എസ്​.പി.ബിക്ക്​ ‘എ​ങ്കേയും എപ്പോതും സന്തോഷം, സംഗീതം’ 

ചെന്നൈ: ‘എ​ങ്കേയും എപ്പോതും സന്തോഷം സംഗീതം’- ഗായകരിലെ സകലകലാ വല്ലഭൻ എസ്​.പി. ബാലസുബ്രഹ്​മണ്യത്തി​​െൻറ ജീവിതം ‘നിനൈത്താലേ ഇനിക്കും’ എന്ന സിനിമയിൽ അദ്ദേഹം പാടിയ ഈ കണ്ണദാസൻ-എം.എസ്​. വിശ്വനാഥ്​ പാട്ടി​​െൻറ തുടക്കത്തിൽ തന്നെയുണ്ട്​. എവിടെയാണെങ്കിലും എപ്പോഴും സംഗീതത്തിൽ ആണ്​ എസ്​.പി.ബിയുടെ ജീവിതം. അതുകൊണ്ട്​ തന്നെ എപ്പോഴും സന്തോഷവും. ശാസ്​ത്രീയ സംഗീതത്തി​​െൻറ കൊടുമുടിയിലും ലളിത സംഗീതത്തി​​െൻറ താഴ്​വരയിലും ഒരേസമയം എത്തിച്ചേരുന്ന അനായാസ ഗായകൻ ശ്രിപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്‌മണ്യം എന്ന എസ്​.പി. ബാലസുബ്രഹ്മണ്യത്തിന്​ ഇന്ന്​ 74ാം പിറന്നാൾ മധുരം. 

Full View

ആലാപനം, സംഗീത സംവിധാനം, ഡബ്ബിങ്​, അഭിയനയം... സിനിമയിൽ കൈവെച്ച മേഖലകളിലെല്ലാം ഒന്നാമത്​ തന്നെയാണ്​ എന്നും എസ്​.പി.ബി എന്ന മൂന്നക്ഷരത്തി​​െൻറ സ്​ഥാനം. ശാസ്​ത്രീയമായി സംഗീതം അഭ്യസിക്കാതെ ‘ശങ്കരാഭരണ’ത്തിലെ ശാസ്​ത്രീയ ഗാനങ്ങൾ പാടി ദേശീയ അവാർഡ്​ വാങ്ങി വിസ്​മയിപ്പിച്ചതാണ്​ എസ്​.പി.ബി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം, തുളു, ഒറിയ, ആസാമി, പഞ്ചാബി തുടങ്ങി 16 ഇന്ത്യൻ ഭാഷകളിലെ 40,000 പാട്ടുകളുമായാണ്​ ഏറ്റവും കൂടുതൽ ഗാനങ്ങൾ പാടി റെക്കോർഡ് ചെയ്തതി​​െൻറ ഗിന്നസ് റിക്കോർഡ്​ സ്വന്തമാക്കിയത്​. ഒറ്റ ദിവസം 21 പാട്ട് റെക്കോർഡ് ചെയ്​തും എസ്​.പി.ബി അത്​ഭുതമായി. 1981 ഫെബ്രുവരി എട്ടിന്​ രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതുവരെയാണ്​ കന്നഡ സംഗീത സംവിധായകനായ ഉപേന്ദ്രകുമാറിനുവേണ്ടി അദ്ദേഹം 21 പാട്ടുകൾ പാടിയത്​. ഒരു ദിവസം 19 തമിഴ്​ പാട്ടുകളും മറ്റൊരു ദിവസം 16 ഹിന്ദി പാട്ടുകളും പാടി എസ്​.പി.ബി തന്നോടുതന്നെ ‘മത്സരിക്കുകയും’ ചെയ്​തു.

