മുംബൈ: ചൈന്നയിൽ ഇൻഫോസിസ് ജീവനക്കാരിയെ വെട്ടിക്കൊന്ന സംഭവം ലൗ ജിഹാദിെൻറ ഭാഗമാണെന്ന് ട്വിറ്ററിൽ പരാമർശിച്ച ഗായകൻ അഭിജിത്തിനെതിരെ മാധ്യമ പ്രവർത്തക പരാതി നൽകി. അഭിജിത്തിെൻറ ട്വീറ്റിനെതിരെ പ്രതികരിച്ച തന്നെ ൈലംഗികമായി അധിക്ഷേപിച്ചതിനെ തുടർന്നാണ് മാധ്യമ പ്രവർത്തകയായ സ്വാതി ചതുർവേദി പൊലീസിൽ പരാതി നൽകിയത്.
ചെന്നൈ കൊല ലൗ ജിഹാദിെൻറ ഭാഗമാണെന്നും പിന്നിൽ മുസ്ലിമാണെന്ന് ഉറച്ച് വിശ്വസിക്കുന്നു എന്നുമാണ് ഇയാൾ ട്വിറ്ററിൽ കുറിച്ചത്. ഇതിനെതിരെ സ്വാതിയും മറ്റു ചിലരും രംഗത്തെത്തുകയും സാമുദായിക സ്പർദയുണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി അഭിജിത് അറസ്റ്റ് ചെയ്യപ്പെടേണ്ടതാണെന്നും പറഞ്ഞു.
ഇതിന് മറുപടിയവെ സ്വാതി ഒരു പഴയ സ്ത്രീയാണെന്ന് അഭിജിത് പ്രതികരിച്ചത്. ഗായകൻ തനിക്കെതിരെ അശ്ലീലവും അധാർമികവുമായ പരാമർശമാണ് നടത്തിയതെന്നും പരാതി നൽകിയെന്നും പൊലീസ് നടിപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്വാതി പറഞ്ഞു. ഹിന്ദുത്വ അനുകൂലിയായ അഭിജിത് മുമ്പും വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. നേരത്തെ പാകിസ്താൻ ഗായകരെയും കാലകാരൻമാരെയും എതിർത്ത് ഇയാൾ സംസാരിച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.