കശ്മീര്‍: കര്‍ഫ്യൂ 33 ദിവസം പിന്നിട്ടു

ശ്രീനഗര്‍: ഹിസ്ബുല്‍ മുജാഹിദീല്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെതുടര്‍ന്ന് കശ്മീരില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ 33 ദിവസം പിന്നിട്ടു. അവസ്ഥ മെച്ചപ്പെട്ടുവെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ജനജീവിതം പഴയ രീതിയിലായിട്ടില്ല.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പ്, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവ വ്യാഴാഴ്ചയും അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫിസുകളിലും ബാങ്കുകളിലും ഹാജര്‍ നില കുറവാണ്. പൊതുഗതാഗത സംവിധാനങ്ങളും ഇന്‍റര്‍നെറ്റ് കണക്ഷനും പുന$സ്ഥാപിക്കാനായിട്ടില്ല. സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങുന്നത് കുറവാണ്. വിഘടനവാദികള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആഗസ്റ്റ് 12 വരെ നീട്ടിയിരുന്നു.

ഗതാഗതം പുന$സ്ഥാപിക്കാന്‍ പൊലീസും സൈന്യവും ചേര്‍ന്ന് ശ്രമം നടത്തുന്നുണ്ട്. സംഘര്‍ഷത്തില്‍ രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ 58 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റിരുന്നു. വിഘടനവാദികളുടെ പ്രതിഷേധം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുകയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.