വിഷാദത്തെ ഇടതൂർന്നിരുണ്ട നീലപ്പീലികളുള്ള ഒരു ശ്യാമമയൂരമായി വിവരിക്കാമെങ്കിൽ, ആ മയിൽ ഇത്ര ഭംഗിയോടെ പീലിവിര ിക്കുന്നില്ല മറ്റൊരു മലയാള ഗാനത്തിലും. ഇങ്ങനെ ഒരു പാട്ടിനെ മുൻനിർത്തി ആണയിടാമെങ്കിൽ, ആ പാേട്ടതെന്ന ചോദ്യത ്തിന് എനിക്ക് ഒരേയൊരുത്തരമേയുള്ളൂ -പി. ഭാസ്കരൻ എഴുതി ജെറി അമൽദേവ് ഇൗണമിട്ട് എസ്. ജാനകി പാടിയ ‘പ്രകാശനാ ളം ചുണ്ടിൽ മാത്രം...’ എന്ന ഗാനമാണത്. സന്തോഷത്തിെൻറയും പ്രണയത്തിെൻറയും പല്ലവികൾ, പലപ്പോഴും അവയുടെ ഉപരിപ ്ലവതയാൽ മടുപ്പിക്കുേമ്പാൾ വിഷാദം ചിരസ്ഥായിയായ ഒരാകർഷണ കേന്ദ്രമായി നിലനിൽക്കുന്നു. വിഷാദത്തെ അഭിമുഖീകരിക്ക ുേമ്പാൾ വാഴ്വിെൻറ ഉൺമയെത്തന്നെയാണ് നമ്മൾ നേരിടുന്നത് എന്നതാവാം കാരണം. ദുഃഖം ശാശ്വതമാണ്; ആഹ്ലാദം താൽക ്കാലികവും. ചിരിയുടെ തിരച്ചിതറലല്ല, അഗാധശാന്തമായ ദുഃഖത്തിെൻറ ആഴക്കയമാണ് ജീവിതത്തിെൻറ സത്യം. ജീവിതത്തിലെ ദുഃഖാനുഭവങ്ങൾ നമ്മെ അശാന്തരും അരക്ഷിതരുമാക്കുേമ്പാൾ കലയിലാവിഷ്കരിക്കപ്പെടുന്ന ദുഃഖം സാന്ത്വനിപ്പിക്കുന്നു. അത്തരമൊരു സാന്ത്വനമാണെനിക്ക് ‘പ്രകാശനാളം...’ എന്ന ഗാനം.
ഒരു നീലച്ചില്ലിലൂടെ കാണുന്ന, മനോഹരമായ ഭൂഭാഗ ദൃശ്യംപോലെയാണ് മനുഷ്യജീവിതം എന്നു തോന്നുന്നു, ഇൗ ഗാനത്തിലേക്ക് കാതും കരളും ഏകാഗ്രമാകുേമ്പാൾ. കാളിമയാലും നീലിമയാലും എഴുതപ്പെട്ട ജീവിതചിത്രമാണത്. അഥവാ എസ്. ജാനകിയുടെ തേൻപുരണ്ട, തേങ്ങലൊളിപ്പിച്ച സൗവർണനാദവും ജെറി അമൽദേവിെൻറ വിഷാദഭരിതമായ സംഗീതവും അങ്ങനെ തോന്നിക്കുന്നു. പി. ഭാസ്കരെൻറ ദുഃഖാത്മകമായ ഇൗരടികൾ അതിനെ നന്നായി പിന്തുണക്കുന്നു. ദുഃഖം, ലഹരിദായകമായ ഒരിരുണ്ട പാനീയമായി മാറി ശ്രോതാക്കളുടെ സിരകളെ ആവേശിച്ച്, അവയെ ലയത്തിെൻറ തിരകളിൽ ഉൗയലാട്ടുന്ന അനുഭവമാണതിെൻറ ഫലശ്രുതി. ‘ലയത്തിെൻറ തിരകൾ’ എന്നെഴുതിക്കഴിഞ്ഞപ്പോഴാണ് ഇൗ ഗാനശിൽപത്തിന്, ആകക്കൂടി ഒരു സാഗരശ്രുതിയാണല്ലോ ഉള്ളത് എന്നോർത്തത്. അതിെൻറ രാഗമേതെന്നറിയാനുള്ള സംഗീതജ്ഞാനം എനിക്കില്ല.
എന്നാൽ, വിഷാദത്തിെൻറ നീലത്തിരമാലകൾ ഉയർന്നടങ്ങുന്നത് പോലെ പി. ഭാസ്കരെൻറ ഇൗരടികൾ ചലനം കൊള്ളുന്നത് ഞാൻ അനുഭവിച്ചിട്ടുണ്ട്; ഏതോ വിദൂരമായ ഒരു സാഗര തംബുരുവിെൻറ വിലാപശ്രുതിക്കനുഗുണമായി ജെറി അമൽദേവിെൻറ സംഗീതം അവയെ ചിട്ടപ്പെടുത്തുന്നതും. വ്യത്യസ്തനായ ഗാനശിൽപിയാണ് ജെറി അമൽദേവ്.
