മുംബൈ: ബോളിവുഡിലും ഹോളിവുഡിലും അഭിനയത്തിലൂടെ ആരാധക മനസിലിടം പിടിച്ച പ്രിയങ്ക ചോപ്ര പിന്നണി ഗാന രംഗത്തും പ്രതിഭ തെളിയിച്ചിരിക്കുന്നു. പ്രിയങ്ക ആദ്യമായി നിർമ്മിക്കുന്ന ‘െവൻറിലേറ്റർ’ എന്ന മറാത്തി ചിത്രത്തിനു വേണ്ടിയാണ്താരം ഗാനം ആലപിച്ചിരിക്കുന്നത്.
ചിത്രത്തിെൻറ പ്രൊമോഷൻ ഗാനമായ ‘ബാബ’ എന്ന ഗാനം ഇതിനകം സോഷ്യൽ മീഡിയയിൽ ഹിറ്റായി കഴിഞ്ഞു. ആദ്യ ഗാനത്തിലൂടെ തന്നെ നല്ലൊരു ഗായിക കൂടിയാണെന്ന് പ്രിയങ്ക തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. സംഗീതം ആസ്വദിക്കുന്നതിന് ഭാഷ ഒരുതടസമല്ലെന്നും ‘ബാബ’യിലൂടെ താരം അടിവരയിടുന്നു.
അച്ഛനും മകനും തമ്മിലുള്ള വൈകാരിക ബന്ധം തുറന്നുകാട്ടുന്ന ചിത്രം രാജേഷ് മപുസ്‌കറാണ് സംവിധാനം ചെയ്യുന്നത്.
സിനിമയില്‍ പ്രശസ്ത മറാത്തി അഭിനേതാക്കള്‍ക്കൊപ്പം അതിഥി താരമായും മുപ്പത്തി മൂന്നുകാരിയായ പ്രിയങ്കയും പ്രത്യക്ഷപ്പെടുന്നുണ്ട്. പര്‍പ്പിള്‍ പെബിള്‍ പിക്‌ചേഴ്സ് എന്ന പേരിലാണ് പ്രിയങ്ക നിർമാണ രംഗത്തേക്ക് ഇറങ്ങിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.