ശ്രീനഗറിൽ ഭീകരാക്രമണം; അഞ്ചു ജവാൻമാർക്ക് പരിക്ക്

ശ്രീനഗര്‍: രാജ്യം സ്വാതന്ത്യദിനം ആഘോഷിക്കുന്നതിനിടെ ശ്രീനഗറിലെ നൗഹാട്ടയിര്‍ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക്  നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. എട്ട് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും  പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്.
തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയാണ് ആക്രമണം തുടങ്ങിയത്. ജനവാസ പ്രദേശങ്ങളില്‍ പട്രോളിങ് നടത്തുകയായിരുന്ന സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് നേരെ ഒളിച്ചിരുന്ന  ഭീകരര്‍ വെടിവെപ്പ് നടത്തുകയായിരുന്നു. സൈനികര്‍ ശക്തമായി പ്രത്യാക്രമണം നടത്തി. തുടര്‍ന്ന് ഭീകരര്‍ അടുത്തുള്ള കെട്ടിടത്തിലേക്ക് മാറി ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ എത്രപേരുണ്ടെന്ന് വ്യക്തമല്ല.
കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പങ്കെടുക്കുന്ന സ്വാതന്ത്ര്യദിനാഘോഷം നടക്കുന്ന  ബക്ഷിസ്റ്റേഡിയത്തിനടത്താണ് ആക്രമണമുണ്ടായത്. കനത്ത സുരക്ഷയാണ് ഇവിടെ ഉറപ്പാക്കിയിരുന്നത്.

അതേസമയം, നിയന്ത്രണരേഖക്ക് സമീപം ഉറി സെക്ടറിര്‍ നുഴഞ്ഞുകയറാനൊരുങ്ങിയ രണ്ടു ഭീകരരെ സൈന്യം വധിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.