തെൻറ മൂന്നാം തെലുങ്ക് ചിത്രത്തിൽ നായകനാകാൻ എത്തിയ മലയാളികളുടെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ബാൻറ് മേളവും പാട്ടുമടക്കം വൻ വരവേൽപ്പ് നൽകി ആന്ധ്രയിലെ ആരാധകർ. ചിത്രീകരണ സ്ഥലത്തേക്ക് എത്തിയ മമ്മൂട്ടിക്ക് സിനിമാ സ്റ്റൈലിലാണ് അണിയറക്കാർ സ്വീകരണം നൽകിയത്.
സംവിധായകൻ മഹി രാഘവനും നിർമാതാവ് വിജയ് ചില്ലയും മമ്മൂട്ടിക്ക് ഒപ്പമുണ്ടായിരുന്നു. രാജമാണിക്യത്തിലേയും ദളപതിയിലേയും പാട്ടുകളും കൂടെ ഡാൻസുമൊക്കെയായി ആരാധകർ രംഗം കേമമാക്കി.
ആന്ധ്രപ്രദേശിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡി. വൈ.എസ്.ആർ എന്ന് ജനങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന അദ്ദേഹം ഒരു ഹെലിക്കോപ്റ്റർ അപകടത്തിലായിരുന്നു മരിച്ചത്. വൈ.എസ്.ആർ മരിച്ച ദിവസം നൂറിലധികം പേരാണ് ആന്ധ്രയിൽ ആത്മഹത്യ ചെയ്തത്.
ഇതുമായി ബന്ധപ്പെട്ടുള്ള ചിത്രം ഒരുക്കാൻ തയ്യാറായ സംവിധായകൻ മുഖ്യമന്ത്രിയായി മമ്മൂട്ടിയെ വേണമെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയും വർഷങ്ങളോളം മമ്മൂട്ടിയുടെ ഡേറ്റിനായി കാത്തിരിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.