റഹ്​മാ​െൻറ സംഗീത പരിപാടിയിൽ നിന്ന്​ ആളുകൾ ഇറങ്ങിപ്പോയത്​ ക്രൂരം-​ പ്രിയങ്ക ചോ​പ്ര

ന്യൂഡൽഹി: ഇന്ത്യൻ ​െമാസാർട്ട്​ എ.ആർ.റഹ്​മാ​​െൻറ ലണ്ടനിലെ സംഗീത പരിപാടിക്കിടെ ആരാധകർ ഇറങ്ങിപ്പോയത്​ ക്രൂരമായ പെരുമാറ്റമായെന്ന്​ നടി പ്രിയങ്ക ചോപ്ര. സംഭവത്തി​​െൻറ കൂടുതൽ വിവരങ്ങൾ തനിക്ക്​ അറിയില്ല. അതിനാൽ താൻ കൂടുതൽ സംസാരിക്കാനാഗ്രഹിക്കുന്നില്ല. എങ്കിലും ഇത്​ ക്രൂരമായ പെരുമാറ്റമായിപ്പോയെന്നും പ്രിയങ്ക പറഞ്ഞു.

വെംബ്ലിയിലെ എസ്.എസ് അറീനയില്‍ ജൂലായ് എട്ടിനാണ്​ 'നെത്രു, ഇന്ദ്രു, നാ‍‍ലൈ' (tamil for yesterday, today, tomorrow) എന്ന പേരിൽ സംഗീത പരിപാടി സംഘടിപ്പിച്ചത്​. 

പരിപാടിയിൽ 16 പാട്ടുകൾ  റഹ്​മാൻ പാടിയിരുന്നു. ഹിന്ദിക്കാരായ ബോളിവുഡ്​ ആരാധകരായിരുന്നു പ്രേക്ഷകർ. റഹ്​മാൻ പാടിയതിൽ നാലെണ്ണം തമിഴ്​ പാട്ടുകളായി എന്നതാണ്​ ആരാധകരെ ചൊടിപ്പിച്ചത്​. 

'റഹ്​മാ​​​​​െൻറ സംഗീത പരിപാടി' എന്നാണ്​ പരസ്യം നൽകിയിരുന്നതെന്നും എന്നാൽ, 'മദ്രാസ് മൊസാര്‍ട്ട്' എന്ന നിലയിലാണ്​ പരിപാടി സംഘടിപ്പിച്ച​െതന്നുമായിരുന്നു ആരാധകരുടെ പരാതി. തെറ്റായ പരസ്യം നൽകി പറ്റിച്ചതിന്​ പണം തിരി​െക നൽകണമെന്നും ആരാധകർ ആവശ്യപ്പെട്ടിരുന്നു. 

Tags:    
News Summary - Priyanka Chopra on fans walking out of AR Rahman concert -inadia news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.