ഹൈടെക് എ.ടി.എം കവര്‍ച്ച നടത്തിയത് വ്യാജ സ്ലോട്ട് വഴി

മുംബൈ: എ.ടി.എം മെഷീനിൽ ഘടിപ്പിച്ച വ്യാജ സ്ലോട്ട് വഴിയാണ് എ.ടി.എം കവര്‍ച്ച നടത്തിയതെന്ന് മുഖ്യപ്രതി മരിയന്‍ ഗബ്രിയേല്‍ പൊലീസിനോട് പറഞ്ഞതായി റിപ്പോർട്ട്. തട്ടിപ്പിന് പിന്നിൽ കൂടുതൽ പേരുള്ളതായുള്ള വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചു.

വ്യാജ സ്ലോട്ടിൽ കാർഡ് ഉരസുമ്പോൾ മാഗ്നറ്റിക് കാർഡിലെ വിവരങ്ങൾ സ്ലോട്ടിൽ താനെ പതിയും. ഇങ്ങനെ ചോർത്തിയെടുക്കുന്ന വിവരങ്ങൾ സംഘത്തിലുള്ളവർ മുംബൈയിലെ കൂട്ടാളികൾക്ക് കൈമാറും. തുടർന്ന് വ്യാജ കാർഡുകളുണ്ടാക്കി പണം പിൻവലിച്ചുവെന്നാണ് നിഗമനം.

റുമേനിയന്‍ ക്രയോവാ സ്വദേശിയാണ് മുഖ്യപ്രതി ഗബ്രിയേല്‍ മരിയന്‍. ചൊവ്വാഴ്ച 6.22 ഓടെ മുംബൈ-കേരള പൊലീസിന്‍െറ സംയുക്ത ഓപറേഷനിലൂടെയാണ് ഇയാൾ പിടിയിലായത്. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി അരുണിന്‍െറ അക്കൗണ്ടില്‍നിന്ന് 100 രൂപ പിന്‍വലിക്കുന്നതിനിടെ മുംബൈയിലെ സ്റ്റേഷന്‍ പ്ളാസയിലെ എ.ടി.എം കൗണ്ടറില്‍നിന്നാണ് പിടികൂടിയത്. കൂട്ടാളികളായ മറ്റ് രണ്ടുപേരെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന. കഴിഞ്ഞ ജൂണ്‍ 25നാണ് മരിയനും കൂട്ടാളികളും ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ എത്തിയത്. സെപ്റ്റംബര്‍ വരെയാണ് വിസാ കലാവധി.  

ഗബ്രിയേല്‍ മരിയന്‍, ബോഗ് ബീന്‍ ഫ്ളോറിയന്‍, കോണ്‍സ്റ്റാന്‍റിന്‍ എന്നിവരാണ് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു. ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കവര്‍ച്ചയുമായി ബന്ധപ്പെട്ട് 40 പരാതികളാണ് ലഭിച്ചത്. കൂടുതല്‍പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.