Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightവിഷാദലാസ്യം തുളുമ്പിയ...

വിഷാദലാസ്യം തുളുമ്പിയ പാട്ടുകൾ

text_fields
bookmark_border
വിഷാദലാസ്യം തുളുമ്പിയ പാട്ടുകൾ
cancel
camera_alt???? ???????? ?????? ???? ??????????? ???????????? ????????????... ? ???????

വിഷാദത്തെ ഇടതൂർന്നിരുണ്ട നീലപ്പീലികളുള്ള ഒരു ശ്യാമമയൂരമായി വിവരിക്കാമെങ്കിൽ, ആ മയിൽ ഇത്ര ഭംഗിയോടെ പീലിവിര ിക്കുന്നില്ല മറ്റൊരു മലയാള ഗാനത്തിലും. ഇങ്ങനെ ഒരു പാട്ടിനെ മുൻനിർത്തി ആണയിടാമെങ്കിൽ, ആ പാ​േട്ടതെന്ന ചോദ്യത ്തിന്​ എനിക്ക്​ ​ഒരേയൊരുത്തരമേയുള്ളൂ -പി. ഭാസ്​കരൻ എഴുതി ജെറി അമൽദേവ്​ ഇൗണമിട്ട്​ എസ്​. ജാനകി പാടിയ ‘പ്രകാശനാ ളം ചുണ്ടിൽ മാത്രം...’ എന്ന ഗാനമാണത്. സന്തോഷത്തി​​​െൻറയും പ്രണയത്തി​​​െൻറയും പല്ലവികൾ, പലപ്പോഴും അവയുടെ ഉപരിപ ്ലവതയാൽ മടുപ്പിക്കു​േമ്പാൾ വിഷാദം ചിരസ്ഥായിയായ ഒരാകർഷണ കേന്ദ്രമായി നിലനിൽക്കുന്നു. വിഷാദത്തെ അഭിമുഖീകരിക്ക ു​േമ്പാൾ വാഴ്​വി​​​െൻറ ഉൺമയെത്തന്നെയാണ്​ നമ്മൾ നേരിടുന്നത്​ എന്നതാവാം കാരണം. ദുഃഖം ശാശ്വതമാണ്​; ആഹ്ലാദം താൽക ്കാലികവും. ചിരിയുടെ തിരച്ചിതറലല്ല, അഗാധശാന്തമായ ദുഃഖത്തി​​​െൻറ ആഴക്കയമാണ്​ ജീവിതത്തി​​​െൻറ സത്യം. ജീവിതത്തിലെ ദുഃഖാനുഭവങ്ങൾ നമ്മെ അശാന്തരും അരക്ഷിതരുമാക്കു​േമ്പാൾ കലയിലാവിഷ്​കരിക്കപ്പെടുന്ന ദുഃഖം സാന്ത്വനിപ്പിക്കുന്നു. അത്തരമൊരു സാന്ത്വനമാണെനിക്ക്​ ‘പ്രകാശനാളം...’ എന്ന ഗാനം.

പി.ഭാസ്​കരൻ, ജെറി അമൽദേവ്​

ഒരു നീലച്ചില്ലിലൂടെ കാണുന്ന, മനോഹരമായ ഭൂഭാഗ ദൃശ്യംപോലെയാണ്​ മനുഷ്യജീവിതം എന്നു തോന്നുന്നു, ഇൗ ഗാനത്തിലേക്ക്​ കാതും കരളും ഏകാഗ്രമാകു​േമ്പാൾ. കാളിമയാലും നീലിമയാലും എഴുതപ്പെട്ട ജീവിതചിത്രമാണത്​. അഥവാ എസ്​. ജാനകിയുടെ തേൻപുരണ്ട, തേങ്ങലൊളിപ്പിച്ച സൗവർണനാദവും ജെറി അമൽദേവി​​​െൻറ വിഷാദഭരിതമായ സംഗീതവും അങ്ങനെ തോന്നിക്കുന്നു. പി. ഭാസ്​കര​​​െൻറ ദുഃഖാത്​മകമായ ഇൗരടികൾ അതിനെ നന്നായി പിന്തുണക്കുന്നു. ദുഃഖം, ലഹരിദായകമായ ഒരിരുണ്ട പാനീയമായി മാറി ​ശ്രോതാക്കളുടെ സിരകളെ ആവേശിച്ച്​, അവയെ ലയത്തി​​​െൻറ തിരകളിൽ ഉൗയലാട്ടുന്ന അ​നു​ഭ​വ​മാ​ണ​തി​െ​ൻ​റ ഫ​ല​ശ്രു​തി. ‘ല​യ​ത്തി​െ​ൻ​റ തി​ര​ക​ൾ’ എ​ന്നെ​ഴു​തി​ക്ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ്​ ഇൗ ​ഗാ​ന​ശി​ൽ​പ​ത്തി​ന്, ആ​ക​ക്കൂ​ടി ഒ​രു സാ​ഗ​ര​ശ്രു​തി​യാ​ണ​ല്ലോ ഉ​ള്ള​ത്​ എ​ന്നോ​ർ​ത്ത​ത്. അ​തി​െ​ൻ​റ രാ​ഗ​മേ​തെ​ന്ന​റി​യാ​നു​ള്ള സം​ഗീ​ത​ജ്​​ഞാ​നം എ​നി​ക്കി​ല്ല.

