ന്യൂയോർക്ക്: ബിരുദദാന ദിനാഘോഷ വേളയിൽ ചിത്രങ്ങളെടുക്കാൻ വേണ്ടി വീട്ടുമുറ്റത്തേക്കിറങ്ങിയതായിരുന്നു ആ രണ്ട് പെൺകുട്ടികൾ. എന്നാൽ അപരിചിതനായ ഒരു ട്രക്ക് ഡ്രൈവറുടെ ആശംസാ ഗാനവും അനുഗ്രഹവും കൊണ്ട് അവർ ചിന്തിച്ചതിലും മനോഹരമായി ആ ദിനം മാറി. അമേരിക്കൻ ബാസ്കറ്റ്ബാൾ താരം റെക്സ് ചാപ്മാനാണ് വൈകാരികത തുളുമ്പി നിൽക്കുന്ന ആ വൈറൽ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.
ബിരുദദാനത്തിൻെ ചിത്രമെടുക്കാൻ വീട്ടുമുറ്റത്ത് ഇറങ്ങി നിൽക്കുന്ന രണ്ട് പെൺകുട്ടികൾക്കായാണ് ബ്രൂസ് എന്ന് ശുചീകരണ തൊഴിലാളിയാണ് ഗാനം ആലപിച്ചത്. മരിച്ചുപോയ തൻെറ രണ്ട് പെൺകുട്ടികളുടെ ഓർമ പുതുക്കുകയായിരുന്നു അദ്ദേഹം.
These young ladies were outside taking pictures for their 2020 graduation when this sanitation-worker named Bruce stopped and sang to them.
— Rex Chapman (@RexChapman) May 9, 2020
Also, Bruce lost two daughters to car-accidents. He tells the story.
I’m crying. I have 3 girls.
BE A BRUCE.pic.twitter.com/V1ykgFE1bH
ഫോട്ടോ എടുക്കാനായി പെൺകുട്ടികൾ മുറ്റത്തേക്കിറങ്ങിയത് ശ്രദ്ധയിൽ പെട്ട ഡ്രൈവർ ട്രക്ക് നടുറോഡിൽ നിർത്തി. ഇത് ഞാൻ മനോഹരമാക്കി തരാം എന്ന് പറഞ്ഞുകൊണ്ട് അയാൾ പാടാൻ തുടങ്ങി. ശേഷം അദ്ദേഹം പറഞ്ഞു ‘ എനിക്കെൻെറ രണ്ട് പെൺകുഞ്ഞുങ്ങളെ ഒരപകടത്തിൽ നഷ്ടപ്പെട്ടു. നിങ്ങളെപ്പോലുളള്ള പെൺകുട്ടികൾ കഠിനാധ്വാനത്തിലൂടെ വിജയം നേടുേമ്പാൾ ഞാൻ ആഘോഷിക്കും. ലക്ഷ്യങ്ങൾ എത്തിപ്പിടിക്കുക. നിങ്ങളുടെ കുടുംബത്തിൻെറ അഭിമാനമായി നിലകൊള്ളുക’.
അദ്ദേഹം കുട്ടികളെ അനുഗ്രഹിച്ചു. മനോഹരമായ വിഡിയോ ഇഷടെപട്ട നെറ്റിസൺസ് സംഗതി വൈറലാക്കി. ഇതിനോടകം എട്ടര ലക്ഷത്തിലധികമാളുകൾ വിഡിയോ കണ്ടുകഴിഞ്ഞു. ഈ വാർത്ത എഴുതുന്ന സമയം ചാപ്മാൻെ ട്വീറ്റിന് 23000 പേർ ലൈക്കടിക്കുകയും 4900 പേർ റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.