ന്യൂഡല്‍ഹി: യുദ്ധകലുഷിതമായ യമനില്‍നിന്ന് കൂടുതല്‍ ഇന്ത്യക്കാരെ ഇനി ഒഴിപ്പിക്കാന്‍ കഴിയില്ളെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. അവിടത്തെ ഇന്ത്യന്‍ എംബസി പൂട്ടിക്കഴിഞ്ഞതായി മന്ത്രി വിശദീകരിച്ചു. ഹൈദരാബാദില്‍നിന്നുള്ള ഒരു സ്ത്രീ കുട്ടികള്‍ക്കൊപ്പം സന്‍ആഇല്‍നിന്ന് 127 കിലോമീറ്റര്‍ അകലെ ഹജ്ജയില്‍ കുടുങ്ങിയെന്ന വിവരം പങ്കുവെച്ചതിനോട് ട്വിറ്ററില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.
യമനില്‍നിന്ന് 4500 ഇന്ത്യക്കാരെയും 2500 വിദേശികളെയും ഇന്ത്യ ഒഴിപ്പിച്ചതാണെന്നും, ഒഴിപ്പിച്ചു മാറ്റല്‍ പ്രവര്‍ത്തനങ്ങള്‍ നടന്നപ്പോള്‍ കഴിയുന്നത്ര ഇന്ത്യക്കാരും നാട്ടിലേക്ക് മടങ്ങണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നതായും മന്ത്രി വിശദീകരിച്ചു. ഇന്ത്യയിലേക്ക് ഒഴിപ്പിച്ചു മാറ്റിയവരില്‍ ചിലര്‍ വീണ്ടും യമനിലേക്ക് മടങ്ങിയിട്ടുണ്ട്. നമുക്ക് ഇപ്പോള്‍ അവിടെ എംബസി ഇല്ല. സംഘര്‍ഷഭരിതമാണ് അവിടത്തെ സാഹചര്യം. ഈ ഘട്ടത്തില്‍ ഒഴിപ്പിച്ചു മാറ്റല്‍ പ്രയാസമാണ് -മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.