ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനുള്ള മാധവ് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ളെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍നിന്നുള്ള എം.പിമാരുടെ യോഗം വിളിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. കൊടിക്കുന്നില്‍ സുരേഷ്, ആന്‍േറാ ആന്‍റണി തുടങ്ങിയവരുടെ ചോദ്യത്തിന് മറുപടിയായി പരിസ്ഥിതി വകുപ്പ് മന്ത്രി അനില്‍ മാധവ് ധാവെ ലോക്സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.
പശ്ചിമഘട്ടത്തെയും മേഖലയിലെ ജനങ്ങളുടെ ജീവിതോപാധികളെയും സംരക്ഷിച്ചുകൊണ്ടുള്ള സന്തുലിതമായ നയമാണ് കേന്ദ്രത്തിനുള്ളതെന്നും മന്ത്രി വ്യക്തമാക്കി. പശ്ചിമഘട്ട മേഖലയില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി കൈക്കൊള്ളണമെന്ന് ആന്‍േറാ ആന്‍റണി ആവശ്യപ്പെട്ടു. മേഖലയിലെ സാമൂഹിക സാമ്പത്തിക യാഥാര്‍ഥ്യങ്ങള്‍ പാടെ അവഗണിച്ചുകൊണ്ടുള്ള ശിപാര്‍ശകളാണ് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളിലുള്ളത്. ജനവാസ കേന്ദ്രങ്ങള്‍, കൃഷിഭൂമികള്‍, തോട്ടം മേഖലകള്‍ എന്നിവയെ പരിസ്ഥിതി ദുര്‍ബല പ്രദേശമായി നിര്‍വചിച്ചത് കര്‍ഷകരോടുള്ള വഞ്ചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള സര്‍ക്കാര്‍ സംസ്ഥാനത്തിന്‍െറ സാഹചര്യങ്ങള്‍ മനസ്സിലാക്കി നല്‍കിയ വിശദമായ റിപ്പോര്‍ട്ട് അംഗീകരിച്ച് കൃഷിഭൂമികള്‍, തോട്ടം, ജനവാസ മേഖല എന്നിവയെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.