താനെ: മുംബൈയിൽ ജസ്റ്റിൻ ബീബറുടെ സംഗീത പരിപാടിയുടെ സംഘാടകർക്ക് വൻപിഴ വരാൻ സാധ്യത. സ്പോൺസർമാരെയും പങ്കാളികളെയും സംബന്ധിച്ച് പൂർണ്ണ വിവരം നൽകാത്തതിന് താനെ കളക്ടറേറ്റിലെ വിനോദ വകുപ്പ് സംഘാടകർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. അനുവദിച്ചതിലും കൂടുതൽ ആളുകളെ പരിപാടിയിൽ പങ്കെടുപ്പിച്ചതിനും വിശദീകരണം തേടിയിട്ടുണ്ട്.
പരിപാടിക്ക് അനുമതി തേടിയുളള സത്യവാങ്മൂലത്തിൽ മറ്റേതെങ്കിലും പങ്കാളിയെയോ സ്പോൺസർമാരെയോ നടത്തിപ്പുകാർ പരാമർശിച്ചിരുന്നില്ല. ഇക്കാര്യത്തിൽ 2.77 കോടി പിഴ ഒടുക്കാതിരിക്കാൻ വിശദീകരണം ആവശ്യപ്പെട്ട് സംഘാടകരായ വൈറ്റ് ഫോക്സ് എം.ഡി അർജുൻ ജെയിന് കാരണംകാണിക്കൽ നോട്ടീസ് നൽകുകയായിരുന്നു. നോട്ടീസിന് മറുപടി നൽകാൻ സംഘാടകർക്ക് ഏഴു ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ അനിരുഢ അശ്തപുത്രെ വ്യക്തമാക്കി.
ടിക്കറ്റില്ലാതെ 7000ത്തോളം പേർ പരിപാടിക്കെത്തിയതായും ഇതിലെ കണക്കുകൾ സംഘാടകർ ബോധിപ്പിക്കേണ്ടതുണ്ടെന്നും ഇത് ലംഘിച്ചാൽ പിഴസംഖ്യ വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.