കൊച്ചി: മണിരത്നത്തിെൻറ 'ദളപതി' എന്ന ചിത്രത്തിലെ അതിമനോഹരമായ പാട്ടാണ് ‘യമുനൈയാട്രിലെ ഇൗറ കാട്രിലേ...' ഇളയരാജയുടെ മാന്ത്രിക സംഗീതത്തിൽ മിതാലി ബാനർജിയുടെ ശബ്ദത്തിൽ പുറത്തുവന്ന പാട്ട് സംഗീത പ്രേമികളുടെ ഇഷ്ട ഗാനമായി ഇപ്പോഴും തുടരുകയാണ്. '96' എന്ന ചിത്രത്തിലൂടെ പാട്ട് ഒരിക്കൽ കൂടി എല്ലാവരെയും കോരിത്തരിപ്പിച്ചിരുന്നു. വിജയ് സേതുപതി നായികയോട് നിരന്തരം പാടാൻ ആവശ്യപ്പെടുന്ന പാട്ട് ചിന്മയിയുടെ ശബ്ദത്തിലാണ് നാം കേട്ടത്.
എന്നാൽ മലയാളികളുടെ പ്രിയ ഗായിക മിൻമിനിയുടെ ശബ്ദത്തിലൂടെ ‘യമുനൈയാട്രിലേ’ വീണ്ടും തരംഗമാവുകയാണ്. മിൻമിനിയുടെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിലാണ് അവർ പാട്ടിെൻറ പല്ലവി പാടി പങ്കുവെച്ചിരിക്കുന്നത്. ഭർത്താവ് ജോയ് മാത്യുവിെൻറ കീബോർഡ് വായനയുടെ അകമ്പടിയോടെ പുറത്തുവന്ന ‘യമുനൈയാട്രിലേ മിൻമിനി വേർഷൻ’ എല്ലാവരും ഏറ്റെടുത്തുകഴിഞ്ഞു.
മിൻമിനിയുടെ ശബ്ദത്തെ പുകഴ്ത്തി നിരവധി കമൻറുകളാണ് വരുന്നത്. 90കളിൽ തമിഴ്, മലയാളം സിനിമകളിലെ പ്രധാന ഗായികമാരിൽ ഒരാളായിരുന്നു മിൻമിനി. ചിന്ന ചിന്ന ആശൈ എന്ന ഒറ്റപ്പാട്ടിലൂടെ തരംഗമായ മിൻമിനി റഹ്മാൻ സംഗീതം നൽകിയ പാട്ടുകളാണ് കൂടുതൽ പാടിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.