ന്യൂഡല്‍ഹി: 42 മുസ്ലിംകള്‍ കൊല്ലപ്പെട്ട ഹാഷിംപുര കൂട്ടക്കൊല നടന്ന് 30 വര്‍ഷത്തിനിപ്പുറം ആ ഭീകര സംഭവങ്ങള്‍ അനുസ്മരിച്ച് അന്നത്തെ ഗാസിയാബാദ് ജില്ലാ പൊലീസ് സൂപ്രണ്ടിന്‍െറ പുസ്തകം.1987 മേയ് 22ന് രാത്രിയാണ് പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറിയിലെ (പി.എ.സി) ജവാന്മാര്‍ 42 പേരെ വെടിവെച്ചുകൊന്നത്. അന്നത്തെ ഭീകര ദൃശ്യങ്ങള്‍ ഇപ്പോഴും തന്നെ വേട്ടയാടുകയാണെന്ന് വിഭൂതി നാരായണ്‍ റായ് തന്‍െറ പുസ്തകത്തില്‍ പറയുന്നു. ‘ഹാഷിംപുര 22 മേയ്: ഇന്ത്യയിലെ ഏറ്റവും വലിയ കസ്റ്റഡി കൊലപാതകങ്ങളുടെ മറവിയിലാണ്ട കഥ’ എന്ന പേരിലാണ് പുസ്തകം ഇറങ്ങിയിരിക്കുന്നത്.
അന്നത്തെ സംഭവങ്ങള്‍ വിഭൂതി നാരായണ്‍ റായ് അനുസ്മരിക്കുന്നത് ഇങ്ങനെ: ‘അപ്പോള്‍ സമയം രാത്രി 10.30നോടടുത്തിരുന്നു. ഹാപൂരില്‍നിന്ന് ഞാന്‍ തിരിച്ചത്തെിയതേ ഉള്ളൂ. ജില്ലാ മജിസ്ട്രേറ്റ് നസിം സൈദിയെ അദ്ദേഹത്തിന്‍െറ ഒൗദ്യോഗിക വസതിയില്‍ ഇറക്കിയശേഷം ജില്ലാ പൊലീസ് സൂപ്രണ്ടിന്‍െറ വസതിയില്‍ ഞാന്‍ എത്തി. ഗേറ്റില്‍ എത്തിയപ്പോള്‍ എന്‍െറ കാറിന്‍െറ ഹെഡ്ലൈറ്റ്, പേടിച്ചരണ്ട് നില്‍ക്കുന്ന സബ് ഇന്‍സ്പെക്ടര്‍ വി.ബി. സിങ്ങിന്‍െറ മേല്‍ പതിഞ്ഞു. ലിങ്ക് റോഡ് പൊലീസ് സ്റ്റേഷന്‍െറ ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.
ഭീകരമായതെന്തോ സംഭവിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. കാര്‍ നിര്‍ത്തി പോയി കാര്യമന്വേഷിക്കാന്‍ ഞാന്‍ ഡ്രൈവറോട് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് വിവരിക്കാന്‍ പോലുമാകാത്ത വിധം ഭീതിയിലായിരുന്നു അദ്ദേഹം. എന്നിട്ടും, ഇടറിയ ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞ ഏതാനും വാക്കുകള്‍ മതിയായിരുന്നു ആരും ഞെട്ടിത്തരിച്ചുപോകാന്‍. മകാന്‍പൂരിലേക്കുള്ള പാത മുറിച്ചൊഴുകുന്ന കനാലിന് സമീപം പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറിയിലെ ജവാന്മാര്‍ ഏതാനുംപേരെ കൊലപ്പെടുത്തിയെന്നും അവര്‍ മുസ്ലിംകളായിരിക്കാനാണ് സാധ്യതയെന്നും ഞാന്‍ ഗ്രഹിച്ചെടുത്തു.
വി.ബി. സിങ്ങില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ പരമാവധി ശ്രമിച്ചു. ഒടുവില്‍ ഇത്രയും വിവരങ്ങളാണ് മനസ്സിലായത്: പൊലീസ് സ്റ്റേഷനില്‍ ഇരിക്കുകയായിരുന്ന വി.ബി. സിങ്ങും സഹപ്രവര്‍ത്തകരും രാത്രി ഒമ്പതുമണിയോടെയാണ് മകാന്‍പൂരിന് സമീപത്തുനിന്ന് വെടിയൊച്ച കേട്ടത്.
