ഇന്ത്യയിൽ കോവിഡ്​ ബാധിതർ 20 ലക്ഷം കടന്നു; 24 മണിക്കൂറിനുള്ളിൽ 62,000 രോഗികൾ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു.പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലും റെക്കോഡ്​ വർധനവാണുണ്ടായിരിക്കുന്നത്​. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 62,538 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ്​ബാധിതരുടെ എണ്ണം 20,27,075 ആയി ഉയർന്നു.

രോഗബാധയെ തുടർന്ന്​ മരിച്ചവരുടെ എണ്ണം 41,585 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 886 കോവിഡ്​ രോഗികളാണ്​ മരിച്ചത്​.

ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക്​ പ്രകാരം ഇതുവരെ 13.78 ലക്ഷം പേർ രോഗമുക്തി നേടി. 67.98 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്​. നിലവില്‍ 6,07,384 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

കോവിഡ്​ അതിരൂക്ഷമായി ബാധിച്ച മഹാരാഷ്​ട്രയിൽ 1,46,268 പേരാണ്​ ചികിത്സയിലുള്ളത്​. 3,05,521 പേർ രോഗമുക്തി നേടി. കോവിഡ്​ ബാധയെ തുടർന്ന്​ സംസ്ഥാനത്ത്​ 16,476 പേരാണ്​ മരിച്ചത്​.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.