സാകിർ നായികിന്​ മഹാരാഷ്​ട്രാ ഇൻറലിജൻസി​െൻറ ക്ലീൻചിറ്റ്

മുംബൈ: മതപ്രഭാഷകൻ സാകിർ നായികിന്​ മഹാരാഷ്​ട്ര ഇൻറലിജൻസ്​ വിഭാഗത്തി​െൻറ ക്ലീൻചിറ്റ്​. ​യൂട്യൂബിൽ സാകിർ നായികി​െൻറ നൂറുകണക്കിന്​ വീഡിയോകളും പ്രസംഗങ്ങളും നിരീക്ഷിച്ചതിൽ നിന്ന്​ ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അതിനാൽ സാകിർ നായികി​നെതിരെ കേസെടുക്കാൻ കഴിയില്ലെന്നാണ്​ അന്വേഷണ ഉദ്യോഗസ്​ഥർ വ്യക്​തമാക്കിയത്​​.

ധാക്ക ഭീകരാക്രമണത്തി​െൻറ പ്രചോദനം സാക്കിർ നായിക്കാണെന്ന രീതിയിൽ ബംഗ്ലാദേശ്​ പത്രമായ ഡെയ്​ലി സ്​റ്റാറിൽ വാർത്ത വന്നതിനെ തുടർന്നാണ്​ മഹാരാഷ്​ട്ര സർക്കാർ സാക്കിർ നായിക്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്​. എന്നാൽ തെറ്റിദ്ധാരണയുണ്ടാക്കുന്ന വാർത്ത പ്രസിദ്ധീകരിച്ചതി​െൻറ പേരിൽ പത്രം പിന്നീട്​ ഖേദം പ്രകടിപ്പിച്ചിരുന്നു.


അതേസമയം മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന പേരിൽ നായികിനെതി​രെ കേസെടുക്കാമെങ്കിലും അത്​ തെളിയിക്കാൻ കഴിയില്ല. താലിബാൻ, ബിൻലാദൻ, അൽഖാഇിദ്, ​െഎ.എസ്​​ തുടങ്ങിയവരെ പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണക്കുന്ന തരത്തിൽ തെളിവൊന്നുമില്ല. തങ്ങൾ അദ്ദേഹത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്​. സാക്കിർ നായിക്​ അനേകം പ്രസംഗങ്ങൾ കൊണ്ട്​ സമ്പാദിച്ച പണം ഷെയർ മാർക്കറ്റുകളിൽ നി​​ക്ഷേപിച്ചതായി അദ്ദേഹത്തി​െൻറ അനുയായി നേരത്തെ ആരോപിച്ചിരുന്നെന്നും ഇതി​െൻറ പേരിൽ ഇദ്ദേഹ​ത്തി​നെതിരെ ക്രിമിനൽ കേസെടുക്കാൻ കഴിയില്ലെന്നും അന്വേഷണ ഉദ്യോഗസ്​ഥർ പറഞ്ഞു

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.