ലണ്ടൻ: അന്തരിച്ച പോപ് ഗായകൻ മൈക്കൽ ജാക്സനെതിരെ ബാലപീഡന ആരോപണവുമായി രണ്ടുപേർ രംഗത്ത്. വെയ്ഡ് റോബ്സൺ, ജെയിംസ് സേഫ്ചുക് എന്നിവരാണ് തങ്ങളുടെ ബാല്യത്തിൽ ജാക്സൻ പീഡിപ്പിച്ചിരുന്നുവെന്ന് ആരോപിക്കുന്നത്. ‘ലീവിങ് നെവർലൻഡ്: മൈക്കൽ ജാക്സൻ ആൻഡ് മീ’ എന്ന ഡോക്യുമെൻററിയിലാണ് ഇരുവരും തങ്ങളുടെ അനുഭവം വിവരിക്കുന്നത്.
ബ്രിട്ടീഷ് ചലച്ചിത്രകാരൻ ഡാൻ റീഡ് ആണ് ഡോക്യുമെൻററിയുടെ സംവിധായകൻ. ചാനൽ 4, എച്ച്.ബി.ഒ എന്നിവയുടെ സഹായത്തോടെ നിർമിച്ച ഇൗ ചിത്രം വരുംദിവസങ്ങളിൽ അമേരിക്കയിലും ബ്രിട്ടനിലും സംപ്രേഷണം ചെയ്യും. രണ്ടു ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ചിത്രം ഇതിനകം വിവാദമായിക്കഴിഞ്ഞു.
തങ്ങളുടെ കുടുംബങ്ങളുമായി സൗഹാർദം സൃഷ്ടിച്ച ജാക്സൻ അതു മുതലെടുത്ത് വർഷങ്ങളോളം ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് ഇരുവരും പറയുന്നത്. ഇതുസംബന്ധിച്ച് 2013ൽ കേസ് നൽകിയിരുന്നെങ്കിലും തള്ളിപ്പോയി. എന്നാൽ, ഒരുതരി തെളിവുപോലുമില്ലാത്ത ആരോപണമാണിതെന്നാണ് ജാക്സെൻറ കുടുംബാംഗങ്ങളുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.