കൊള്ളക്കാര്‍ ഗ്രാമത്തിലത്തെിയെന്നാണ് അവര്‍ കരുതിയത്. വി.ബി. സിങ് തന്‍െറ മോട്ടോര്‍ സൈക്കിളില്‍ ശബ്ദംകേട്ട ഭാഗത്തേക്ക് തിരിച്ചു. മറ്റൊരു സബ് ഇന്‍സ്പെക്ടറും കോണ്‍സ്റ്റബ്ളും ഒപ്പമുണ്ടായിരുന്നു. ഏതാനും മീറ്റര്‍ പിന്നിട്ടപ്പോഴേക്കും അവര്‍ക്കുനേരെ ഒരു ട്രക് കുതിച്ചുവന്നു. മോട്ടോര്‍ സൈക്കിള്‍ വെട്ടിച്ചൊഴിഞ്ഞില്ലായിരുന്നെങ്കില്‍ ട്രക് അവരെ ഇടിച്ചുവീഴ്ത്തുമായിരുന്നു. മോട്ടോര്‍ സൈക്കിള്‍ ഒരുവിധം നിയന്ത്രിച്ചൊതുക്കിയ വി.ബി. സിങ് പിന്നിലേക്ക് തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ടത് മഞ്ഞ പെയിന്‍റടിച്ച ഒരു ട്രക്കാണ്. പിന്നില്‍ ‘41’ എന്ന് എഴുതിയിരുന്നു. കാക്കി യൂനിഫോം ധരിച്ച കുറച്ചുപേര്‍ ഉള്ളിലുണ്ടായിരുന്നു. പി.എ.സി 41ാം ബറ്റാലിയന്‍െറ വാഹനമാണ് അതെന്ന് തിരിച്ചറിയാന്‍ ഏറെ പാടുപെടേണ്ടി വന്നില്ല. പി.എ.സി ട്രക് ആ സമയത്ത് അവിടെ എന്തിനത്തെിയെന്ന് അവര്‍ അദ്ഭുതപ്പെട്ടു. വെടിയൊച്ചക്ക് അവരുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നറിയാന്‍ അവര്‍ മകാന്‍പുര ലക്ഷ്യമാക്കി നീങ്ങി. ഒരു കിലോമീറ്ററോളം മുന്നോട്ട് പോയപ്പോള്‍ കണ്ട കാഴ്ച അവരെ ഞെട്ടിച്ചു. രക്തത്തില്‍ കുളിച്ച് ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍. അവയില്‍നിന്ന് അപ്പോഴും രക്തം ഒഴുകിക്കൊണ്ടിരുന്നു. കുതിച്ചുപാഞ്ഞ ട്രക്കും വെടിയൊച്ചയും മൃതദേഹങ്ങളും തമ്മിലെ ബന്ധം കണ്ടത്തൊന്‍ അവര്‍ക്ക് അധിക സമയം വേണ്ടിവന്നില്ല.’
ഇന്ത്യന്‍ ഭരണകൂടത്തിനും ന്യൂനപക്ഷങ്ങള്‍ക്കുമിടയിലെ ബന്ധത്തിന്‍െറ നിഷ്ഠുരമായൊരു ഉദാഹരണമാണ് ഈ സംഭവമെന്ന് റായ് പറയുന്നു. രാമജന്മ ഭൂമി പ്രക്ഷോഭം രാജ്യത്തെ ഭിന്നിപ്പിച്ചിട്ട് ഒരു ദശാബ്ദത്തോളമായിരുന്നു അപ്പോള്‍. ഹിന്ദു മധ്യവര്‍ഗത്തെ വര്‍ഗീയതയിലേക്ക് നയിക്കുകയാണ് പ്രക്ഷോഭം ചെയ്തത്. ഇതിന്‍െറയെല്ലാം തുടര്‍ച്ചയാണ് ഹാഷിംപുരയില്‍ ഉണ്ടായതെന്നും അദ്ദേഹം വിവരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.