'ഭരണകൂട ഭീകരത' എന്ന വാക്ക് തളം കെട്ടി നിൽക്കുന്ന അന്തരീക്ഷമാണിപ്പോൾ. മുസ്ലിം-ദലിത് സ്വത്വം പേറുന്നവർക്കെതിരെ ഭരണകൂടം നടത്തുന്ന വേട്ടയാടൽ ഇന്നും തുടരുകയാണ്. ലെറ്റർ ബോംബ് കേസിലെ യഥാർത്ഥ പ്രതി മാനസിക രോഗിയാണെന്ന് പ്രഖ്യാപിച്ച രമൺ ശ്രീവാസ്തവയെ പൊലീസ് തലപ്പത്ത് ഇടത് പക്ഷ സർക്കാർ അവരോധിച്ച അതേ ദിനത്തിൽ ' നൊസ്സ് ' എന്ന ഒരു വിഡിയോ ഗാനം യുടൂബിലൂടെ പുറത്തിറങ്ങി. യുവ സംഗീതഞ്ജൻ നാസര്‍ മാലിക്ക് ഒരുക്കിയ വിഡിയോ ഗാനം ഭരണകൂട ഭീകരതക്ക് ഇരയാകേണ്ടിവന്നവർക്ക് വേണ്ടിയുള്ള ഉച്ചത്തിലുള്ള നിലവിളിയായിരുന്നു. കണ്ടവർ കണ്ടവർ കൈമാറി ആ ഗാനം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുകയാണ്.
അവനെ പിടിച്ചാൽ നോസ്സാ.. ഇവനെ പിടിച്ചാൽ നൊസ്സാ.. നുമ്മ പിടിച്ചാൽ നുമ്മ ജീനിയസ് എന്ന വരികളിലൂടെയാണ് ഗാനം തുടങ്ങുന്നത്. മുസ്ലിം-ദലിത് ന്യൂനപക്ഷങ്ങൾക്ക് നേരെ യു.എ.പി.എ കരിനിയമം ചുമത്തുന്നതിനെതിരെ വിരൽ ചൂണ്ടുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.
നാസർ മാലിക് രചിച്ച് സംഗീതം പകർന്ന് സംവിധാനം ചെയ്തിരിക്കുന്നു. ഫസൽ ആളൂരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. രാജേഷ് രവിയാണ് എഡിറ്റിങ് നിർവഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.