ശബരിമല: ശബരിമല ക്ഷേത്രത്തിൽ അയ്യപ്പെൻറ ഉറക്കുപാട്ടായി കേൾക്കുന്ന, യേശുദാസ് പാടിയ ഹരിവരാസനം അദ്ദേഹം തന്നെ മാറ്റിപ്പാടാനൊരുങ്ങുന്നു. കഴിഞ്ഞ തീർഥാടനകാലത്താണ് ഇൗ കീർത്തനം എഴുതിയ പുറക്കാട് കോന്നത്തുവീട്ടിൽ ജാനകിയമ്മയുടെ കുടുംബക്കാർ ഇങ്ങനെയൊരവശ്യവുമായി ദേവസ്വം ബോർഡിനെ സമീപിച്ചത്. ഇതിന് അനുകൂലമായ നിലപാടാണ് മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗേപാലകൃഷ്ണനും സ്വീകരിച്ചത്. മാറ്റിപ്പാടാൻ ഒരുക്കമാണെന്ന് യേശുദാസും അറിയിച്ചിരുന്നു. ഇൗ മാസം മുപ്പതിന് ശബരിമലയിൽ യേശുദാസ് ‘ഹരിവരാസനം’ മാറ്റിപ്പാടുമെന്ന് അറിയിച്ചതായി ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പദ്മകുമാർ പറഞ്ഞു. അന്ന് എറണാകുളത്ത് സ്വകാര്യപരിപാടിക്ക് വരുന്ന യേശുദാസ് ശബരിമലയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹരിവരാസനത്തിെൻറ എല്ലാ വരിയിലും മധ്യത്ത് ‘സ്വാമി’ എന്ന് യഥാർഥഗാനത്തിൽ ചേര്‍ത്തിട്ടുണ്ട്. എന്നാല്‍, ആലാപനത്തില്‍ എല്ലാ വരിയിലും അതില്ല. സ്വാമി അയ്യപ്പൻ സിനിമയിൽ ഇൗ കീർത്തനം ആദ്യമായി വന്നപ്പേൾ അത് ഒഴിവാക്കുകയായിരുന്നു. അത് പിന്നീട് ആവർത്തിക്കപ്പെടുകയാണ് ചെയ്തത്. ‘അരിവിമര്‍ദനം’ എന്ന് ചേര്‍ത്ത് പാടിയതും അപാകതയായിരുന്നു. വാക്കുകള്‍ ഇടവിട്ട് അരി, വിമര്‍ദനം എന്നും മാറ്റിപ്പാടേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.