ന്യൂഡല്‍ഹി: മണ്ണെണ്ണ ഉപഭോഗം കുറക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ പ്രത്യേക സഹായ വാഗ്ദാനം. വൈദ്യുതി കണക്ഷന്‍ വിതരണം ഗ്രാമങ്ങളില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മൂന്നു വര്‍ഷത്തിനകം അഞ്ചു കോടി പുതിയ പാചകവാതക കണക്ഷനുകളും കേന്ദ്രം നല്‍കും. മണ്ണെണ്ണ ഉപയോഗം കുറച്ചുകൊണ്ടുവരുക എന്ന ലക്ഷ്യം മുന്നില്‍ക്കണ്ടാണ് ഈ ശ്രമങ്ങളെന്ന് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കവെ നരേന്ദ്ര മോദി വിശദീകരിച്ചു. ചണ്ഡിഗഢ് ഇതിനകം മണ്ണെണ്ണമുക്തമാണ്. ഏതെങ്കിലും സംസ്ഥാനം മണ്ണെണ്ണ ഉപയോഗത്തില്‍ കുറവുവരുത്തിയാല്‍ സബ്സിഡി ഇനത്തില്‍ ലാഭിച്ച തുകയുടെ 75 ശതമാനം അവര്‍ക്ക് ധനസഹായമായി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. കര്‍ണാടക സര്‍ക്കാര്‍ മുന്നോട്ടുവെച്ച പദ്ധതി അംഗീകരിച്ച് സംസ്ഥാനത്തിന് ധനസഹായം കൈമാറിയതായും മോദി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളും മണ്ണെണ്ണ ഉപയോഗം 25 ശതമാനം കുറവുവരുത്തിയാല്‍ 1600 കോടി രൂപ അവര്‍ക്ക് ഗ്രാന്‍റായി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.