മന്ത്രിസ്ഥാനമില്ല; ശിവസേന ഉടക്കില്‍

ന്യൂഡല്‍ഹി: പുതിയ കേന്ദ്രമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ, ബി.ജെ.പിക്കെതിരെ സഖ്യകക്ഷിയായ ശിവസേനയുടെ രൂക്ഷവിമര്‍ശം. സഖ്യകക്ഷികളുമായി കൂടിയാലോചന നടത്തുകയോ തങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുകയോ ചെയ്യാതെ മന്ത്രിസഭാ വികസനം നടത്തിയതിനെ തുറന്നെതിര്‍ത്ത് ശിവസേന രംഗത്തുവന്നു.

ശിവസേനക്ക് മോദി മന്ത്രിസഭയില്‍ ഒരേയൊരാള്‍ മാത്രമാണുള്ളത് -ഘനവ്യവസായ മന്ത്രി അനന്ത് ഗീഥെ. മഹാരാഷ്ട്ര ഭരണം പങ്കിടുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് ശിവസേനയെ ‘വല്യേട്ടന്‍’ തഴഞ്ഞിട്ടിരിക്കുകയാണ്. അതിനൊപ്പമാണ് പുതിയ ഉരസല്‍.
ബി.ജെ.പിക്കാരുടെ പെരുമാറ്റം മുറിപ്പെടുത്തുന്നുവെന്നും പക്ഷേ, അവസരങ്ങള്‍ക്കു യാചിച്ച് പിറകെ നടക്കില്ളെന്നും ശിവസേന വക്താവ് മനീഷ കയാണ്ടെ പറഞ്ഞു. പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ മാനിച്ച് മന്ത്രിസ്ഥാനം നല്‍കിയാല്‍ സ്വീകരിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.