ചെന്നൈ: യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെന്നും ഭഗവാൻ രമണ മഹർഷിയാണ് യഥാർഥത്തിൽ ഉയിർത്തെഴുന്നേറ്റതെന്നുമുള്ള സംഗീത സംവിധായകൻ ഇളയരാജയുടെ പരാമർശം വിവാദത്തിൽ. സംഗീത സംവിധായകനെതിരെ രംഗത്തെത്തിയ ക്രിസ്ത്യൻ ദലിത് സംഘടനകൾ അദ്ദേഹത്തിെൻറ വീടിനുമുന്നിൽ പ്രതിഷേധിച്ചു. താൻ എഴുതിയ ഒരുപാട്ടിെനക്കുറിച്ചുള്ള ഒാർമകൾ പങ്കുവെക്കുന്ന ചടങ്ങിൽ ഒരു യൂട്യൂബ് ഡോക്യുമെൻററിയെ ഉദ്ധരിച്ചാണ് അദ്ദേഹത്തിെൻറ പ്രതികരണം.
എന്നാൽ, എവിടെവെച്ചാണ് ചടങ്ങ് നടന്നതെന്ന് വ്യക്തമായിട്ടില്ല. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ‘‘ഭഗവാൻ രമണ മഹർഷിയെക്കുറിച്ച് ഞാനെഴുതിയ പാട്ടാണിത്. ഇൗ പാെട്ടഴുതിയതിനുശേഷം മറ്റൊരു പാട്ടിനെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല. രമണമഹർഷിയെ പോലൊരു ജ്ഞാനി പിന്നീട്ജനിച്ചിട്ടില്ല. യേശുക്രിസ്തു മരിച്ചതിനുശേഷം ഉയിർത്തെഴുന്നേറ്റു എന്നാണ് അവർ പറയുന്നത്. എനിക്ക് സമയം കിട്ടുേമ്പാഴൊക്കെ ഞാൻ യൂട്യൂബിലെ ഡോക്യുമെൻററി കാണാറുണ്ട്. അവരിപ്പോൾ പറയുന്നത് ഉയിർത്തെഴുന്നേൽപ്പു സംഭവം നടന്നിട്ടില്ലെന്നാണ്.
അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിവന്നിട്ടില്ലെന്നാണ് അവർ തെളിവു നിരത്തുന്നത്. 2000ൽ അധികം വർഷം മുമ്പാണ് ക്രിസ്തുമതം ഉണ്ടാകുന്നതെന്നാണ് പറയുന്നത്. എന്നാലതിെൻറ അടിസ്ഥാനമായ സംഭവമുണ്ടായിട്ടില്ലെന്നാണ് യൂട്യൂബ് വിഡിേയാ പറയുന്നത്. അത് സംഭവിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും യഥാർഥത്തിൽ ഉയിർത്തെഴുന്നേറ്റ ഒരേയൊരാൾ രമണ മഹർഷിയാണ്. അതും 16 വയസ്സുള്ളപ്പോൾ. മരണഭയത്തെ അദ്ദേഹം മറികടന്നു.
മരണം തെൻറ ശരീരത്തിൽ എന്താണു ചെയ്യുക എന്ന് അറിയണമായിരുന്നു. അദ്ദേഹം നിലത്തുകിടന്നു ശ്വാസം അടക്കിപ്പിടിച്ചു. ശരീരത്തിലെ രക്തയോട്ടം നിലച്ചു, ഹൃദയം നിലച്ചു, ശരീരം മരവിച്ചു മരിച്ചു. താൻ മരിച്ചെന്നത് അദ്ദേഹത്തിെൻറതന്നെ പ്രസ്താവനയാണ്. അദ്ദേഹത്തിന് അത് തിരിച്ചറിവിെൻറ അവസ്ഥയാണ്’’^ഇളയരാജ പറയുന്നു.
ടി.നഗറിലെ അദ്ദേഹത്തിെൻറ വീടിനുമുന്നിൽ പ്രതിഷേധിച്ച സിരുബാൻമയി മക്കൾ കക്ഷിയുടെ 30ഒാളം പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തുനീക്കി. മതവിശ്വാസത്തെ അപമാനിച്ച ഇളയരാജയെ അറസ്റ്റ് ചെയ്യണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.