ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുള്ള 14 കാരിയായ ഇന്‍ഷാ മുഷ്ത്താഖ് ഗുരുതരമായ പരിക്കുകളോടെ ശ്രീനഗറിലെ ആശുപത്രിയില്‍ കഴിയുകയാണിപ്പോള്‍. കശ്മീര്‍സംഘര്‍ഷത്തിനിടെ ഇന്‍ഷയുടെ വീട് ലക്ഷ്യമാക്കിയും സൈന്യം പെല്ലറ്റ് പ്രയോഗിച്ചുവത്രെ. കണ്ണിന് കാര്യമായ പരിക്കേറ്റ ഇന്‍ഷയുടെ തലച്ചോറിനും ക്ഷതമേറ്റിട്ടുണ്ട്. ഇന്‍ഷക്ക് ഇനി കാഴ്ച ശക്തി തിരിച്ചുകിട്ടില്ളെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കശ്മീരില്‍ സൈന്യത്തിന്‍െറ അനാവശ്യ ആയുധ പ്രയോഗത്തിന്‍െറ ആയിരക്കണക്കിന് ഇരകളിലൊരാളാണ് ഇന്‍ഷ എന്ന പെണ്‍കുട്ടി. കഴിഞ്ഞ ഒരാഴ്ചക്കിടെ സൈന്യത്തിന്‍െറയും പൊലീസിന്‍െറയും പെല്ലറ്റ്സ് പ്രയോഗത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ജനക്കൂട്ടത്തിനുനേരെയുള്ള സൈന്യത്തിന്‍െറ ഈ നടപടി വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. സംഭവത്തില്‍ ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ കടുത്ത വിമര്‍ശവുമായി രംഗത്തത്തെി. ജനക്കൂട്ടത്തിനുനേരെ പെല്ളെറ്റ്സ് പ്രയോഗിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആംനസ്റ്റി വ്യക്തമാക്കി. കൃത്യമായ നിയന്ത്രണങ്ങളോടെ ഇത് ഉപയോഗിക്കാനാവില്ല. അതുകൊണ്ടുതന്നെ സംഘര്‍ഷത്തില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുന്നവര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ട് -ആംനസ്റ്റി വക്താവ് പറഞ്ഞു.
പെല്ളെറ്റ് ആക്രമണത്തില്‍ പരിക്കേറ്റ നിരവധി പേരെ ശ്രീനഗറിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ശ്രീമഹാരാജ ഹരിസിങ് ആശുപത്രിയില്‍ മാത്രം നൂറിലധികം പേര്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമായെന്നാണ് റിപ്പോര്‍ട്ടുകള്‍. കണ്ണിന് പരിക്കേറ്റവരെ ചികിത്സിക്കാന്‍ സംസ്ഥാനത്ത് മതിയായ ഡോക്ടര്‍മാരില്ലാത്തതിനാല്‍, മുഖ്യമന്ത്രി മഹ്ബൂബ മുഫ്ത്തി കേന്ദ്രത്തിന്‍െറ സഹായം തേടിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ന്യൂഡല്‍ഹിയില്‍നിന്ന് പ്രത്യേക ഡോക്ടര്‍ സംഘം ശ്രീനഗറിലത്തെിയിരുന്നു. സമാധാനപരമായ പല പ്രതിഷേധ പ്രകടനങ്ങളും അക്രമാസക്തമായത് സൈന്യത്തിന്‍െറയും പൊലീസിന്‍െറയും പെല്ളെറ്റ്സ് പ്രയോഗത്തിലൂടെയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.