ്ങിയ സംഭാഷണങ്ങളിലൂടെയാണ് 'എന്താക്കാന് 2' എന്ന മ്യൂസിക്ക് ആൽബത്തിെൻറ തുടക്കം. കാസർകോട് ഭാഷയിലാണ് റിയാസ് മൗലവിയുടെ വധവും, കാസർകോടിലെ യുവാക്കളുടെ അവസ്ഥയും, നൻമയുള്ള കാസർകോടിെൻറ ആവശ്യകതയെ കുറിച്ചും പരാമർശിക്കുന്നത്.
നിങ്ങല്ലാം മറന്നിട്ടുണ്ടാകും, അത് തന്നെയാണല്ലോ അവർക്ക് വേണ്ടത്. റിയാസ് മൗലവിയുടെ വധം എല്ലാവരും മറക്കുകയാണെന്നും ഇത് തന്നെയാണ് സംഘപരിവാർ ആഗ്രഹിക്കുന്നതെന്നും ആൽബം തുറന്ന് പറയുന്നു. കാസർകോടിനെ കലാപ ഭൂമിയാക്കാനാണ് ചിലർ ശ്രമിക്കുന്നത്. അതിനെ ഒറ്റക്കെട്ടായി തന്നെ നമുക്ക് എതിർത്ത് തോൽപ്പിക്കേണ്ടതുണ്ട്. നൻമയുള്ള കാസർകോട് നമുക്ക് തിരിച്ച് പിടിക്കണം. പാതിരാത്രിയെന്നോ പട്ടാപ്പകലോയെന്നില്ലാതെ വെട്ടിക്കൊലപ്പെടുത്തുകയാണ്. പള്ളിയിൽ കയറിയും വെട്ടുന്നു.
ആലി തെയ്യവും ചാമുണ്ഡിയുമെല്ലാം ഇൗ മണ്ണിൽ തന്നെയാണുള്ളത്. നേർച്ചയും ഉറൂസുമെല്ലാം കൊട്ടിയാഘോഷിക്കുന്നു. ആഘോഷത്തിനായി ഒരുമിച്ച് കൂടുന്നുവെങ്കിലും ഇത്തരം കൂട്ടായ്മകൾക്ക് സെക്കൻറുകളുടെ ആയുസ് മാത്രമേ ഉണ്ടാവുന്നുള്ളൂവെന്നും ആൽബം പറഞ്ഞു വെക്കുന്നു. ഇത്തരം കൂട്ടായ്മകൾ നാട്ടിലുണ്ടാകുന്നത് ചിലർ ഭയക്കുകയാണ്. കാസർകോട് സ്വദേശിയും ബി.എ ഇംഗ്ലീഷ് ബിരുദധാരിയുമായ ജുബൈറാണ് ഹിപ് ഹോപ് ആൽബം തയാറാക്കിയത്. 'ഒാർ അപ്പുറിപ്പുറം തല്ലാൻ തന്നെ കീഞ്ഞിന്, എന്നിട്ട് ഒാർ ചൊല്ലിന്ന് ഹിന്ദു, മുസ്ലിം തല്ലായിനന്ന്'. ജില്ലയിൽ ഹിന്ദു - മുസ്ലിം എന്നിങ്ങനെ വേർതിരിക്കുകയാണ്. മതത്തിെൻറ പേരിൽ തമ്മിലടിക്കുന്നവർക്ക് താക്കീതാവുകയാണ് എന്താക്കാന് 2. കാസ്രോെട്ട യുവാക്കൾ ചെണ്ട് കളിക്കാനും, പിരിവെടുക്കാനും മാത്രമായി ഒതുങ്ങി പോവുകയാണ്. ജോർ മങ്ങലം കയിക്കാനും അടിച്ച് പൊളിക്കാനുമാണ് സമയം കണ്ടെത്തുന്നത്. അവർക്ക് അത്തരം കാര്യങ്ങളിൽ മാത്രമേ താൽപര്യമുള്ളൂ. നീതി ലഭിക്കാത്തവരുടെ നീതിക്കായുള്ള പോരാട്ടത്തിലും, സത്യത്തിെൻറ കൂടെ നിൽക്കാനും യുവാക്കൾക്ക് കഴിയേണ്ടതുണ്ട്. അവർക്ക് വേണ്ടി വാദിക്കാൻ കഴിയണമെന്നും ആൽബത്തിൽ പരാമർശമുണ്ട്.
മാസങ്ങൾക്ക് മുമ്പ് കാസർകോട് ജില്ലയെ കുറിച്ച് 'എന്താക്കാനാ' എന്ന ആൽബം പുറത്തിറങ്ങിയിരുന്നു. ജില്ലയുടെ വികസനമില്ലായ്മയും ജില്ല അനുഭവിക്കുന്ന മറ്റു പ്രശ്നങ്ങളുമായിരുന്നു ആൽബത്തിെൻറ പ്രമേയം. കഞ്ചാവ് മാഫിയക്കെതിരെയും ആൽബത്തിൽ പരാമർശമുണ്ട്. എന്താക്കാനാ എന്ന ഇൗ ആൽബം സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായിരുന്നു. കാസർകോടിെൻറ തനത് ഭാഷയിൽ തന്നെയാണ് ആൽബം അവതരിപ്പിച്ചെന്നത് ശ്രദ്ദേയമായി. റീടൈക്ക് ഫിലിം സൊസൈറ്റിയാണ് ആൽബം പുറത്തിറക്കിയത്. ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും യു.എ.പി.എ ചുമത്തുന്ന നടപടികളെയാണ് ചോദ്യം ചെയ്ത് കൊണ്ടും, സംഘപരിവാറിെൻറ പാകിസ്താൻ പ്രയോഗത്തെ രൂക്ഷമായി വിമർശിച്ചും മൈകോഫ് എന്ന ഹിപ്ഹോപ് ആൽബവും ജുബൈർ നിർമ്മിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.