കൊച്ചി: നവ കേരളത്തിനായി ബോളിവുഡ് പഞ്ചാബി ഗായിക പ്രീതി ബല്ല ആലപിച്ച 'മുന്നേറിടാം' മലയാളം ആൽബത്തിെൻറ മ്യൂസിക് വീഡിയോ പ്രകാശനം എറണാകുളം പ്രസ്സ് ക്ലബ്ബിൽ നടന്നു. മലയാളത്തിലും ഹിന്ദിയിലും ഒരുക്കിയിട്ടുള്ള മ്യൂസിക് ആൽബത്തിന് ഹിന്ദിയിൽ 'ഹം ചൽ പഡേ' എന്നാണ് പേര് നൽകിയിരിക്കുന്നത്.
പ്രളയകേരളം കടന്നുവന്ന ദുരന്തത്തിെൻറയും അതിജീവനത്തൻറെയും പശ്ചാത്തലത്തിലാണ് ആൽബം ഒരുക്കിയിരിക്കുന്നത്. ഹിന്ദിയിൽ ഷാഹിൻ ഇഖ്ബാലാണ് വരികൾക്ക് ഗ്ലെൻ ആണ് ഈണം പകർന്നിരിക്കുന്നത്. മലയാളത്തിൽ ദീപക് ജി യാണ് വരികൾക്ക് ഈണം പകർന്നിരിക്കുന്നത്. മലയാള സിനിമ സംവിധായകൻ സൂരജ് രാമകൃഷ്ണനാണ് ആൽബത്തിെൻറ സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രളയത്തിൽ വിഷമിച്ച കേരളത്തിനായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിെൻറ ഭാഗമായി ഉരുത്തിരിഞ്ഞു വന്ന ആൽബമാണിതെന്ന് പ്രീതി ബല്ല പറഞ്ഞു. തെൻറ സംഗീത പരിപാടികളിൽ എല്ലാം ഈ ഗാനങ്ങൾ ഉൾപ്പെടുത്തി അതിലൂടെ കേരളം അനുഭവിച്ച ദുരിതം ലോകത്തെ അറിയിക്കുകയാണ് ലക്ഷ്യമെന്നും.
ജാൽവാ -2 എന്ന ഹിന്ദി ആൽബത്തിലൂടെയാണ് പ്രീതി ബെല്ല ശ്രദ്ധേയ ആയത്. ഹിന്ദി, പഞ്ചാബി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ബോളിവുഡ് ചിത്രം 'മേരി കോമിലെ ' മണിപ്പൂരി ഗാനം പ്രീതി ബെല്ലയാണ് ആലപിച്ചത്. മലയാള ചിത്രം ലൈലാ ഓ ലൈലയിലെ 'മെഹറുബ ' എന്ന ഗാനവും പ്രീതി ആലപിച്ചിരുന്നു. നവകേരളത്തിനായി ഈ ആൽബം സമർപ്പിക്കുന്നുവെന്ന് പ്രീതിബെല്ല വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കൊച്ചി സ്വദേശിയായ ദിപു പോളാണ് പ്രീതിയുടെ ഭർത്താവ്. 15 ദിവസത്തെ പ്രയത്നത്തിെൻറ ഫലമായിട്ടാണ് ആൽബം നിർമിച്ചതെന്ന് ഗ്ലെൻ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ ദീപക് ജി, സൂരജ് രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.