ഇന്ത്യയില്‍ പിടികിട്ടാപുള്ളി; യു.കെയില്‍ മുതലാളി

സില്‍വര്‍സ്റ്റോണ്‍: 9000 കോടി രൂപയുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ബാങ്കുകളെ വെട്ടിച്ച് മുങ്ങിയ മദ്യവ്യവസായി വിജയ് മല്യ മാസങ്ങള്‍ക്ക് ശേഷം യു.കെയില്‍ പൊതുപരിപാടിയില്‍ പങ്കെടുത്തു. ഫോര്‍മുല വണ്‍ റേസിന് മുമ്പായാണ് മല്യ മാസങ്ങള്‍ നീണ്ട ഇംഗ്ലണ്ട്​ വാസത്തിനൊടുവില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തത്. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടി സഹസ്ര കോടികള്‍ കടമെടുത്ത് തിരിച്ചടക്കാതെ നാടുവിട്ട വിജയ് മല്യയെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. വിസ റദ്ദാക്കുകയും തിരിച്ചത്തെിക്കാന്‍ ശ്രമം നടത്തുകയും ചെയ്തിട്ടും മല്യ ഇപ്പോഴും ഇംഗ്ലണ്ടിൽ സുഖവാസത്തിലാണ്.


ഞായറാഴ്ച ആരംഭിക്കുന്ന ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്സിന് മുന്നോടിയായുള്ള ഫ്രീ പ്രാക്ടീസ് സെഷനിലാണ് മല്യ പങ്കെടുത്തത്. അതിന്​ ശേഷം മല്യ ബ്രിട്ടീഷ് മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു. ഇന്ത്യയിലെ കടങ്ങള്‍ തീര്‍ക്കാനും വായ്പ തിരിച്ചടക്കാനും പണമില്ലെങ്കിലും ബ്രിട്ടനില്‍ വിജയ് മല്യ മുതലാളി തന്നെയാണ്. ഫോര്‍മുല വണ്‍ റേസില്‍ പങ്കെടുക്കുന്ന ഫോഴ്സ് ഇന്ത്യ ടീമിന്‍്റെ ഉടമയുമാണ്​ മല്യ.

ദു:ഖകരമെന്ന് പറയട്ടെ എനിക്ക് ഇപ്പോള്‍ യാത്ര സാധിക്കുന്നില്ല. നിയമപരമായ പ്രശ്നങ്ങളില്‍ കുടുങ്ങി കിടക്കുകയാണ്, അതിനാല്‍ ഇംഗ്ലണ്ടിൽ അധികം തിരക്കും ജോലി ഭാരവുമില്ലാതെ ജീവിക്കുകയാണ്. എനിക്ക് ഏറ്റവും താല്‍പര്യമുള്ള കാര്യങ്ങളാണ് ഞാന്‍ ചെയ്യന്നത്, ഫോര്‍മുല വണ്ണും ,ഫോഴ്സ് ഇന്ത്യയും എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. ഇതിലൂടെ എനിക്ക് ഒരുപാട് സന്തോഷം ലഭിക്കുകയും ചെയ്യുന്നുവെന്ന് വിജയ് മല്യ പത്ര സമ്മേളത്തില്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.