ജെയ്പൂർ: മാനഭംഗത്തിനിരയായ യുവതിയോടൊപ്പം സെൽഫിയെടുത്ത രാജസ്ഥാൻ വനിതാ കമീഷൻ അംഗം സോമ്യ ഗുർജൻ രാജിവെച്ചു. സംഭവം വിവാദമായതോടെ വനിതാ കമ്മീഷൻ അധ്യക്ഷ ഇവരോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇൗ സന്ദർഭത്തിലാണ് രാജി. മാനഭംഗത്തിനിരയായ യുവതിയെ കാണാൻ ബുധനാഴ്ചയാണ് സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷയായ സുമൻ ശർമയും കമീഷൻ അംഗം സോമ്യ ഗുർജറും വടക്കൻ ജെയ്പൂരിലെ പൊലീസ് സ്റ്റേഷനിലെത്തിയത്.
ശേഷം സോമ്യ യുവതിക്കൊപ്പം സെൽഫിയെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇവരോടൊപ്പം കമീഷൻ അധ്യക്ഷയും സെൽഫിയിൽ മുഖം കാണിച്ചിട്ടുണ്ട്. യുവതിയോട് സംസാരിക്കുേമ്പാഴാണ് കമീഷൻ അംഗം സെൽഫിയെടുത്തതെന്നും ഇത് താൻ അറിഞ്ഞില്ലെന്നുമാണ് സുമൻ ശർമ അവകാശപ്പെടുന്നത്. സ്ത്രീധനം നൽകാത്തതിന് ഭർത്താവും ഭർത്താവിെൻറ സഹോദരന്മാരും മാനഭംഗം ചെയ്തെന്ന് ആരോപിച്ചാണ് 30 കാരിയായ യുവതി പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.