എന്നാൽ, വിഷാദത്തി​​​െൻറ നീലത്തിരമാലകൾ ഉയർന്നടങ്ങുന്നത് പോലെ പി. ഭാസ്​കര​​​െൻറ ഇൗരടികൾ ചലനം കൊള്ളുന്നത്​ ഞാൻ അനുഭവിച്ചിട്ടുണ്ട്​; ഏതോ വിദൂരമായ ഒരു സാഗര തംബുരുവ​ി​​​െൻറ വിലാപശ്രുതിക്കനുഗുണമായി ജെറി അമൽദേവി​​​െൻറ സംഗീതം അവയെ ചിട്ടപ്പെടുത്തുന്നതും. വ്യത്യസ്​തനായ ഗാനശിൽപിയാണ്​ ജെറി അമൽദേവ്​.
പൗ​ര​സ്​​ത്യ​േ​മാ നാ​ടോ​ടി​യോ അ​ല്ല, പാ​ശ്ചാ​ത്യ​മാ​ണ്​​ അ​ദ്ദേ​ഹ​ത്തി​ന്​ കൈ​വ​ന്ന സം​ഗീ​ത ശി​ക്ഷ​ണം. ആ ​വ്യ​ത്യ​സ്​​ത​ത അ​ദ്ദേ​ഹ​ത്തി​െ​ൻ​റ ഗാ​ന​ങ്ങ​ളി​ലും കാ​ണാം. ആ ​ഗാ​ന​ങ്ങ​ളി​ൽ പ​ല​തും പ്രി​യ​ങ്ക​ര​മാ​യി​രി​ക്കു​േ​മ്പാ​ഴും ഇൗ​യൊ​രു ഗാ​നം മാ​ത്രം എ​നി​ക്കു പ്രി​യ​ത​ര​മാ​യി​രി​ക്കു​ന്ന​തി​നു കാ​ര​ണം അ​തി​ലെ അ​ദൃ​ശ്യ​മാ​യ ദുഃ​ഖാ​ഗ്​​നി​യു​ടെ ആ​ന്ത​രി​ക ജ്വ​ല​ന​മൊ​ന്നു മാ​ത്ര​മാ​ണ്.

പ്ര​ണ​യ​വും വി​ഷാ​ദ​വും ​ഗ്രാ​മീ​ണ ഭാ​വ​ന​ക​ളു​മാ​വി​ഷ്​​ക​രി​ക്കാ​ൻ ഒ​രു​പോ​ലെ വ​ഴ​ക്ക​മു​ള്ള തൂ​ലി​ക​യാ​ണ്​ പി. ​ഭാ​സ്​​ക​ര​േ​ൻ​റ​ത്. ‘ക​ര​യു​ന്നോ പു​ഴ ചി​രി​ക്ക​ു​ന്നോ...’ ​‘പൊ​ട്ടി​ത്ത​ക​ർ​ന്ന കി​നാ​വു​ക​ൾ കൊ​ണ്ടൊ​രു...’, ‘പാ​ർ​വ​ണേ​ന്ദു​വി​ൻ ദേ​ഹ​മ​ട​ക്കീ...’ എ​ന്നീ ഗാ​ന​ങ്ങ​ളി​ൽ ആ ​വി​ഷാ​ദ സാ​ന്ദ്ര​ത ന​മ്മ​ൾ അ​നു​ഭ​വി​ച്ച​റി​ഞ്ഞി​ട്ടു​ള്ള​താ​ണ്. ‘പ്ര​കാ​ശ​നാ​ളം...’ എ​ന്ന ദുഃ​ഖ​ഗാ​ന​ത്തി​ൽ ആ ​ഇ​രു​ണ്ട ഭാ​വ​തീ​വ്ര​ത ന​മ്മ​ൾ കൂ​ടു​ത​ൽ ഗാ​ഢ​മാ​യ​നു​ഭ​വി​ക്കു​ന്നു. ‘പ്ര​കാ​ശ​നാ​ളം ചു​ണ്ടി​ൽ മാ​ത്രം... മ​ന​സ്സി​ലാ​കെ മ​ഹാ​ന്ധ​കാ​രം’ എ​ന്ന​തി​നേ​ക്കാ​ൾ സ​ര​ള തീ​ക്ഷ്​​ണ​മാ​യി ഒ​രു ദുഃ​ഖി​ത​െ​ൻ​റ​യോ ദുഃ​ഖി​ത​യു​െ​​ട​യോ മ​നോ​നി​ല വി​വ​രി​ക്കാ​നാ​വു​മോ? വി​ള​ർ​ത്ത പു​ഞ്ചി​രി​യു​ടെ ദു​ർ​ബ​ല​നാ​ളം തെ​ളി​ച്ച്​ ത​നി​ക്കു​ള്ളി​ൽ ത​ളം​െ​ക​ട്ടി​യ നി​ബി​ഡാ​ന്ധ​കാ​ര​ത്തെ ആ​ട്ടി​യ​ക​റ്റാ​ൻ ശ്ര​മി​ച്ച്​ പ​രാ​ജി​ത​യാ​കു​ക​യാ​ണ്​ ഒ​രു​വ​ൾ. മ​റ്റു​ള്ള​വ​ർ​ക്കു​വേ​ണ്ടി സ​ന്തോ​ഷ​മ​ഭി​ന​യി​ക്കേ​ണ്ടി വ​രു​ന്ന ആ ​ദുഃ​ഖി​ത​യു​ടെ ദൈ​ന്യ​മാ​ണ്​ പാ​ട്ടി​ൽ. പ​രാ​ജി​ത​യാ​യ അ​ഭി​നേ​ത്രി​യു​ടെ അ​ര​ങ്ങാ​ണ​വ​ൾ​ക്ക്​ ജീ​വി​തം. ആ ​അ​ര​ങ്ങി​നു ന​ടു​വി​ൽ അ​വ​ൾ ത​നി​ച്ചു​നി​ൽ​ക്കു​ന്നു; ‘അ​ര​ങ്ങി​ൽ മാ​ത്രം ഇൗ ​സം​ഗീ​തം, അ​ണി​യ​റ​യ്​​ക്കു​ള്ളി​ൽ വി​ലാ​പ ഗീ​തം’ എ​ന്ന ഉ​ഭ​യാ​വ​സ്​​ഥ​യു​ടെ ഇ​ട​നി​ല​യി​ൽ.

