ധാക്ക: തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട് ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി പണ്ഡിതനും ഇസ്ലാമിക് റിസർച് ഫൗണ്ടേഷൻ സ്ഥാപകനുമായ ഡോ. സാക്കിർ നായിക്. താൻ ഭീകരവാദത്തെ പ്രോൽസാഹിപ്പിക്കുന്നുവെന്ന് പറയുന്നതിൽ യാതൊരു അടിസ്ഥാനവുമില്ല. തെൻറ പ്രസംഗങ്ങളെല്ലാം ആഭ്യന്തര മന്ത്രാലയം പരിശോധിക്കണം. നിരവധി പേര്‍ എെൻറ അനുയായികളായുണ്ട്. ഇവര്‍ എന്നില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടവരാവാം. പക്ഷേ അവരെയൊന്നും എനിക്ക് അറിയില്ല. എന്നെ താഴ്ത്തിക്കെട്ടാന്‍ ഇവര്‍ എന്റെ ഫോട്ടോ ഉപയോഗിക്കുകയും വാക്കുകളെ വളച്ചൊടിക്കുകയും ചെയ്യുന്നുവെന്നും സാക്കിർ നായിക് പറഞ്ഞു.
ധാക്കയിലെ റസ്റ്റോറൻ് ആക്രമണം നടത്തിയ തീവ്രവാദികളില്‍ ഒരാളായ റോഹന്‍ ഇംതിയാസ് സാക്കിറിെൻറ പ്രസംഗങ്ങള്‍ ഫേസ് ബുക്ക് പെജില്‍ പോസ്റ്റ് ചെയ്തതായി ബംഗ്ലാദേശി പത്രമായ ഡെയ്ലി സ്റ്റാർ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം സാക്കിർ നായിക്കിനെതിരെയുള്ള പരാതി പരിശോധിച്ചു വരികയാണെന്ന് ബംഗ്ലദേശ് മന്ത്രി ഹസനുൽ ഹഖ് അറിയിച്ചു. ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പോരാടുന്നവരാണ് ഇന്ത്യയും ബംഗ്ളാദേശുമെന്നും സക്കീര്‍ നായിക്കിന്റെ പ്രസംഗങ്ങളില്‍ സര്‍ക്കാറിന് ആശങ്കയുണ്ടെന്നുമാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.