ബ്രാവോയുടെ ഡി.ജെ പാട്ടിന്​ ചുവടുവെച്ച്​ കുഞ്ഞു സിവ VIDEO

മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ്​ ധോനിയോളം ആരാധകർക്ക്​ പ്രിയപ്പെട്ടവളാണ്​ ധോനിയുടെ മകൾ സിവ. സിവയുടെ പാട്ടും ഡാൻസും കുറുമ്പുമൊക്കെ സാമൂഹ്യ മാധ്യമങ്ങൾ എന്നും ഏറ്റെടുക്കാറുണ്ട്​. സിവയുടെ പുതിയ പ്രകടനം​ സാക്ഷാൽ ഡ്വെയ്​ൻ ബ്രാവോയുമൊത്താണ്​. ​​സുരേഷ്​ റൈനയുടെ മകൾ ഗ്രാസ്യയുടെ പിറന്നാളിനോട്​ അനുബന്ധിച്ച്​ നടന്ന പാർട്ടിയിലാണ്​ ബ്രാവോയുടെ പാട്ടും സിവ, ഗ്രാസ്യ എന്നിവരുടെ ഡാൻസും അരങ്ങേറിയത്​

ചെന്നൈയുടെ സൂപ്പർ ഒാൾറൗണ്ടർ ബ്രാവോയുടെ സൂപ്പർഹിറ്റ്​ ഗാനമായ ‘ഡി.ജെ ബ്രാവോ’ക്ക്​ നിരവധി കുട്ടികൾക്കൊപ്പമാണ് സിവയും സുരേഷ്​ റൈനയുടെ മകൾ ഗ്രാസ്യയും ചുവടുവെച്ചത്​​. െഎ.പി.എൽ മൈതാനിയിലെ ഡാൻസും സംഗീത ആൽബങ്ങളുമൊക്കെയായി ഇന്ത്യക്കാരുടെ പ്രിയങ്കരനാണ്​ ബ്രാവോ. ചെന്നൈ സൂപ്പർ കിങ്​സി​​​െൻറ ഒൗദ്യോഗിക ട്വിറ്റർ പേജിലൂടെയാണ്​​ സിവയുടെ ഡാൻസ്​ വീഡിയോ പുറത്തുവിട്ടത്​.

 

Tags:    
News Summary - MS Dhonis Daughter Ziva Dances To Dwayne Bravos Champions Song-music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.