ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നിയമസഭാഗം അപമാനിച്ചെന്ന് ആരോപിച്ച് യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ജൂലൈ 15 നാണ് എ.എ.പി പ്രവര്‍ത്തകയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. ആത്മഹത്യാ കുറിപ്പില്‍ പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജനകാപുരിയില്‍ നിന്നുള്ള എം.എല്‍.എ രാജേഷ് ഋഷിക്കെതിരെ യുവതി പരാതി ഉന്നയിച്ചിരുന്നു.
എന്നാല്‍, തന്നെ അനാവശ്യമായി വിവാദങ്ങളില്‍ കുടുക്കുകയാണെന്നും യുവതിയെ അറിയില്ളെന്നും രാജേഷ് ഋഷി പറഞ്ഞു. സഹപ്രവര്‍ത്തകയുമായുള്ള പ്രശ്നമാണ് അവരെ ആത്മഹത്യാശ്രമത്തിലേക്ക് എത്തിച്ചിരിക്കുന്നത്. അതിലേക്ക് തന്നെ വലിച്ചിഴക്കുന്നതില്‍ ഖേദമുണ്ടെന്നും ഋഷി പറഞ്ഞു. അതേസമയം,ബുധനാഴ്ച ഛത്തര്‍പുര്‍ എ.എ.പി എം.എല്‍.എ കരണ്‍സിങ് തന്‍വാറിന്‍റെ വസതിയില്‍ ആദായ നികുതി വിഭാഗം റെയിഡ് നടത്തി. പരിശോധനക്ക് ശേഷം നികുതിയില്‍ തട്ടിപ്പ് വരുത്തിയെന്ന് കാണിച്ച് തന്‍വാറിനെതിരെ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.
വിവിധ കേസുകളിലായി 11 ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരാണ് ഇതുവരെ അറസ്റ്റിലായത്. നിരവധി പേര്‍ക്കെതിരെ പരാതികളും ആരോപണങ്ങളും ഉയരുകയും ചെയ്തിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടി അംഗങ്ങളെയും സാമാജികരെയും ജയിലിലടച്ച് മോദി സര്‍ക്കാര്‍ ഡല്‍ഹിയിലെ പരാജയത്തിന് പകരം വീട്ടുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.