പാട്ടിന്‍െ ആനമയില്‍ ഒട്ടകം

റിലീസിങ്ങിന് ഒരുങ്ങുന്ന ഹ്രസ്വചിത്രങ്ങളുടെ  സമാഹാരമായ ‘ആന മയില്‍ ഒട്ടകം’ ഓഡിയോ ലോഞ്ച് എറണാകുളം പ്രസ് ക്ളബ്ബില്‍ നടന്നു. വിശിഷ്ടാതിഥിയായി എത്തിയ നടന്‍ അര്‍ജുന്‍ ലാല്‍  Muzik247ന്‍്റെ ഹെഡ് ഓഫ് ഒപറേഷന്‍സ് സൈദ് സമീറിനു ലോഞ്ച് സി ഡി കൈമാറിയാണ് ഓഡിയോ റിലീസ് നടത്തിയത്. സിനിമയുടെ സംവിധായകരായ ജയകൃഷ്ണ, അനില്‍ സൈന്‍, സംഗീത സംവിധായകരായ സജി റാം, ശ്യാം രമേശ്, രാകേഷ് കേശവന്‍, നടന്‍ ശരണ്‍, തുടങ്ങിയവരും മറ്റ് അണിയറപ്രവര്‍ത്തകരും സന്നിഹിതരായിരുന്നു.
സജി റാം, ശ്യാം രമേശ്, രാകേഷ് കേശവന്‍ എന്നിവര്‍ ഈണം നല്‍കിയ മൂന്നു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഗിരീഷ് കെ കരുണാകരനും അനില്‍ സൈനും രാകേഷ് കേശവനുമാണ് ഓരോന്നും രചിച്ചിട്ടുള്ളത്. ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ഭാവഗായകന്‍ പി.ജയചന്ദ്രന്‍, യാസിന്‍ നിസാര്‍, ഒ.യു.ബഷീര്‍, നിമിഷ മുരളി, രേഷ്മ ജോണി എന്നിവര്‍. ആദ്യ ഗാനം ‘വരിനെല്ലിന്‍ പാടത്ത്’ ആലപിച്ചത് പി. ജയചന്ദ്രനാണ്. ഇതേ ഗാനം നിമിഷ മുരളിയും  ആലപിച്ചിട്ടുണ്ട്. ഗിരീഷ് കെ കരുണാകരന്‍ രചിച്ച വരികള്‍ക്ക് സജി റാം ഈണം നല്‍കിയിരിക്കുന്നു. രണ്ടാമത്തെ ഗാനമായ ‘അകലേ’ ആലപിച്ചിരിക്കുന്നത് ഒ.യു.ബഷീറും രേഷ്മ ജോണിയുമാണ്. ഒ.യു.ബഷീറിന്‍്റെ സോളോ പതിപ്പും ഈ ഗാനത്തിനുണ്ട്. അനില്‍ സൈന്‍ രചിച്ച വരികള്‍ക്ക് ശ്യാം രമേശ്  ഈണം നല്‍കിയിരിക്കുന്നു. ‘ഒരുപിടി സ്വപ്നങ്ങള്‍തന്‍’ എന്ന മൂന്നാമത്തെ ഗാനം ആലപിച്ചത് യാസിന്‍ നിസാറാണ്. ഈ ഗാനത്തിന് വരികള്‍ രചിച്ചിരിക്കുന്നതും  സംഗീതം നല്‍കിയിരിക്കുന്നതും രാകേഷ് കേശവന്‍.
നവാഗത സംവിധായകരായ ജയകൃഷ്ണയും അനില്‍ സൈനും ചേര്‍ന്ന് രചനയും സംവിധാനവും നിര്‍വഹിച്ച 'ആന മയില്‍ ഒട്ടകം' മൂന്ന് ഹ്രസ്വചിത്രങ്ങള്‍ ചേര്‍ന്ന സമാഹാരമാണ്. മിഥുന്‍ മുരളി, ബാലു വര്‍ഗ്ഗീസ്, ശരണ്‍, ഇന്ദ്രന്‍സ്, സുനില്‍ സുഖദ, സന്തോഷ് കീഴാറ്റൂര്‍, കലാഭവന്‍ ഹനീഫ്, ചെമ്പില്‍ അശോകന്‍, വിനോദ് കെടാമംഗലം, നേത്ര, റീന, ദിവ്യ, സീമ ജി നായര്‍, രമ്യ തുടകങ്ങിയവര്‍ അഭിനയിക്കുന്നു. മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ  മ്യൂസിക് ലേബല്‍ ആയ Muzik247നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍. ഒഫീഷ്യൽ സോങ്ങ് വീഡിയോ Muzik247ന്റെ യു ട്യൂബ് ചാനലിൽ നിന്ന് കാണാം: https://www.youtube.com/watch?v=rM5zu6REeJg 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.