‘ക​ട​മാ​യ്​ വാ​ങ്ങി​യ തൂ​മ​ന്ദ​ഹാ​സം
അ​ണി​ഞ്ഞു​വേ​ദി​യി​​ല​ണ​ഞ്ഞ നേ​രം
അ​ണ​ക​ളെ​ല്ലാം ത​ക​ർ​ന്നു വീ​ണു
ആ​ത്​​മാ​വി​ലൊ​ഴു​കി...

ക​ണ്ണീ​രി​ൻ ധാ​ര...’ എ​ന്ന്​ അ​തി​നെ തീ​വ്ര​ത​ര​മാ​ക്കു​ന്നു​ണ്ട്​ അ​ന്തി​മ​ച​ര​ണ​ത്തി​ൽ ഗാ​ന​ര​ച​യി​താ​വ്​. ‘ക​ഴി​ഞ്ഞ​കാ​ലം, ഇ​രു​ണ്ട​ഗ​ഗ​നം’ എ​ന്നൊ​രു ക​ൽ​പ​ന കാ​ണാം ഗാ​ന​ത്തി​ൽ. ഇ​രു​ണ്ടു​പോ​യ ഭൂ​ത​കാ​ല​ത്തെ​യും പൊ​ലി​ഞ്ഞു​പോ​യ പാ​തി​രാ​ത്താ​ര​ത്തെ​യു​മോ​ർ​ത്ത്​ വി​തു​മ്പു​ന്ന ഒ​രു​വ​ളു​ടെ ജീ​വി​ത​സം​ഗ്ര​ഹ​മാ​ണ​ത്. ഇൗ ​ഗാ​ന​ത്തി​െ​ൻ​റ​യും സം​ഗ്ര​ഹ​മാ​യേ​ക്കാം അ​ത്. ജീ​വി​തം ഇ​രു​ണ്ട വി​ഷാ​ദ​ഗ​ഗ​നം പോ​ലെ നി​സ്സാ​ന്ത്വ​ന​മാ​കു​ന്ന പാ​ഴി​ട​വേ​ള​ക​ളി​ൽ ന​മ്മ​ൾ ഇൗ ​ഗാ​ന​ത്തി​ലേ​ക്കു മ​ട​ങ്ങി​േ​പ്പാ​കു​ന്നു; അ​തി​െ​ൻ​റ നി​ർ​ലോ​ഭ​മാ​യ സ​ങ്ക​ട​പ്പെ​യ്​​ത്തി​ൽ ന​ന​ഞ്ഞ്​ സം​ശു​ദ്ധ​രാ​കാ​ൻ വേ​ണ്ടി.

l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:s janakimusic newsJerry Amaldevplayback
News Summary - Jerry Amaldev's songs- S Janaki's playback- Music news
Next Story