മുംബൈ: മാധ്യമങ്ങളുടെ പ്രചാരണങ്ങൾക്കെതിരെ പൊതു സമൂഹത്തിെൻറ പിന്തുണ തേടി മതപ്രഭാഷകൻ സാക്കിർ നായിക്. പുതുതായി ആരംഭിച്ച ട്വിറ്റർ പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
'ഞാൻ സാക്കിർ നായിക്. മാധ്യമങ്ങളുടെ വിചാരണക്കെതിരെ തന്നെ പിന്തുണക്കാൻ എല്ലാ സഹോദരൻമാരോടും സഹോദരിമാരോടും ആവശ്യപ്പെടുന്നു. നീതി നടപ്പിലാവെട്ട.' ഇങ്ങനെയാണ് ട്വീറ്റ്. സപ്പോർട്ട് സാക്കിർ നായിക് എന്ന ഹാഷ് ടാഗിൽ തന്നെ പിന്തുണക്കാൻ ഒൗദ്യോഗിക ഫേസ്ബുക് പേജിലും സാക്കിർ നായിക് അഭ്യർഥിക്കുന്നു.
ധാക്കയിലെ റസ്റ്റോറൻറിൽ ആക്രമണം നടത്തിയ ഭീകരർ സാക്കിർ നായിക്കിെൻറ പ്രഭാഷണങ്ങൾ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്തതായി ബംഗ്ലാദേശ് ദിനപത്രം റിപ്പോർട്ട് െചയ്തതോടെയാണ് മാധ്യമങ്ങളും കേന്ദ്രസർക്കാരും സാക്കിറിനെതിരെ തിരിഞ്ഞത്. എന്നാൽ, ഏതന്വേഷണത്തെയും സ്വാഗതം െചയ്യുന്നതായും തെൻറ വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തതാണെന്നും സാക്കിർ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.