കുടകിൽ മണ്ണിടിച്ചിൽ; അഞ്ച്​ പേരെ കാണാതായി

ബംഗളൂരു: കനത്ത മഴയെ തുടർന്ന്​ കുടകിൽ മണ്ണിടിച്ചിലിൽ രണ്ടു വീടുകൾ ഒലിച്ചുപോയി. അഞ്ചു പേരെ കാണാതായി. തലക്കാവേരി ബ്രഹ്​മഗിരി ഹിൽസിൽ​ വ്യാഴാഴ്​ച രാവിലെയാണ്​ സംഭവം​. തലക്കാവേരി ക്ഷേത്രത്തിലെ പ്രധാന പൂജാരിയായ നാരായണ ആചാരിയും അദ്ദേഹത്തി​െൻറ ഭാര്യയും സഹോദരനും മറ്റ്​ രണ്ട്​ പേരുമാണ്​​ അപകടത്തിൽപെട്ടത്​.

കുടക്​ മേഖലയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളായി കനത്ത മഴയാണ്​ ലഭിക്കുന്നത്​. തലക്കാവേരിയിലേക്കുള്ള റോഡിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായതിനാൽ ദേശീയ ദുരന്ത നിവാരണ സേനക്ക്​ അപകടസ്​ഥലത്തേക്ക്​ എത്തിപ്പെടുന്നത്​ ദുഷ്​കരമായെന്ന്​ കുടക്​ ഡെപ്യൂട്ടി കമ്മീഷണർ ആനീസ്​ കൺമണി ജോയ്​ പറഞ്ഞു. കഠിനപ്രയത്​നങ്ങൾക്ക്​ ശേഷം ഉച്ച തിരിഞ്ഞാണ്​ രക്ഷാപ്രവർത്തകർക്ക്​ അപകടസ്​ഥലത്തെത്താൻ കഴിഞ്ഞത്​. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്​.

വിരാജ്​പേട്ടിലെ കുട്ട വില്ലേജിൽ കഴിഞ്ഞദിവസം 389.5 മില്ലീമീറ്റർ മഴ ലഭിച്ചു​. കഴിഞ്ഞരണ്ടു മഴക്കാലത്തും പ്രളയവും മണ്ണിടിച്ചിലും കനത്ത നാശം വിതച്ച കുടകിൽ തലക്കാവേരിയിൽ കാര്യമായ അപകടങ്ങളുണ്ടായിരുന്നില്ല. 2018 ൽ കുടകിലെ സോമവാർപേട്ടും മടിക്കേരിയും മണ്ണിടിച്ചിലിൽ ഒറ്റ​െപ്പട്ടിരുന്നു. കഴിഞ്ഞവർഷം വിരാജ്​പേട്ട്​ മേഖലയിലായിരുന്നു കൂട​ുതൽ നാശം. കുടക്​, ദക്ഷിണകന്നട, ഉഡുപ്പി, ചിക്കമകളൂരു ജില്ലകളിൽ വരുംദിവസങ്ങളിലും കനത്ത മഴയുണ്ടാകുമെന്നാണ്​ കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രത്തി​െൻറ പ്രവചനം. കുടകിൽ റെഡ്​ അലർട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​.

കുടകിലെ ഹാരംഗി അണക്കെട്ടിൽ ജലനിരപ്പുയർന്നതിനെ തുടർന്ന്​ 9425 ക്യുസക്​സ്​ ജലം കാവേരി നദിയിലേക്ക്​ തുറന്നുവിട്ടു. ഹാരംഗി, കാവേരി നദികളുടെ ഇരുകരകളിലുമുള്ളവരോട്​ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്​ മാറിത്താമസിക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. വയനാട്​ അടക്കമുള്ള കബനിയുടെ വൃഷ്​ടി പ്രദേശങ്ങളിലും കനത്ത മഴ ലഭിച്ചതിനെ തുടർന്ന്​ കബനി അണക്കെട്ടി​െൻറ ഷട്ടറുകളും ഉയർത്തി. മുൻകരുതലി​െൻറ ഭാഗമായി കബനി നദിയുടെ തീരഗ്രാമമായ എച്ച്​.ഡി കോ​െട്ടയിൽനിന്ന്​ ആളുകളെ മാറ്റിപാർപ്പിച്ചു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.