Full View

ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച ഇന്ത്യൻ ഗായകനും മറ്റൊരാളല്ല. തെലുങ്ക്​, കന്നഡ, തമിഴ് ഭാഷകളിലായി 72 സിനിമകളിലാണ് എസ്​.പി.ബി വേഷമിട്ടത്​. ഈ ഭാഷകളിലെല്ലാം ഡബ്ബും ചെയ്​തിട്ടുണ്ട്​. നാല് ഭാഷകളിലായി 46 സിനിമകൾക്കു സംഗീതവും പകർന്നു. മിനിസ്​ക്രീനിലും അദ്ദേഹത്തിന്​ തിരക്കൊഴിഞ്ഞിരുന്നില്ല. തമിഴ്, തെലുങ്ക് സീരിയലുകളിലെ നടനായും ഒട്ടേറെ ടെലിവിഷൻ പരിപാടികളുടെ അവതാരകനായും റിയാലിറ്റി ഷോകളിൽ ജ‍ഡ്ജായുമൊക്കെ അദ്ദേഹം ടെലിവിഷനിലും നിറഞ്ഞുനിൽക്കുന്നു. 

1946 ജൂൺ നാലിന് ആന്ധ്രയിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ട എന്ന ഗ്രാമത്തിലായിരുന്നു ജനനം. പ്രമുഖ ഹരികഥാ കലാകാരനായിരുന്ന പിതാവ് എസ്.പി. സമ്പാമൂർത്തിയാണ്​ സംഗീതത്തി​​െൻറ ബലപാഠങ്ങൾ പകർന്നത്​. ഹർമോണിയത്തിലും ഓടക്കുഴലിലുമായിരുന്നു തുടക്കം. 1966ൽ കോദണ്ഡപാണി സംഗീതം പകർന്ന തെലുങ്ക് ചിത്രം ‘ശ്രീ ശ്രീ മരയത രാമണ്ണ‘ യിൽ പാടിക്കൊണ്ടാണ് അദ്ദേഹം പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. എന്നാൽ, ഈ പാട്ടുകൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. മദ്രാസിലെ എൻജിനീയറിങ്​ പഠനകാലത്ത്​ എം.എസ്​. വിശ്വനാഥനുമായി പരിചയത്തിലായതാണ്​ ആ ജീവിതത്തിൽ വഴിത്തിരിവായത്​. ‘ഹോട്ടൽ രംഭ’ എന്ന ചിത്രത്തിൽ പാടിയെങ്കിലും അത്​ പുറത്തിറങ്ങിയില്ല.

Full View

‘ശാന്തിനിലയം’ എന്ന സിനിമയിൽ പി. സുശീലയൊടൊപ്പം പാടിയ ‘ഇയർകൈ എന്നും ഇളയകനി‘ എന്ന ഗാനം എം.ജി.ആറി​​െൻറ ശ്രദ്ധയിൽപ്പെട്ടതോടെയാണ്​ എസ്​.പി.ബിയുടെ ഭാഗ്യം തെളിയുന്നത്​. ‘അടിമപ്പെൺ’ എന്ന സിനിമയിൽ കെ.വി. മഹാദേവ​​െൻറ സംഗീതത്തിൽ എം.ജി.ആറിന് വേണ്ടി പാടിയ ‘ആയിരം നലവേ വാ’ ഹിറ്റായതോടെ തമിഴകം എസ്​.പി.ബിയെ നെഞ്ചിലേറ്റി. പിന്നെ ഇറക്കി വെച്ചതുമില്ല. 

Full View

തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട എന്നീ ഭാഷകളിലെ ഗാനങ്ങളിലൂടെ ആറ് ദേശീയ പുരസ്കാരങ്ങൾ എസ്​.പി.ബിയെ തേടിയെത്തി. കർണാടക സർക്കാറി​​െൻറ മികച്ച ഗായകനുള്ള പുരസ്കാരം മൂന്ന് തവണയും തമിഴ്നാട് സർക്കാറി​േൻറത്​ നാല് തവണയും നേടിയ എസ്​.പി.ബിക്ക്​ മികച്ച ഗായകനുള്ള ആന്ധ്രപ്രദേശ് സർക്കാറി​​െൻറ നന്ദി അവാർഡ് സ്വന്തമാക്കിയത് 24 തവണയാണ്​. 2001ൽ പത്മശ്രീയും 2011ൽ പത്മഭൂഷണും നൽകി രാജ്യവും അദ്ദേഹത്തെ ആദരിച്ചു.

Tags:    
News Summary - SPB Birthday-Music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.