ചെന്നൈ: തെൻറ സിനിമാ പാട്ടുകൾ ഗാനമേളകളിലും മറ്റും ആലപിക്കുന്നതിന് റോയൽറ്റി നൽകണമെന്നാവശ്യപ്പെട്ട സംഗീ ത സംവിധായകൻ ഇളയരാജക്കെതിരെ തമിഴ് സിനിമ നിർമാതാക്കളുടെ സംഘം മദ്രാസ് ഹൈകോടതിയിൽ കേസ് നൽകി. ഇളയരാജ ഇൗടാക്കു ന്ന റോയൽറ്റിയിൽ ഒരു പങ്ക് അതത് സിനിമകളുടെ നിർമാതാക്കൾക്കും ലഭ്യമാക്കണമെന്നാണ് ഹരജിയിലെ മുഖ്യ ആവശ്യം.
പി.ടി. ശെൽവകുമാർ അടക്കം ആറ് സംവിധായകരുടെ സംഘമാണ് കോടതിയെ സമീപിച്ചത്. സിനിമ നിർമിച്ചാൽ മാത്രമേ ഇളയരാജക്ക് പാടാൻ കഴിയൂവെന്ന് പി.ടി. ശെൽവകുമാർ പറയുന്നു. ഇൗയിടെ ഇളയരാജ ശബ്ദാവകാശം സ്വകാര്യ കമ്പനിക്ക് നൽകിയിരുന്നു. ഇതിൽ 50 ശതമാനം തുക നിർമാതാക്കൾക്ക് ലഭ്യമാക്കണം. സംഗീത സംവിധായകനെ നിർമാതാവാണ് നിശ്ചയിക്കുന്നത്. ഇളയരാജ ഇതിനുള്ള പ്രതിഫലം പൂർണമായും കൈപ്പറ്റുന്നു. അതിനാൽ, സിനിമയിലെ സംഗീതവും ഗാനങ്ങളും നിർമാതാവിനു മാത്രം അവകാശപ്പെട്ടതാണെന്നും അദ്ദേഹം അറിയിച്ചു.
നിരവധി നിർമാതാക്കൾ സാമ്പത്തികമായി തകർന്ന് വിഷമിക്കുന്നു. ഇവരെക്കൂടി സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോടതിയിൽ കേസ് ഫയൽ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. താൻ പാടിയ ഗാനം സ്റ്റേജ്ഷോകളിലും ഗാനമേളകളിലും പണം വാങ്ങി ആലപിക്കുന്നപക്ഷം റോയൽറ്റിയടക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും ഇളയരാജ ഇൗയിടെ മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.