ബസിടിച്ച് കാട്ടാനക്ക് ഗുരുതര പരിക്ക്

കോയമ്പത്തൂര്‍: കൃഷ്ണഗിരിക്ക് സമീപം ദേശീയപാത മുറിച്ചുകടക്കവെ കാട്ടാനയെ ചെന്നൈ-ബംഗളൂരു തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍െറ എക്സ്പ്രസ് ബസിടിച്ചു. പരിക്കേറ്റ കൊമ്പന്‍െറ നില അതീവഗുരുതരമാണ്.
ബസ് യാത്രക്കാര്‍ക്ക് പരിക്കില്ല. തിങ്കളാഴ്ച പുലര്‍ച്ചെ നാലരക്ക് കൃഷ്ണഗിരി സൂളഗിരി മരുതാണ്ടപള്ളി പവര്‍ഗ്രിഡിലാണ് സംഭവം. പിടിയാനയും കൊമ്പനും റോഡ് മുറിച്ചുകടക്കവെയാണ് ബസിടിച്ചത്. കാട്ടാന ചരിഞ്ഞു വീണു. ബസിന്‍െറ മുന്‍ഭാഗം നിശ്ശേഷം തകര്‍ന്നു. വിവരമറിഞ്ഞ് കൃഷ്ണഗിരി ജില്ലാ കലക്ടര്‍ കതിരവനും വനം- മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തത്തെി പ്രാഥമിക ചികിത്സ നല്‍കി.
പിന്നീട് ക്രെയിനിന്‍െറ സഹായത്തോടെ ആനയെ ഗോപചന്ദ്രം വനം ഗവേഷണ കേന്ദ്രത്തിലത്തെിച്ച് തുടര്‍ ചികിത്സ നല്‍കി. ബസില്‍ നാല്‍പതോളം യാത്രക്കാരാണുണ്ടായിരുന്നത്. മൂന്നു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.