യുവാൻ ശങ്കർ രാജയുടെ മാന്ത്രിക സംഗീതത്തിൽ ‘ഇതാ ​പേരൻപിലെ ഗാനങ്ങൾ’ VIDEO

റാം സംവിധാനം ചെയ്യുന്ന മെഗാ സ്റ്റാർ മമ്മൂട്ടിയുടെ തമിഴ്​ ചിത്രം പേരൻപിലെ ഗാനങ്ങൾ പുറത്തുവിട്ടു. തമിഴിലെ മുൻ നിര സംഗീത സംവിധായകനായ യുവാൻ ശങ്കർ രാജ ഇൗണമിട്ട ചിത്രത്തിലെ ഗാനങ്ങൾക്കായി പ്രേക്ഷകർ മാസങ്ങളായി കാത്തിരിപ്പായിരുന്നു. ‘കവിപ്പേരരസ്​ വൈരമുത്തു’വി​​െൻറ മനോഹരമായ വരികൾ ഗാനങ്ങൾക്ക്​ കാവ്യ ഭംഗി പകരുന്നുണ്ട്​.

Full View

റാമി​​െൻറ ഇതിന്​ മുമ്പിറങ്ങിയ രണ്ട്​ ചിത്രങ്ങൾക്കും സംഗീതം നൽകിയത്​ യുവാനായിരുന്നു. ഇതിൽ തങ്കമീൻകൾ എന്ന ചിത്രത്തിലെ ആനന്ദയാഴൈ എന്ന ഗാനത്തിലൂടെ നിരവധി പുരസ്​കാരങ്ങളാണ്​ യുവാനെ തേടിയെത്തിയത്​. 

അഞ്​ജലി നായികയാകുന്ന ചിത്രത്തിൽ ദേശീയ അവാർഡ്​ ജേതാവായ സാധനാ സർഗം മമ്മൂട്ടിയുടെ മകളായി എത്തുന്നുണ്ട്​. ലോകപ്രശസ്​തമായ റോട്ടർഡാം, ഷാങ്​ഹായ്​ ചലച്ചിത്ര മേളകളിൽ പ്രേക്ഷകരെ കയ്യിലെടുത്ത ചിത്രം തമിഴ്​ സിനിമാലോകത്ത്​ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന ചിത്രങ്ങളിലൊന്നാണ്​. ചിത്രം വൈകാതെ തിയറ്ററുകളിലെത്തും.

സമുദ്രക്കനി, സിദ്ധിഖ്​, സുരാജ്​ വെഞ്ഞാറമൂട്​, അഞ്​ജലി അമീർ എന്നിവരും പ്രധാന വേഷങ്ങളിലെത്തും. പി.എൽ തേനപ്പനാണ്​ നിർമാണം. ശ്രീകർ പ്രസാദാണ്​ ചിത്രസംയോജനം. തേനി ഇൗഷ്വർ ഛായാഗ്രഹണം നിർവഹിക്കുന്നു.

Tags:    
News Summary - Peranbu - Audio Jukebox-music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-11 05:06 GMT