പട്ന: ബിഹാര്‍ ഇന്‍റര്‍മീഡിയറ്റ് പരീക്ഷയില്‍ വന്‍ തട്ടിപ്പ് നടത്തി ഹ്യൂമാനിറ്റീസില്‍ ‘ഒന്നാം റാങ്കു’കാരിയായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ളെന്ന വാദം പട്ന ജില്ലാ കോടതി അംഗീകരിച്ചു. ജയിലില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ജനനതീയതി 1998 നവംബര്‍ 15 ആണ്. ബിയുര്‍ ജയിലില്‍ കഴിയുന്ന പെണ്‍കുട്ടിയെ റിമാന്‍ഡ് ഹോമിലേക്ക് മാറ്റാന്‍ സ്പെഷല്‍ വിജിലന്‍സ് കോടതി ജഡ്ജി രാഘവേന്ദ്ര കുമാര്‍ നടപടി സ്വകരിച്ചു.
സയന്‍സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളിലെ റാങ്ക് ജേതാക്കള്‍ അവരുടെ വിഷയങ്ങളെക്കുറിച്ച ചോദ്യങ്ങള്‍ക്ക് നല്‍കിയ ഉത്തരങ്ങള്‍ പരമാബദ്ധമായതും ഇതുസംബന്ധിച്ച വിഡിയോ വൈറലായതുമാണ് പരീക്ഷാ തട്ടിപ്പിനെക്കുറിച്ച് അന്വേഷണത്തിന് വഴിതുറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.