പൗരസ്ത്യേമാ നാടോടിയോ അല്ല, പാശ്ചാത്യമാണ് അദ്ദേഹത്തിന് കൈവന്ന സംഗീത ശിക്ഷണം. ആ വ്യത്യസ്തത അദ്ദേഹത്തിെൻറ ഗാനങ്ങളിലും കാണാം. ആ ഗാനങ്ങളിൽ പലതും പ്രിയങ്കരമായിരിക്കുേമ്പാഴും ഇൗയൊരു ഗാനം മാത്രം എനിക്കു പ്രിയതരമായിരിക്കുന്നതിനു കാരണം അതിലെ അദൃശ്യമായ ദുഃഖാഗ്നിയുടെ ആന്തരിക ജ്വലനമൊന്നു മാത്രമാണ്.
പ്രണയവും വിഷാദവും ഗ്രാമീണ ഭാവനകളുമാവിഷ്കരിക്കാൻ ഒരുപോലെ വഴക്കമുള്ള തൂലികയാണ് പി. ഭാസ്കരേൻറത്. ‘കരയുന്നോ പുഴ ചിരിക്കുന്നോ...’ ‘പൊട്ടിത്തകർന്ന കിനാവുകൾ കൊണ്ടൊരു...’, ‘പാർവണേന്ദുവിൻ ദേഹമടക്കീ...’ എന്നീ ഗാനങ്ങളിൽ ആ വിഷാദ സാന്ദ്രത നമ്മൾ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. ‘പ്രകാശനാളം...’ എന്ന ദുഃഖഗാനത്തിൽ ആ ഇരുണ്ട ഭാവതീവ്രത നമ്മൾ കൂടുതൽ ഗാഢമായനുഭവിക്കുന്നു. ‘പ്രകാശനാളം ചുണ്ടിൽ മാത്രം... മനസ്സിലാകെ മഹാന്ധകാരം’ എന്നതിനേക്കാൾ സരള തീക്ഷ്ണമായി ഒരു ദുഃഖിതെൻറയോ ദുഃഖിതയുെടയോ മനോനില വിവരിക്കാനാവുമോ? വിളർത്ത പുഞ്ചിരിയുടെ ദുർബലനാളം തെളിച്ച് തനിക്കുള്ളിൽ തളംെകട്ടിയ നിബിഡാന്ധകാരത്തെ ആട്ടിയകറ്റാൻ ശ്രമിച്ച് പരാജിതയാകുകയാണ് ഒരുവൾ. മറ്റുള്ളവർക്കുവേണ്ടി സന്തോഷമഭിനയിക്കേണ്ടി വരുന്ന ആ ദുഃഖിതയുടെ ദൈന്യമാണ് പാട്ടിൽ. പരാജിതയായ അഭിനേത്രിയുടെ അരങ്ങാണവൾക്ക് ജീവിതം. ആ അരങ്ങിനു നടുവിൽ അവൾ തനിച്ചുനിൽക്കുന്നു; ‘അരങ്ങിൽ മാത്രം ഇൗ സംഗീതം, അണിയറയ്ക്കുള്ളിൽ വിലാപ ഗീതം’ എന്ന ഉഭയാവസ്ഥയുടെ ഇടനിലയിൽ.
‘കടമായ് വാങ്ങിയ തൂമന്ദഹാസം
അണിഞ്ഞുവേദിയിലണഞ്ഞ നേരം
അണകളെല്ലാം തകർന്നു വീണു
ആത്മാവിലൊഴുകി...
കണ്ണീരിൻ ധാര...’ എന്ന് അതിനെ തീവ്രതരമാക്കുന്നുണ്ട് അന്തിമചരണത്തിൽ ഗാനരചയിതാവ്. ‘കഴിഞ്ഞകാലം, ഇരുണ്ടഗഗനം’ എന്നൊരു കൽപന കാണാം ഗാനത്തിൽ. ഇരുണ്ടുപോയ ഭൂതകാലത്തെയും പൊലിഞ്ഞുപോയ പാതിരാത്താരത്തെയുമോർത്ത് വിതുമ്പുന്ന ഒരുവളുടെ ജീവിതസംഗ്രഹമാണത്. ഇൗ ഗാനത്തിെൻറയും സംഗ്രഹമായേക്കാം അത്. ജീവിതം ഇരുണ്ട വിഷാദഗഗനം പോലെ നിസ്സാന്ത്വനമാകുന്ന പാഴിടവേളകളിൽ നമ്മൾ ഇൗ ഗാനത്തിലേക്കു മടങ്ങിേപ്പാകുന്നു; അതിെൻറ നിർലോഭമായ സങ്കടപ്പെയ്ത്തിൽ നനഞ്ഞ് സംശുദ്ധരാകാൻ വേണ്ടി.
l
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.