ജലീലിന്‍െറ സൗദി യാത്ര: മന്ത്രി സുഷമയുടെ മറുപടി ഇന്ന്

ന്യൂഡല്‍ഹി:  സൗദി അറേബ്യയിലെ തൊഴില്‍ പ്രശ്നവുമായി ബന്ധപ്പെട്ട മന്ത്രി കെ.ടി. ജലീലിന്‍െറ സൗദി യാത്രക്ക് നയതന്ത്ര പാസ്പോര്‍ട്ട് നിഷേധിച്ച പ്രശ്നത്തില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ലോക്സഭയില്‍ വിശദീകരണം നല്‍കും.വെള്ളിയാഴ്ച ഇക്കാര്യം ഉന്നയിച്ച് കേരളത്തില്‍നിന്നുള്ള എം.പിമാര്‍ പ്രതിഷേധിച്ചിരുന്നു. അപ്പോള്‍ മന്ത്രി സുഷമ ലോക്സഭയില്‍ ഹാജരുണ്ടായിരുന്നില്ല. ഇതേതുടര്‍ന്നാണ് മന്ത്രി തിങ്കളാഴ്ച വിശദീകരണം നല്‍കുമെന്ന് പാര്‍ലമെന്‍ററികാര്യ മന്ത്രി അനന്ത്കുമാര്‍ ഉറപ്പുനല്‍കിയത്. അതിനിടെ, മന്ത്രി കെ.ടി. ജലീലിന് നയതന്ത്ര പാസ്പോര്‍ട്ട് നിഷേധിച്ചതിനു പിന്നില്‍ കേന്ദ്ര സര്‍ക്കാറിന്‍െറ രാഷ്ട്രീയ തീരുമാനമാണെന്ന് വ്യക്തമായി.

സംസ്ഥാന മന്ത്രിമാരില്‍നിന്ന് നയതന്ത്ര പാസ്പോര്‍ട്ടിനുള്ള അപേക്ഷ ലഭിച്ചാല്‍, വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ മന്ത്രിയുടെയും ആഭ്യന്തര മന്ത്രാലയത്തിന്‍െറയും അഭിപ്രായം തേടാറുണ്ട്. ജലീലിന്‍െറ അപേക്ഷയുടെ കാര്യത്തില്‍ ഇങ്ങനെ അഭിപ്രായം തേടിയപ്പോള്‍ അപേക്ഷ പരിഗണിക്കേണ്ടതില്ളെന്ന മറുപടിയാണ് വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതെന്നാണ് വിവരം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.