ന്യൂഡല്‍ഹി: ഡോ. സാക്കിര്‍ നായിക്കിന്‍െറ പ്രഭാഷണങ്ങള്‍ തീവ്രവാദികള്‍ക്ക് പ്രചോദനമാകുന്നുവെന്ന റിപ്പോര്‍ട്ട് ഗൗരവത്തിലെടുത്തിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സാക്കിര്‍ നായിക്കിന്‍െറ പ്രസംഗങ്ങള്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീവ്രവാദവുമായി വിട്ടുവീഴ്ചയുണ്ടാവില്ളെന്നും മന്ത്രി വ്യക്തമാക്കി.
നായിക്കിന്‍െറ നേതൃത്വത്തിലുള്ള പീസ് ടി.വി സംപ്രേഷണത്തിനുള്ള വിലക്ക് കര്‍ശനമായി നടപ്പാക്കാന്‍ വാര്‍ത്താവിതരണ മന്ത്രാലയം നടപടി തുടങ്ങി. വകുപ്പ് മന്ത്രി വെങ്കയ്യ നായിഡുവിന്‍െറ നേതൃത്വത്തില്‍ വെള്ളിയാഴ്ച ചേര്‍ന്ന യോഗം ഇതുസംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പീസ് ടി.വി ഉള്‍പ്പെടെ ഇന്ത്യയില്‍ സംപ്രേഷണ അനുമതിയില്ലാത്ത ചാനലുകള്‍ കാണിക്കുന്നില്ളെന്ന് ഉറപ്പാക്കണമെന്നാണ് നിര്‍ദേശം.
നായിക്കിന്‍െറ നേതൃത്വത്തിലുള്ള ട്രസ്റ്റിന്‍െറയും ചാനലിന്‍െറയും പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് സംബന്ധിച്ചും കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദേശത്തെ സംശയകരമായ സ്രോതസ്സുകളില്‍ നിന്ന് പണം വരവുണ്ടോയെന്നാണ് പരിശോധിക്കുന്നത്. ധാക്കയില്‍ റസ്റ്റാറന്‍റ് ആക്രമിച്ചവരിലൊരാളുടെ ഫേസ്ബുക് പോസ്റ്റില്‍ സാക്കിര്‍ നായിക്കിന്‍െറ പ്രസംഗത്തില്‍ നിന്നുള്ള ഉദ്ധരണി കണ്ടത്തെിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്‍െറ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ കേന്ദ്രത്തിന്‍െറ നിരീക്ഷണത്തിലായത്. മഹാരാഷ്ട്ര പൊലീസും സാക്കിര്‍ നായിക്കിനെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഭീകരര്‍ക്ക് പ്രചോദനം നല്‍കിയെന്ന ആക്ഷേപം നിഷേധിച്ച സാക്കിര്‍ നായിക് ഐ.എസിനെ നേരത്തെതന്നെ തള്ളിപ്പറഞ്ഞിട്ടുമുണ്ട്. അതിനിടെ, സാക്കിര്‍ നായിക്കുമായി വേദി പങ്കിട്ടതില്‍ ഖേദിക്കുന്നില്ളെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് വ്യക്തമാക്കി. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, മാലേഗാവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സ്വാമിനി പ്രജ്ഞാസിങ് ഠാകുറുമായി വേദി പങ്കിട്ടതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്നും ദിഗ്വിജയ് ചോദിച്ചു. താന്‍ പങ്കെടുത്തത് മതസൗഹാര്‍ദ പരിപാടിയിലാണ്. അവിടെ ഭീകരവാദത്തിനെതിരായും മതസൗഹാര്‍ദത്തിനും വേണ്ടിയാണ് സാക്കിര്‍ നായിക് സംസാരിച്ചത്. നായിക്കിന്‍െറ മറ്റു പ്രസംഗങ്ങളില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അത് കേന്ദ്രം അന്വേഷിച്ച് നടപടിയെടുക്കണം. അതേസമയം, തന്‍െറ ഭാഗം വ്യക്തമാക്കാന്‍ നായിക്കിന് അവസരം നിഷേധിക്കപ്പെടാനും പാടില്ല. സാക്കിര്‍ നായിക്കിനെതിരെ ആരോപണം ഉന്നയിക്കുന്നവരുടെ ചെയ്തികള്‍ രാജ്യത്ത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നവയാണെന്നത് കാണാതെ പോകരുത്. ഇപ്പോഴത്തെ വിവാദത്തിന്‍െറ നേട്ടം ബി.ജെ.പിക്ക് മാത്രമാണെന്നും ദിഗ്വിജയ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.