???????? ??.??.?? ?????????? ??????? ?????????????? ???? ????? ?????????? ????????? ?????????????

സാക്കിർ നായിക് വിവാദം: മഹാരാഷ്ട്ര മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

ന്യൂഡൽഹി: ധാക്കയിലെ ഭീകരാക്രമണം നടത്തിയ തീ​വ്രവാദികളിൽ രണ്ട്​ പേർക്ക്​ പ്ര​ചോദനമായത്​​ സാക്കിർ നായിക്കി​െൻറ പ്രഭാഷണങ്ങളാണെന്ന  ആരോപണങ്ങളുടെ അടിസ്​ഥാനത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് മുംബൈ പൊലീസിനോട് ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ ആവശ്യപ്പെട്ടു. സാക്കിർ നായിക്കി​െൻറ പ്രസംഗങ്ങളും സാമ്പത്തിക ഇടപാടുകളും മുംബൈ പൊലീസ് അന്വേഷിക്കും. വിഷയം പഠിച്ചശേഷം ആഭ്യന്തര മന്ത്രാലയം  ഉചിതമായ നടപടി സ്വീകരിക്കുമെന്ന്​​ കേന്ദ്രമന്ത്രി വെങ്കയ നായിഡു വ്യക്തമാക്കിയിരുന്നു. സാകിർ നായികി​െൻറ പ്രസംഗങ്ങൾ പരിശോധിക്കണമെന്ന്​ ​ ബംഗ്ലാദേശ്​ ഇന്ത്യയോട്​ ആവശ്യപ്പെട്ട സാഹചര്യത്തിലാണ്​ നടപടികൾ. ധാക്ക ഭീകരാക്രമണത്തിലെ തീവ്രവാദികളില്‍ ഒരാളായ റോഹന്‍ ഇംതിയാസ് സാകിർ നായികി​െൻറ പ്രസംഗങ്ങള്‍ ത​െൻറ ഫേസ്​ബുക്​ പേജിൽ പോസ്​റ്റ് ചെയ്തിരുന്നതായി ബംഗ്ലാദേശി പത്രമായ ഡെയ്​ലി സ്​റ്റാർ​ റിപ്പോർട്ട്​ ചെയ്​തിരുന്നു. സംഭവത്തെതുടർന്ന് മുംബൈയിൽ സാക്കിർ നായിക്കി​െൻറയും കോൺഗ്രസ് നേതാവ് ദിഗ് വിജയ്സിങിൻെറയും കോലം കത്തിച്ചു.

അതേസമയം എന്നാൽ തനിക്കെതിരെ പ്രചരിക്കുന്ന വിഡിയൊ വ്യാജമാണെന്നും ഭീകരവാദികളെ താൻ എവിടെയും പ്രോൽസാഹിപ്പിച്ചിട്ടില്ലെന്നും സാക്കിർ നായിക്​ വ്യക്​തമാക്കി. നിരവധി പേര്‍ എന്റെ അനുയായികളായുണ്ട്. ഇവര്‍ എന്നില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടവരാവാം. പക്ഷേ അവരെയൊന്നും എനിക്ക് അറിയില്ല. എന്നെ താഴ്ത്തിക്കെട്ടാന്‍ ഇവര്‍ എന്റെ ഫോട്ടോ ഉപയോഗിക്കുകയും വാക്കുകളെ വളച്ചൊടിക്കുകയും ചെയ്യുകയാണെന്നും സാകിർ പറഞ്ഞു.

അതിനിടെ 2012ലെ ഒരു പരിപാടിയിൽ കോൺഗ്രസ്​ നേതാവ്​ ദിഗ്​വിജയ്​സിങ്​ സാക്കിർ നായികി​നെ അഭിനന്ദിക്കുന്നതിനെതിരെ   ബി.ജെ.പി വക്​താവ്​ രംഗത്തെത്തി. സോണിയാ ഗാന്ധി ഉൾ​​പ്പെടെയുള്ള കോൺഗ്രസ്​ നേതാക്കൾ ഭീകരരെ കൊന്ന  സുരക്ഷാ ഉദ്യോഗസ്​ഥർക്കുവേണ്ടി കണ്ണീരഴൊക്കുന്നില്ലെന്നും ബട്​​ല ഹൗസ്​ ആക്രമണം ഉൾ​പ്പെടെയുള്ള സംഭവങ്ങളിൽ സുരക്ഷാ ഉദ്യോഗസ്​ഥരെ കൊന്ന ഭീകരർ​ക്ക്​വേണ്ടിയാണ്​ കണ്ണീരൊഴുക്കു​ന്നതെന്നുമാണ്​ ബിജെപി വക്​താവ്​ നരസിംഹറാവു പ്രതികരിച്ചു​. സാക്കിർ നായിക്കി​െൻറ പ്രസംഗം ഭീകാര​തെയെ പ്രോൽസാഹിപ്പിക്കുന്നതാണ്​ തനിക്ക്​ തോന്നിയിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പോരാടുന്നവരാണ് ഇന്ത്യയും ബംഗ്ളാദേശുമെന്നും സക്കീര്‍ നായിക്കിന്റെ പ്രസംഗങ്ങളില്‍ സര്‍ക്കാറിന് ആശങ്കയുണ്ടെന്നുമാണ്​  കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവി​െൻറ പ്രതികരണം.

എഴുത്തുകാരനും പ്രഭാഷകനുമായ സാക്കിർ നായിക്​ മത താരതമ്യ സംവാദ മേഖലയിൽ പ്രശസ്​തനാണ്​. ദക്ഷിണാ​ഫ്രിക്കയിൽ മതതാരതമ്യ പഠനത്തിലെ പണ്ഡിതനും ഇന്ത്യൻ വംശജനുമായ അഹ്​മദ്​ ദീദാത്തിൽ പ്ര​ചോദിതനായാണ്​ ​മെഡിക്കൽ ഡോക്​ടറായ സാകിർ പ്രഭാഷണ മേഖലയിലെത്തിയത്​. ​ലോക​ത്തെ ഇസ്​ലാമിക പണ്ഡിതൻമാർക്ക്​ സൗദി ഗവൺമെൻറ്​ ഏ​പ്പെടുത്തുന്ന ഫൈസൽ അവർഡ്​ ലഭിച്ചയാളുകൂടിയാണ്​ സാക്കിർ നായിക്​.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.