ചെന്നൈ: ഡി.എം.കെ എം.പിയെ തല്ലി വിവാദത്തിലാകുകയും അണ്ണാ ഡി.എം.കെയില്‍നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത ശശികല പുഷ്പ എം.പിക്കും കുടുംബത്തിനും എതിരെ ലൈംഗിക പീഡനകേസ്. വീട്ടുജോലിക്കാരായ രണ്ട് യുവതികളുടെ പരാതിയിലാണ് തൂത്തുക്കുടി പൊലീസ് കേസെടുത്തത്. ശശികല പുഷ്പയും മാതാവും ഭര്‍ത്താവും മകനും ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചെന്നുകാട്ടി ഭാനുമതി, ജാന്‍സി റാണി എന്നിവര്‍ തൂത്തുക്കുടി പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. പീഡനം പുറത്തറിയിച്ചാല്‍ വധിക്കുമെന്ന് എം.പിയുടെ ഭര്‍ത്താവ് ലിംഗേശ്വരനും മകന്‍ പ്രദീപ് രാജയും ഭീഷണിപ്പെടുത്തിയിരുന്നുവത്രേ.
ശശികലയുടെ ഭര്‍ത്താവ് ലിംഗേശ്വര തിലകന്‍ മദ്യപിച്ചത്തെി മര്‍ദിക്കുകയും വസ്ത്രം വലിച്ചുകീറാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. മകന്‍ പ്രദീപ് രാജയും മര്‍ദിച്ചിട്ടുണ്ട്. വീട്ടില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തലമുണ്ഡനം ചെയ്തെന്നും യുവതികള്‍ ആരോപിച്ചു. ശശികല 20 ലക്ഷം രൂപ കബളിപ്പിച്ചെന്ന് ആരോപിച്ച് തിരുനെല്‍വേലി സ്വദേശിയായ കോണ്‍ട്രാക്ടര്‍ എസ്. രാജേഷ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തില്ളെങ്കിലും പ്രാഥമിക അന്വേഷണം നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.