പബ്ലിസിറ്റിക്ക് പിറകെയല്ല; മോദിക്ക് സ്വാമിയുടെ മറുപടി

ന്യൂഡല്‍ഹി: ആരും പാര്‍ട്ടിയെക്കാള്‍ വലുതല്ളെന്നും ആരെങ്കിലും പബ്ളിസിറ്റിക്കായി പ്രസ്താവന നടത്തുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശങ്ങള്‍ക്ക് ബി.ജെ.പി എം.പി സുബ്രമണ്യന്‍ സ്വാമിയുടെ മറുപടി.താന്‍ പബ്ളിസിറ്റിയുടെ പിറകെ പോകുകയല്ളെന്നും മുപ്പതോളം ചാനലുകളുടെ വാനുകള്‍ വീടിന് പുറത്ത് കാത്തുകിടക്കുകയാണെന്നും സ്വാമി ട്വീറ്റ് ചെയ്തു. തന്‍െറ മൊബൈല്‍ ഫോണില്‍ ഇവരുടെ 200 ഓളം മിസ്ഡ്കാളുണ്ട്. മാധ്യമങ്ങള്‍ തന്നെ പ്രകോപിപ്പിച്ച് മറുപടി പറയിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍, അവരുടെ പ്രതീക്ഷ പ്രതീക്ഷയായി തുടരും. ഏത് സാഹചര്യത്തിലും താന്‍ മോദിയുടെ കൂടെ നിലകൊള്ളുമെന്നും മോദിയുടെ ഉറച്ച നിലപാടുകളോട് തനിക്ക് ആരാധനയാണെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകരെ ‘പാപ്പരാസികള്‍’, ‘പ്രസിസ്റ്റ്യൂറ്റ്സ്’ എന്നെല്ലാമാണ് സ്വാമി ട്വിറ്ററില്‍ വിശേഷിപ്പിച്ചത്. മോദിക്കുള്ള മറുപടിയെന്ന് എവിടെയും പരാമര്‍ശിക്കാതെയായിരുന്നു സ്വാമിയുടെ പ്രതികരണം. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ എന്നിവര്‍ക്കെതിരെ പരസ്യമായി ആരോപണമുയര്‍ത്തിയ സാഹചര്യത്തിലായിരുന്നു മോദി സ്വാമിയുടെ പേര് പരാമര്‍ശിക്കാതെ പ്രതികരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.