തെലുഗിൽ വീണ്ടും മലയാളി തരംഗം; വിജയ്​ ദേവരകൊണ്ട ചിത്രത്തിലെ ഗാനം സൂപ്പർഹിറ്റ്​

100 കോടി നേടി ബ്ലോക്​ബസ്റ്ററായ ഗീത ഗോവിന്ദത്തിന്​ ശേഷം തെലുങ്കിലെ യുവ സൂപ്പർതാരംവിജയ്​ ദേവരകൊണ്ടക്കൊപ്പം വീണ്ടും മലയാളി സംഗീത സംവിധായകൻ. നേരത്തെ ഗീതാ ഗോവിന്ദത്തിൽ ‘ഇ​േങ്കം ഇ​േങ്കം’ കവലേ എന്ന ഗാനമൊരുക്കി ഞെട്ടിച്ച ഗോപി സുന്ദറി​​െൻറ പാത പിൻപറ്റി ജേക്​സ്​ ബിജോയ്​ ആണ്​ ഇത്തവണ ഹിറ്റാവർത്തിച്ചിരിക്കുന്നത്​.

കോട്ടയം, ഇൗരാറ്റുപേട്ട സ്വദേശിയായ ജേക്​സ്​ ബിജോയ്​ ‘രണം’ അടക്കമുള്ള മലയാള ചിത്രങ്ങൾക്കും തമിഴ്​, തെലുങ്ക്​ ചിത്രങ്ങൾക്കും സംഗീതം നൽകിയിട്ടുണ്ട്​. ടാക്​സിവാല എന്ന പുതിയ വിജയ്​ ചിത്രത്തിലെ ‘മാതെ വിദധുഗ’ എന്ന്​ തുടങ്ങുന്ന ഗാനം യൂട്യൂബിൽ തരംഗമായിരിക്കുകയാണ്​. ഇൗ ഗാനവും ആലപിച്ചിരിക്കുന്നത്​ സിധ്​ ​ശ്രീരാമാണ്​. രണ്ട്​ കോടിയോളം കാഴ്​ചക്കാരുള്ള ഗാനത്തിൽ 67000 ത്തോളം ലൈക്കുകളും ലഭിച്ചിട്ടുണ്ട്​.

വിജയ്​ ദേവരകൊണ്ടയും രഷ്​മിക മന്ദാനയും തകർത്തഭിനയിച്ച ​ഗീതാ ഗോവിന്ദം മലയാളികൾക്കിടയിൽ വലിയ ഹിറ്റായിരുന്നു. യൂട്യൂബിൽ പുറത്തുവിട്ട്​ സൂപ്പർ ഹിറ്റായ ഗാനങ്ങളിലൂടെയായിരുന്നു ചിത്രത്തി​​െൻറ​ പ്രശസ്​തി ഇന്ത്യയാകമാനം വ്യാപിച്ചത്​. മലയാളിയായ ഗോപി സുന്ദർ സംഗീതം നൽകി സിധ്​ ശ്രീരാം ആലപിച്ച ഇ​േങ്കം ഇ​േങ്കം എന്നു തുടങ്ങുന്ന ഗാനം യൂട്യൂബിൽ 100 മില്യൺ കാഴ്​ച്ചക്കാരിലേക്ക്​ കുതിക്കു​​കയാണ്​.അതിനിടെയാണ്​ മറ്റൊരു മനോഹര ഗാനം കൂടി യൂട്യൂബ്​ കീഴടക്കുന്നത്​.

രാഹുൽ സൻക്രിത്യൻ സംവിധാനം ചെയ്യുന്ന ടാക്​സി വാല നിർമിക്കുന്നത്​ യു.വി ക്രിയേഷൻസാണ്​. ഗീതാ ഗോവിന്ദം കേരളത്തിൽ റിലീസ്​ ചെയ്​തതുപോലെ ടാക്​സിവാലയുടെയും റിലീസിനായി കാത്തിരിക്കുകയാണ് മലയാളികളായ​ വിജയ്​ ദേവരകൊണ്ട ആരാധകർ.

Full View
Tags:    
News Summary - Maate Vinadhuga Taxiwaala Song-music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.