ഗോരക്ഷകര്‍ക്കെതിരായ മോദിയുടെ പ്രസ്താവന ഗോഹത്യ പ്രോത്സാഹിപ്പിക്കുന്നത് -കാഞ്ചി ശങ്കരാചാര്യ

ന്യൂഡല്‍ഹി: ഗോരക്ഷകര്‍ക്കെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ കാഞ്ചി ശങ്കരാചാര്യ. മോദിയുടെ പ്രസ്താവന ഗോഹത്യക്കാരെ പ്രോത്സാഹിപ്പിക്കുന്നതും അവര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതുമാണെന്ന് കാഞ്ചി ശങ്കരാചാര്യ സ്വാമി നരേന്ദ്രാനന്ദ് സരസ്വതി കുറ്റപ്പെടുത്തി.
പശുക്കളെ കൊല്ലുന്നവര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതാണെന്ന് ശങ്കരാചാര്യ പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസ്താവന എതിര്‍ക്കപ്പെടേണ്ടതാണ്.

ഗോസംരക്ഷകരാരും കടകള്‍ നടത്തുന്നവരല്ല. ഗോക്കളെ സംരക്ഷിക്കാന്‍ ജീവിതം ത്യജിക്കുന്നവരാണവര്‍. രാജ്യത്തെ അറവുശാലകള്‍ നിരോധിക്കണമെന്നായിരുന്നു പ്രധാനമന്ത്രി ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍, ഗോസംരക്ഷണത്തിന്‍െറ പേരില്‍ തുറന്ന കടകള്‍ പൂട്ടുമെന്നാണ് പ്രധാനമന്ത്രി ഇപ്പോള്‍ പറയുന്നത്.  വിശ്വഹിന്ദു പരിഷത്തും ഗോ സംവര്‍ധന്‍ പരിഷത്തും ആര്‍.എസ്.എസും ഗോസംരക്ഷണത്തെക്കുറിച്ച് കൂടുതല്‍ സംസാരിച്ചവരാണ്. അപ്പോള്‍ വി.എച്ച്.പിയും ആര്‍.എസ്.എസും ബജ്റംഗ്ദളും ഇത്രയും കാലം കച്ചവടം നടത്തുകയായിരുന്നോ? ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഗോമാംസം വില്‍ക്കുന്നത് പ്രധാനമന്ത്രി കാണുന്നില്ളേ? പഞ്ചാബില്‍ പശുക്കളുടെ അകിടിലേക്ക് കാറ്റും പാലും പമ്പ് ചെയ്യുകയാണ്. ഇതൊന്നും പ്രധാനമന്ത്രി  കാണുന്നില്ളേ? ഇത് ഗോക്കളുടെ രാജ്യമാണ്. അവ സംരക്ഷിക്കപ്പെടണം. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടതെന്നും കാഞ്ചി ശങ്കരാചാര്യ പറഞ്ഞു. രാജ്യത്തെ ഗോസംരക്ഷകരില്‍ ഭൂരിഭാഗവും സാമൂഹിക വിരുദ്ധരാണെന്ന മോദിയുടെ പ്രസ്താവനയാണ് ശങ്കരാചാര്യയെ പ്രകോപിപ്പിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.